ഭവന നിര്‍മാണ രംഗത്തെ ഭാവിയുടെ കരുതലുമായി ആര്‍ എസ് കണ്‍സ്ട്രക്ഷന്‍സ്
“Your home should tell the story
of who you are,
and be a collection of
what you love ” – Nate Berkus
വീട് വിട്ടൊരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ എപ്പോള്‍ കയറി വന്നാലും വീട് വീട്ടുകാര്‍ക്ക് വിരുന്നൊരുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. ദിവസങ്ങളും വര്‍ഷങ്ങളും കാത്തിരുന്നാണ് പലരും വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങി ചെല്ലുന്നത്. ആ ഒരു കാരണം കൊണ്ട് തന്നെ വീട് നിര്‍മാണത്തില്‍ ‘കോംപ്രമൈസ്’ ചെയ്യാന്‍ ആരും തയ്യാറാകില്ല.
വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിക്കും ഐഡിയകള്‍ക്കും അനുസരിച്ച് വീടിന്റെ പ്ലാനില്‍ മാറ്റം വരുമ്പോഴും എല്ലാ മേഖലയിലും കൈയെത്തുന്ന, വീടിനെ അതിന്റെ പൂര്‍ണതയിലേക്ക് നയിക്കാന്‍ പ്രാപ്തനായ ഒരു ആര്‍ക്കിടെക്റ്റിനെയാണ് ഓരോ നിര്‍മിതിക്കും ആവശ്യം. തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് വീടെന്നും ഒരുതരത്തില്‍ പറയാം. അതുകൊണ്ട് ഒരു വീട് നിര്‍മിക്കുമ്പോള്‍ അത് ഭാവിയിലേക്ക് കൂടി ഉള്ളതാകണം. വീടിനും വീട്ടുകാര്‍ക്കും തൃപ്തി തോന്നുന്ന മനസ്സിന് ഇണങ്ങിയ തോതിലുള്ള ഡിസൈനുകള്‍ കോര്‍ത്തിണക്കി കണ്‍സ്ട്രക്ഷന്‍ രംഗത്തെ നിറസാന്നിധ്യമായി മാറുകയാണ് ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് കണ്‍സ്ട്രക്ഷന്‍.
2021 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍എസ് കണ്‍സ്ട്രക്ഷന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ രാകേഷ് എസ് എച്ച് ആണ്. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ഇ പൂര്‍ത്തികരിച്ച ഇദ്ദേഹം, ഖത്തറില്‍ രണ്ടര വര്‍ഷം ജോലി ചെയ്യുകയും കമ്പനിയുടെ എസ്ഐപി പ്രോജക്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തശേഷം നാട്ടിലേക്ക് തിരികെയെത്തിയ ശേഷമാണ് സ്വന്തമായി ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന ആശയത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
ഏറെ നാളായുള്ള ആഗ്രഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഈ ചെറുപ്പക്കാരനെ കൂടുതല്‍ സഹായിച്ചത് കോവിഡ് കാലഘട്ടമാണെന്ന് വേണമെങ്കില്‍ പറയാം. കോവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടത്ത് തന്റെ ആഗ്രഹ സാക്ഷാത്കാരത്തിന്റെ ആദ്യപടി എന്ന നിലയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടക്കം ഇദ്ദേഹം ആരംഭിച്ചു. എന്നാല്‍ ഒരു തുടക്കക്കാരന് ബിസിനസ് രംഗത്തു നിന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും വെല്ലുവിളികളും ഇദ്ദേഹത്തിന് നിരവധി തവണ അഭിമുഖീകരിക്കേണ്ടിവന്നു. അപ്പോഴെല്ലാം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയാണ് രാകേഷിന് മുന്നോട്ടുള്ള യാത്രയില്‍ പിന്‍ബലം നല്‍കിയത്. ഒപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ എസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെ സമീപിച്ച ക്ലെയ്ന്റുകളില്‍ നിന്ന് നല്ല പ്രതികരണവും അഭിപ്രായവും ലഭിച്ചതോടെ ഒരു സംരംഭകന്‍ എന്ന നിലയില്‍ തന്റെ യാത്ര തുടരുവാന്‍ രാകേഷിന് കൂടുതല്‍ ഊര്‍ജം ലഭിച്ചു.
ഇന്ന് കേരളത്തിനകത്തും പുറത്തുമായി പന്ത്രണ്ടിലധികം ബഡ്ജറ്റ് ഹോമുകളും ആഡംബര വീടുകളും ഇദ്ദേഹം നിര്‍മിച്ചു കഴിഞ്ഞു. വീട് നിര്‍മാണത്തിനു പുറമേ റിനോവേഷന്‍ വര്‍ക്കുകളും ഏറ്റെടുത്ത് നടത്തുന്ന ആര്‍ എസ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിരവധി കസ്റ്റമേഴ്‌സ് നിലവിലുണ്ട്. ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ ചുരുങ്ങിയ കാലയളവില്‍ പൂര്‍ത്തീകരിച്ചു നല്‍കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയങ്ങളുടെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്. മാത്രമല്ല, തന്നെ സമീപിക്കുന്ന ക്ലെയ്ന്റിന്റെ ഇഷ്ടവും താല്പര്യവും മനസ്സിലാക്കി മനസ്സിനും ബഡ്ജറ്റിനും ഇണങ്ങുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് രാകേഷ് എന്നും മുന്‍തൂക്കം നല്‍കുന്നത്.
നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവുമായി ഒട്ടനവധി ആളുകള്‍ കണ്‍സ്ട്രക്ഷന്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ തന്റെ ഐഡിയകളും ഏറ്റെടുക്കുന്ന കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളും അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിച്ച് നല്‍കുന്നതാണ് ഒരു യുവ സംരംഭകന്‍ എന്ന നിലയില്‍ രാകേഷിനെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്ന പ്രധാന ഘടകം. ട്രഡീഷണല്‍, കണ്ടമ്പററി സ്‌റ്റൈലുകളിലുള്ള വീടുകളുടെ നിര്‍മാണത്തിനാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നതെങ്കിലും ഇവയ്‌ക്കൊപ്പം തന്നെ കൊമേഷ്യല്‍, റസിഡന്‍ഷ്യല്‍ വര്‍ക്കുകളും ആര്‍ എസ് കണ്‍സ്ട്രക്ഷന്‍സ് ഏറ്റെടുത്ത് നടത്തുന്നുണ്ട്.
നിര്‍മാണ മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ തൊഴിലാളികളാണ് ആര്‍ എസ് കണ്‍സ്ട്രക്ഷന് കീഴിയില്‍ ജോലി ചെയ്യുന്നത്. അതിനാല്‍ ഏഴ് മുതല്‍ എട്ട് മാസക്കാലയാളവിനുള്ളില്‍ അങ്ങേയറ്റം പൂര്‍ണതയില്‍ ഓരോ വീടും പൂര്‍ത്തികരിക്കാന്‍ ഈ സംരഭകന് കഴിയുന്നു. സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിലെ ഒന്നര വര്‍ഷവും കാര്‍മല്‍ ബില്‍ഡേഴ്‌സിലും ഫൈബ്രോ ടെക്‌നിലും ഒരു വര്‍ഷവും അല്‍- ബലാഗില്‍ (ഖത്തര്‍) രണ്ടര വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Contact: 7994403948, 9847158979
https://www.facebook.com/people/RS-Construction/100063888977716/?mibextid=ZbWKwL
https://www.instagram.com/rsconstruction2021/?igshid=OGQ5ZDc2ODk2ZA==