ഇന്റീരിയര്‍ ഡിസൈനിംഗിലും കണ്‍സ്ട്രക്ഷനിലും വിസ്മയം തീര്‍ത്ത് DES AND DEC PRIVATE LIMITED
പാഷന് കൊണ്ടും ആത്മവിശ്വാസം കൊണ്ടും സംരംഭ മേഖലയെ കീഴടക്കി വിജയം രചിച്ചവരാണ് ഇന്ന് നമ്മള് അറിയുന്ന എല്ലാ സംരംഭകരും. ചെറിയ ചെറിയ ചുവടുവയ്പുകളിലൂടെ അവര്‍ കീഴടക്കിയത് വലിയ വിജയങ്ങളാണ്. അത്തരത്തില്‍ ചുവടുവയ്പുകളോടെ തന്റെ സ്വപ്നത്തെ കീഴടക്കുന്ന ഒരു സംരംഭകന് നമ്മുടെ ഈ കേരളത്തിലുണ്ട്. DES AND DEC PRIVATE LIMITED എന്ന സംരംഭത്തിന്റെ സ്ഥാപകനായ അജയ് പാറക്കാട്ടിലാണ് ആ സംരംഭകന്.
2010 സെപ്റ്റംബര്‍ 22 ലാണ് അജയ് DES AND DEC എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. വീടുകളെയും ഓഫീസുകളെയും ഇന്റീരിയര്‍ ഡിസൈനിംഗിലൂടെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അജയ് ഈ സംരംഭം ആരംഭിക്കുന്നത്.
ഓരോരുത്തരും സ്വപ്നം കാണുന്ന തരത്തില്‍ വീടുകളുടെ അകത്തളങ്ങളെയും പോസിറ്റീവ് എനര്‍ജി നിറയുന്ന തരത്തില്‍ ഓഫീസുകളെയും മാറ്റി മറിക്കാന്‍ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പ്രാവീണ്യമുള്ള അജയ്ക്ക് കഴിയുന്നു എന്നത് തന്നെയാണ് DES AND DEC PRIVATE LIMITED എന്ന സംരംഭത്തിന്റെ വിജയവും. 2019 ല്‍ വിവാഹം കഴിഞ്ഞശേഷം ഭാര്യ നവീന ജോസും ഈ സ്ഥാപനത്തിന്റെ ഭാഗമാവുകയും ആദ്യമൊക്കെ ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനമായിരുന്ന DES AND DEC പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമായി ഇരുവരും മാറ്റുകയും ചെയ്തു.
2021 മുതല്‍ ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകള്‍ക്ക് പുറമെ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കും DES AND DEC PRIVATE LIMITED എന്ന സ്ഥാപനം ചുവടുറപ്പിച്ചു. അതിന് കാരണം ഒട്ടുമിക്ക വ്യക്തികളും ഇന്റീരിയര്‍ ഡിസൈനിംഗിന് സമീപിക്കുന്നത് കെട്ടിടങ്ങളുടെ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ പൂര്‍ണ്ണമായതിന് ശേഷമായിരുക്കും. എന്നാല്‍ ഇത് പലപ്പോഴും ഇന്റീരിയര്‍ വര്‍ക്കുകളുടെ ഭാഗമായി കെട്ടിടങ്ങളുടെ ചുമരുകള്‍ വീണ്ടും പൊളിക്കുന്നതിലേക്കും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിലേക്കും നയിക്കുന്നു. ഇത് ഇരട്ടി സാമ്പത്തിക ബാധ്യതയായി മാറുന്നു. ഇതിനൊരു പരിഹാരം കൂടിയാണ് ഈ സ്ഥാപനം ചെയ്യുന്നത്.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ട് തങ്ങളുടെ സേവനം തേടിയെത്തുന്നവര്‍ക്ക് മികച്ച രീതിയില്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ കൂടി DES AND DEC PRIVATE LIMITED ചെയ്ത് നല്കുന്നു. ഓരോ കസ്റ്റമറിന്റെയും ബഡ്ജറ്റിന് അനുസരിച്ച് ക്വാളിറ്റിയ്ക്ക് യാതൊരു വിട്ടുവീഴ്ചയും വരുത്താതെ, ഓരോ വര്‍ക്കുകളും ഇവര്‍ ചെയ്തു നല്‍കുന്നതിന്റെ കാരണം കൃത്യമായ ഇന്റീരിയര്‍ പാടവം കൊണ്ടാണ്.
ഡി ഡി ക്ലാസിക്, എലൈറ്റ്, പ്രൈഡ് എന്നിങ്ങനെ ബഡ്ജറ്റിന് അനുസരിച്ച് മൂന്നായി വര്‍ക്കുകളെ ഇവര്‍ തരം തിരിക്കുന്നു. ഏതൊക്കെ തരത്തിലുള്ള മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളും കൃത്യമായി ഇവര്‍ കസ്റ്റമര്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നു. അതു കൊണ്ട് തന്നെയാണ് ഇത്രത്തോളം വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചതും. 300ല്‍ അധികം വീടുകള്‍ക്ക് ഇവര്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു നല്‍കുകയും നാല് വീടുകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളടക്കം ചെയ്തു നല്‍കുകയും ചെയ്തു.
മറ്റ് ഇന്റീരിയര്‍ ഡിസൈനിങ് കന്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഓരോ വര്‍ക്കുകളും ഇവര്‍ പൂര്‍ത്തീകരിക്കുന്നത്. ആവര്‍ത്തനം കടന്നു വരാതെ വ്യത്യസ്തമായാണ് ഓരോ കെട്ടിടങ്ങളും ഇവര്‍ ചെയ്തു നല്‍കുന്നത്. ഇന്ന് കേരളത്തില്‍ മുഴുവനായും ഈ സ്ഥാപനത്തിന്റെ സേവനം ലഭ്യമാണ്. DES AND DEC PRIVATE LIMITED എന്നത് ഒരു സാമൂഹിക സംരംഭം കൂടിയാണ് ഈ സംരംഭകന്. ഓരോ സ്റ്റാഫുകളെയും ഇവര്‍ പരിഗണിക്കുന്നത് ഏറ്റവും നല്ല രീതിയിലാണ്.
ഒരാളുടെ വിജയം എന്നാല്‍ ഓഫീസും വീടും നല്കുന്ന ആത്മവിശ്വാസവും പോസിറ്റിവിറ്റിയുമാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് ഓരോ നിര്‍മാണവും ഈ സ്ഥാപനം ഏറ്റെടുക്കുന്നത്. സ്ഥാപനത്തിന്റെ വിജയത്തിനായി എറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ആത്മാര്‍ത്ഥ സുഹൃത്തുക്കളും തന്റെ അച്ഛനും ശ്യാമള ആന്റിയും അശ്വതിയും അതോടൊപ്പം തന്നെ തന്റെ സ്റ്റാഫുകളുമാണ് എന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് അജയ് ഓര്‍ക്കുന്നത്. ഭാവിയില്‍ തന്റെ സ്ഥാപനത്തില്‍ ത്രീഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് ഇന്റീരിയര്‍, സ്മാര്‍ട്ട് ഫര്‍ണിച്ചര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വികസിപ്പിക്കണം എന്നതാണ് അജയുടെയും ഭാര്യ നവീന ജോസിന്റെയും ആഗ്രഹം.