Bone Alignment Therapy യെ കുറിച്ച് പഠിക്കാം; രംഷ എന്ന മാസ്റ്റര്‍ ട്രെയിനറിലൂടെ
നിരന്തരം ശരീരത്തിലുണ്ടാകുന്ന വേദനകള്‍ക്ക് പലപ്പോഴും എത്ര ചികിത്സ തേടിയിട്ടും യാതൊരു മാറ്റവും സംഭവിക്കാതെ അത് തുടര്‍ന്ന് പോകുന്ന നിരവധി പേര് നമുക്ക് ചുറ്റുമുണ്ട്. എത്രയോ ഹോസ്പിറ്റലുകളും വൈദ്യശാലകളും മാറി മാറി പരീക്ഷിച്ചിട്ടും വേദനയെ സഹിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവര്‍. അത്തരത്തിലുള്ള ശരീര വേദനകള്‍ക്ക് കാരണം പലതുമാകാം. അതിലൊന്നാണ് ‘നെര്‍വല്‍ കംപ്രഷന്‍’ കാരണമുണ്ടാകുന്ന വേദനകള്‍.
Bone Alignment Therapy എന്ന ‘ലൈഫ് സ്റ്റൈല്‍ കറക്ഷനി’ലൂടെ ഇത്തരം പ്രശ്നങ്ങള്‍ നമുക്ക് സ്വയം മാറ്റിയെടുക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്കി ആരോഗ്യത്തോടെ മുന്നോട്ട് ജീവിക്കാനും സാധിക്കുന്നു. Bone Alignment Therapy-യുമായി ബന്ധപ്പെട്ട് ഡോക്ടേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കല്‍ ഫീല്‍ഡിലുള്ളവര്‍ എന്നിവര്‍ക്ക് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന ഒരു മാസ്റ്റര്‍ ട്രെയിനര്‍ നമ്മുടെ ഈ കേരളത്തിലുണ്ട്; കണ്ണൂര്‍ മമ്പറം സ്വദേശിനിയായ രംഷ.
ഈ മേഖലയില്‍ രംഷ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിലും മെഡിക്കല്‍ പ്രൊഫഷനിലുള്ള നിരവധി പേര്‍ക്ക് Bone Alignment Therapy പഠിപ്പിച്ചു നല്‍കാനും സമൂഹത്തിന് വേണ്ടി അവരെ വാര്‍ത്തെടുക്കാനും രംഷ എന്ന Bone Alignment Therapy മാസ്റ്റര്‍ ട്രെയിനര്‍ക്ക് ഇന്ന് സാധിച്ചിട്ടുണ്ട്.
രോഗത്തോടെ വരുന്ന ഓരോ മനുഷ്യരും പൂര്‍ണമായ ആരോഗ്യത്തോടെ സന്തോഷത്തില്‍ മടങ്ങുന്ന കാഴ്ചയാണ് ഈ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ രംഷയ്ക്ക് കൂടുതല്‍ ആവേശം പകര്‍ന്നത്. മുന്നൂറിലധികം പേര്‍ക്ക് Bone Alignment Therapyയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ രംഷയ്ക്ക് സാധിച്ചതിന് കാരണവും അത് തന്നെയാണ്.
രംഷ എന്ന യുവതി ഈ മേഖലയിലേക്ക് കടന്നു വന്നതിന് ഒരു കാരണമുണ്ട് . ഇത്തരത്തിലുള്ള പല കോഴ്സ്കളും പഠിച്ച രംഷ Bone Alignment Therapyയെ കുറിച്ച് അറിയുകയും ഇതിന്റെ സ്ഥാപകനില്‍ നിന്നും നേരിട്ട് പഠിക്കുകയും ചെയ്തു. ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് അറ്റന്‍ഡ് ചെയ്യുകയും ചെയ്തു.
മനുഷ്യരുടെ ശരീരത്തിലെ സ്പൈനുകള്ക്ക് കൃത്യമായ ഷേപ്പ് ഉണ്ടെന്നും അതില്‍ വ്യത്യാസം വരുമ്പോള്‍ ശരീരത്തില്‍ നെര്‍വല്‍ കംപ്രഷന്‍ ഉണ്ടാവുകയും ശരീരത്തില്‍ പല രീതിയില്‍ അത് ബാധിക്കുകയും ചെയ്യുന്നുവെന്നും രംഷ കൂടുതല്‍ മനസ്സിലാക്കിയത് Bone Alignment Therapy കോഴ്സിലൂടെയാണ്. അതിനുശേഷം മെഡിക്കല്‍ സംബന്ധമായ നിരവധി പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തതിലൂടെയാണ് ഈ നിലയിലേക്ക് രംഷ എത്തിയത്.
അങ്ങനെ Bone Alignment Therapyയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി നിരവധി കോഴ്സുകള്‍ രംഷ പഠിക്കാന്‍ തുടങ്ങി. അവിടെ നിന്നുമായിരുന്നു ഒരു സാധാരണകാരിയായ ചെറുപ്പക്കാരിയില്‍ നിന്നും കേരളത്തിലെ ഒരേയൊരു Bone Alignment Therapy മാസ്റ്റര്‍ ട്രെയിനര്‍ എന്ന നിലയിലേക്കുള്ള രംഷയുടെ തുടക്കം.
