Kitespline Studio ഉണ്ടെങ്കില്‍ വരയ്ക്കുന്നതും യാഥാര്‍ഥ്യമാക്കുന്നതും രണ്ടല്ല, ഒന്ന്
ഒരാള്‍ വരച്ചു നല്കുന്ന പ്ലാന്‍ മറ്റൊരു ബില്‍ഡറുടെ ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും കടന്നുപോയാവും പലരുടെയും സ്വപ്നഭവനം പണിതീരാറുള്ളത്. പ്ലാനിങ് മുതല്‍ നിര്‍മാണം വരെ എല്ലാം ഒരാള്‍ തന്നെ പൂര്‍ത്തീകരിച്ചു ആവശ്യക്കാരന്റെ കൈകളിലേക്ക് താക്കോല്‍ കൈമാറി പൂര്‍ത്തിയാക്കുന്നതും സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇവയില്‍ പലതിനും വീട് പണിയുന്നവരുടെ സങ്കല്‍പ്പങ്ങളോട് നീതി പുലര്ത്താനാവാറില്ല.
തുടര്‍ന്നുള്ള ചെലവുകളും സമയനഷ്ടവും പരിഗണിച്ചു ഒരുപക്ഷെ ആവശ്യക്കാരന് കണ്ണടയ്ക്കുകയാവും ചെയ്യാറുള്ളത്. മാത്രമല്ല വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പൊളിച്ചുപണിയലിലേക്കും ഡിസൈന്‍ മാറ്റുന്നതിലേക്കും ഇവരെ ചെന്നെത്തിക്കാറുമുണ്ട്. എന്നാല്‍ മനസ്സിലെ സങ്കല്‍പ്പങ്ങളോടും ആഗ്രഹങ്ങളോടും നൂറുശതമാനം നീതി പുലര്‍ത്തിക്കൊണ്ട്, കുറ്റപ്പെടുത്താന്‍ ഒരു പഴുതുപോലും ഇല്ലാതെ ഭാവിയെ കൂടി മുന്നില്‍ക്കണ്ടുള്ള ഭവന നിര്‍മാണം ആഗ്രഹിക്കുന്നവര്‍ക്ക് മറുത്തൊന്നും ചിന്തിക്കാതെ സമീപിക്കാവുന്ന ഒരിടമാണ് Kitespline Studio. ആര്‍ക്കിടെക്ചര്‍ വിഷ്വലൈസേഷന്‍ പ്രാധാന്യം നല്കി ആര്ക്കിടെക്ച്ചറുമാര്, എഞ്ചിനീയറുമാര്‍, സ്ട്രക്ചര്‍ എഞ്ചിനീയറുമാര്‍ തുടങ്ങിയവരുടെ ഒരു മികച്ച സംഘമാണ് ഇവിടെ പദ്ധതി നടപ്പാക്കാറുള്ളത്.
2020 ലാണ് അരുണ്‍ മോഹനും സുഹൃത്ത് റ്റിജു ഉമ്മന്‍ ആലക്സും ചേര്‍ന്ന് Kitespline Studio എന്ന സംരംഭത്തിന് തുടക്കമിടുന്നത്. എന്നാല്‍ വൈകാതെ സുഹൃത്ത് കണ്‍സ്ട്രക്ഷനിലേക്ക് പൂര്‍ണമായും ശ്രദ്ധ ചെലുത്തിയതോടെ, അരുണ്‍ മോഹന്‍ Kitespline Studio യുടെ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. നാട്ടില്‍ സുലഭമായി കണ്ടുവരുന്ന ആര്‍ക്കിടെക്ചര്‍ വിഷ്വലൈസേഷന്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ആവശ്യക്കാരന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുവേണം ഇതിന്റെ പ്രവര്‍ത്തനമെന്ന് Kitespline Studioയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതായത് ഒരു ഭവനത്തിന്റെ 3D കാണാറുള്ളത് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുമ്പോള്‍ ഉണ്ടാവാറുള്ള അജഗജാന്തര മാറ്റം ഇല്ലാതാക്കണമെന്ന് ഇവര്‍ ഉറപ്പിച്ചു, സാധാരണ കണ്ടുവരാറുള്ള 3D യില്‍ നിന്നും വ്യത്യസ്തമായി ഫോട്ടോറീലിസ്റ്റിക് 3D ഔട്ട്പുട്ടുകള്‍ നല്കാന് ഇവര്‍ സദാ ശ്രദ്ധ ചെലുത്തുന്നു.
സാധാരണമായി 3D Design അനുസരിച്ചുള്ള നിര്‍മാണത്തില്‍ വന്നേക്കാവുന്ന ചില നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ്, ബലക്ഷയം, വമ്പിച്ച ചെലവ് തുടങ്ങിയ ദോഷവശങ്ങള്‍ പൂര്‍ണമായും മറികടക്കണമെന്നും ഇവര്‍ ദൃഢനിശ്ചയം എടുത്തു, Photorealistic, walkthrough എനിക്കിവക്കായ്ക്കായി അതിനൂതന മെഷീനുകള്‍ ഇറക്കുമതി ചെയ്ത് വളരെ വേഗം ഡിസൈനുകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി.