ഇന്ന് നിരവധി ഹോസ്പിറ്റലുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി നടത്തുന്ന നിരവധി Bone Alignment Therapy ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് രംഷയാണ്. നിലവില്‍ രണ്ട് ദിവസത്തെ ട്രെയിനിങ് കോഴ്സായാണ് Bone Alignment Therapy ക്ലാസ്സുകള്‍ രംഷ നല്‍കുന്നത്. രംഷയുടെ കീഴില്‍ നിന്നു തന്നെ പുതിയ ട്രെയിനര്‍മാരും ഈ മേഖലയിലേക്ക് ഇന്ന് എത്തിയിട്ടുണ്ട്.
ഇന്നത്തെ ജീവിതരീതികള്‍ ഒരു മനുഷ്യന്റെ ആരോഗ്യത്തെ പല രീതിയിലും ബാധിക്കുന്നുണ്ട്. നിരന്തരം മൊബൈല്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ കഴുത്തുകളിലെ സ്പൈനുകള് പതിയെ പതിയെ നോര്‍മല്‍ ഷേപ്പില്‍ നിന്നും മാറുന്നു. വളരെ നിസാരമായി നമുക്ക് തോന്നുന്ന ഈ കാര്യം നല്കുന്ന അനന്തരഫലം പക്ഷെ അത്ര ചെറുതായിരിക്കില്ല.
സ്പൈനില് വരുന്ന വ്യത്യാസം ശരീരത്തെ പല തരത്തിലും ബാധിക്കാന്‍ തുടങ്ങുന്നു. ഇത് വിട്ടുമാറാത്ത വേദനയും അസ്വസ്തതയും നിരന്തരമുണ്ടാക്കുന്നു. എന്നാല്‍ Bone Alignment Therapy ചെയ്യുന്നതിലൂടെ ഈ സ്പൈന്‍ ഷേപ്പ് നേരെയാവുകയും വേദന മാറാന്‍ ഇടവരുകയും ചെയുന്നു.
ഇത് പോലെ നിത്യ ജീവിതത്തില്‍ നമ്മള് നിരന്തരം ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മുടെ ശരീരത്തിലെ സ്പൈന്‍ ഷേപ്പുകളെ ബാധിക്കുന്നു. ഇതിനെ കുറിച്ചുള്ള കൃത്യമായ അവബോധവും ചികിത്സാ മാര്‍ഗവും രംഷയുടെ ട്രയിനിങ് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുന്നവര്‍ക്ക് പഠിച്ചെടുക്കാന്‍ സാധിക്കുന്നു. കൂടുതല്‍ പേരിലേക്ക് ഈ മര്‍ഗത്തെ എത്തിക്കുന്നതിലൂടെ സമൂഹത്തെ കൂടുതല്‍ ആരോഗ്യപരമായ ലോകമാക്കി മാറ്റുകയാണ് രംഷ ചെയ്യുന്നത്.
ഇത്തരത്തില്‍ തന്റെ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന ഓരോരുത്തരും Bone Alignment Therapy പരിശീലിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് വളരെ പെട്ടെന്ന് ആശ്വാസം നല്‍കാനും അവരുടെ ജീവിതത്തെ മികച്ചതാക്കാനും സാധിക്കുന്നു എന്നത് തന്നെയാണ് രംഷ എന്ന മാസ്റ്റര്‍ ട്രെയിനറെ സംബന്ധിച്ച് ഏറ്റവും സന്തോഷം തോന്നുന്ന കാര്യം. അതുകൊണ്ട് തന്നെ നിരവധി പേര് ഈ കോഴ്സ് പഠിക്കുന്നതിനായി രംഷയെ സമീപിക്കുകയും പല ജില്ലകളിലുമായി നിരവധി കോഴ്സുകള്‍ നടന്ന് വരികയും ചെയ്യുന്നു.
Bone Alignment Therapy എന്നത് ഇന്ത്യയിലെ ആദ്യത്തെ സ്ട്രക്ചറല്‍ തെറാപ്പിയാണ്. ഇതിന്റെ ഉത്ഭവവും നമ്മുടെ ഈ കേരളത്തില്‍ തന്നെയാണ്. നമ്മുടെ ദൈന്യന്തര പ്രവൃത്തികള്‍ നമ്മുടെ ശരീരത്തില്‍ നിരവധി മാറ്റം വരുത്തുന്നുണ്ട്. ചെറിയ ചെറിയ ടിപ്സിലൂടെ അവയെ നോര്‍മല്‍ രീതിയിലേക്ക് കൊണ്ട് വരാനും ഈ രണ്ട് ദിവസത്തെ കോഴ്സിലൂടെ സാധിക്കുന്നു. ആ സന്തോഷം തന്നെയാണ് കൂടുതല്‍ പേരിലേക്ക് ഈ അറിവ് എത്തിക്കാന്‍ രംഷയ്ക്ക് പ്രചോദനം നല്‍കുന്നതും.