ഇതോടെ തുടക്കം മുതല്‍ അവസാനം വരെയുള്ള എല്ലാ പ്രവൃത്തികളുടെയും ചെലവും വര്‍ധിച്ചു. അമിത ചെലവ് ആര്‍ക്കിടെക്ചര്‍ വിഷ്വലൈസേഷന്റെ സ്വീകാര്യതയെയെയും പ്രത്യേകിച്ചും തങ്ങളെ അത് കൂടുതല്‍ ബാധിക്കുമെന്നും ഇവര്‍ മനസ്സിലാക്കി. ആവശ്യക്കാരന്റെ മനസും ബജറ്റും മനസ്സിലാക്കി മുന്നോട്ടുപോവുന്ന തങ്ങളെ പോലെ ഒരു സംരംഭം ഒരുപാട് പ്രതിസന്ധിഘട്ടത്തില്കൂടി കടന്നുപോകേണ്ടിവരും, എന്നിരുന്നാല്‍ തന്നെയും ചെലവുകള്‍ തങ്ങളുടെ അടുത്തേക്ക് എത്തുന്നവരെ ബാധിക്കാന്‍ പാടില്ല എന്ന് അവര്‍ തീരുമാനിച്ചു. ഈ ഉറച്ച നിലപാടിന്റെ പേരില്‍ വന്ന നഷ്ടങ്ങള്‍ ചെറുതായിരുന്നില്ല, എന്നിരുന്നാലും ആ നിലപടില്‍ ഇന്നും Kitespline Studio ഉറച്ചുനില്‍ക്കുന്നു, സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന നിരക്കില്‍ തന്നെയാണ് Kitespline Studioയുടെ ഓരോ സേവനങ്ങളും.
ആവശ്യക്കാരന്റെ കൊക്കിലൊതുങ്ങുന്ന, അവരുടെ ഇഷ്ടങ്ങളെ പൂര്‍ണമായും പരിഗണിക്കുന്ന, ഒപ്പം തങ്ങളുടേതായ മേന്മ പ്രകടമാക്കി കൊണ്ട് ആര്‍ക്കിടെക്ചര്‍ വിഷ്വലൈസേഷന്‍ മുന്നോട്ടുവെക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് Kitespline Studio ഓരോ ഡിസൈനും തയ്യാറാക്കാറുള്ളത്. ഭവനത്തിനും ഉടമയ്ക്കുമൊപ്പം, ആ ഭവനത്തോട് പ്രകൃതിക്കുള്ള ഇണക്കവും ഇവര്‍ പ്രത്യേകം പരിഗണിക്കാറുണ്ട്. അതായത് ഇന്ത്യയ്ക്കകത്തും പുറത്തുമായി സേവനങ്ങള്‍ ലഭ്യമാക്കി വരുന്ന ഇവര്‍, അടുത്തിടെ കെനിയയില്‍ നിന്നും തങ്ങളെ തേടിയെത്തിയ ജോലികള്‍ക്കായി, അവിടെ നിന്നുമുള്ള ആഴത്തിലുള്ള പഠനങ്ങളും ഒട്ടേറെ ചിത്രങ്ങളും കണ്ടുമനസ്സിലാക്കിയാണ് ഡിസൈനിങ്ങിലേക്ക് കടന്നത്. ഇത്തരത്തില്‍ ഒരു നിര്‍മിതിയുടെ എല്ലാ വശങ്ങളെയും ഒരുപോലെ പരിഗണിച്ചുള്ള സേവനം ലഭ്യമാക്കല്‍ തന്നെയാണ് Kitespline Studio യെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നതും.
ഇതുവഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന ചെലവ്, ജോലിഭാരം, നിര്‍മാണ സാമഗ്രികളുടെ ദുര്‍ലഭ്യത, സമയനഷ്ടം എന്നിവ പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്നും ഇവര്‍ ഗ്യാരണ്ടി നല്കുന്നു. ഇതെല്ലാം തന്നെയാണ് ആര്‍ക്കിടെക്ചര്‍ വിഷ്വലൈസേഷന്‍, ആര്‍ക്കിടെക്ചറല്‍ അനിമേഷന്‍, സ്റ്റില്‍സ്, 2ഡി കണ്‍സെപ്റ്റ് ഡ്രോയിങ്, 2ഡി ഡിസൈന്‍, അപ്പ്രൂവല്‍ ഡ്രോയിങ്, സ്ട്രക്ചറല്‍ ഡിസൈന്‍, എസ്റ്റിമേഷന്‍ തുടങ്ങി ലഭ്യമാക്കുന്ന എല്ലാ സേവങ്ങളിലും ഇവരെ ആവശ്യക്കാര്‍ക്കിടയില്‍ പ്രിയങ്കരരാക്കുന്നതും.