EntreprenuershipSuccess Story

ക്ലീനിങ് ഇനിയൊരു ബുദ്ധിമുട്ടല്ല; Eureka Forbes Limited ന്റെ വാക്യും ക്ലീനറും റോബോട്ടിക് വാക്വം ക്ലീനറും ഒപ്പമുണ്ട്

ജോലി ഭാരം കുറയ്ക്കുന്നതിനായാണ് ഓരോരുത്തരും നൂതന സാങ്കേതിക വിദ്യകളെ സമീപിക്കാറുള്ളത്. ഇനിയൊരു സാധാരണക്കാരന്റെ വീടുകളിലേക്ക് കടന്നാല്‍ പാചകം, അലക്ക് തുടങ്ങി ഒരു പരിധി വരെ ജോലിഭാരം കുറയ്ക്കാനായുള്ള സാങ്കേതിക വിദ്യകളും ഉപകരണങ്ങളും മാത്രമേ കടന്നുചെന്നിട്ടുള്ളു. ഭൂരിഭാഗം വീടുകളിലും തറ തൂക്കലും തുടയ്ക്കലുമെല്ലാം ഇന്നും വീട്ടമ്മമാരുടെയോ അതിനായി നിയോഗിച്ച ആളുകളുടെയോ മാത്രം ജോലികളായി തുടരുന്നുമുണ്ട്. മാത്രമല്ല, ഈ ജോലികളില്‍ സാങ്കേതിക കൂട്ടിച്ചേര്‍ത്താല്‍ മനസ്സിന് ഇഷ്ടപ്പെടുന്ന പോലെ വൃത്തിയാവില്ലെന്നും, അതിനായി ചെലവഴിക്കേണ്ടി വരുന്നത് ഭീമമായ തുകയാണെന്നുമുള്ള തെറ്റിദ്ധാരണകളും പലര്‍ക്കുമുണ്ട്. ഇത്തരക്കാര്‍ക്ക് മറിച്ചൊന്നും ചിന്തിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് Eureka Forbes Limited ന്റെ റോബോട്ടിക് വാക്വം ക്ലീനര്‍.

വീട്, ഓഫീസ് തുടങ്ങി ഉപയോഗിക്കുന്ന ഏത് സ്ഥലത്തായാലും മുക്കിലും മൂലയിലും ചെന്നെത്തി ഏല്‍പ്പിച്ച ഉത്തരവാദിത്വം വൃത്തിയായി ചെയ്യുന്ന ഇത് വിപണിയിലെത്തിക്കുന്നതാവട്ടെ 1982 ല്‍ സ്ഥാപിതമായി, ലോകത്തിന് സുപരിചിതമായ Eureka Forbes Limited എന്ന കമ്പനിയും.

നിത്യേന തറ തൂക്കുന്നവരോ തുടക്കുന്നവരോ ആവും ഭൂരിഭാഗവും. ഇവ രണ്ടും വെവ്വേറെ ചെയ്യേണ്ടുന്നത് കൊണ്ടുതന്നെ ഇതിനായി ചിലവിടേണ്ടി വരുന്നത് വലിയൊരു പങ്ക് സമയവുമാണ്. എന്നിട്ടും മുറികളിലെ സോഫ, കട്ടില്‍, ഗോവണിപ്പടി എന്നിവയുടെ താഴെയുള്ള സ്ഥലങ്ങള്‍ തുടങ്ങി ഓരോരുത്തര്‍ക്കും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളുമുണ്ട്. എന്നാല്‍ റോബോട്ടിക് വാക്വം ക്ലീനറിന് ഇതൊന്നും തന്നെ തുടസ്സങ്ങളാവാറില്ല. ആവശ്യസമയത്ത് ഓണ്‍ ചെയ്ത് വിട്ടാല്‍ വീടിന്റെ എത്ര ദുര്‍ഘടംപിടിച്ച സ്ഥലത്തും ചെന്നെത്തി വൃത്തിയാക്കി, ഒടുവില്‍ തന്റെ ചാര്‍ജിങ് സ്റ്റേഷനിലേക്ക് തിരികെ വന്നുകയറും.

മുന്നിലുള്ള ഏത് തടസങ്ങളും മറികടന്ന് പോവാനും ഇവയ്ക്കാവും. മാത്രമല്ല, കണ്ണില്‍ കാണാനാവാത്ത ചെറിയ പൊടിപടലങ്ങള്‍ മുതല്‍ അഴുക്കുകള്‍ വരെ ഒരേ സമയം തൂക്കുകയും തുടയ്ക്കുകയും റോബോട്ടിക് വാക്വം ക്ലീനര്‍ ചെയ്യും. നിര്‍മിത ബുദ്ധിയില്‍ വികസിപ്പിച്ച പ്രോഗ്രാമിങ് യൂണിറ്റ് ആയതുകൊണ്ടുതന്നെ, ആദ്യം പരിസരം മനസിലാക്കുകയും തുടര്‍ന്ന് ത്രീഡി മാപ്പിങ് നടത്തിയാണ് ഒരു കോണില്‍ നിന്ന് തുടങ്ങി ഇവ എല്ലായിടത്തുമെത്തി തന്റെ ജോലി വൃത്തിയായി ചെയ്തുതീര്‍ക്കാറുള്ളത്. മാത്രമല്ല, ആഴ്ചയിലെ നിശ്ചിത ദിവസങ്ങളും സമയവുമെല്ലാം ഷെഡ്യൂള്‍ ചെയ്തു ഇവയ്ക്ക് ജോലി ഏല്‍പ്പിക്കാവുന്നതുമാണ്.

എല്ലാത്തിലുമുപരി ഐഫോണിലും സ്മാര്‍ട്ട് ഫോണുകളിലും ഉള്‍പ്പടെ ഇതിന്റേതായ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റോബോട്ടിക് വാക്വം ക്ലീനറിന്റെ നിയന്ത്രണവും നമുക്ക് നേരിട്ട് ഏറ്റെടുക്കാം. ‘വൈഫൈ’ ബന്ധിപ്പിച്ചുള്ള ഈ പ്രവര്‍ത്തനത്തിലൂടെ വൃത്തിയാക്കേണ്ട സ്ഥലങ്ങളുടെ മാപ്പിങ്, സമയക്രമീകരണം തുടങ്ങി എല്ലാം തന്നെ നിയന്ത്രിക്കാവുന്നതുമാണ്. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ടൈപ്പ് റോബോട്ടിക് വാക്വം ക്ലീനറിന് 29,999 രൂപയും ഫുള്‍ ഓപ്ഷന്‍ റോബോട്ടിക് വാക്വം ക്ലീനറിന് 39,999 രൂപയുമാണ് വില വരുന്നത്.

ഇന്ത്യന്‍ ബ്രാന്‍ഡായ ടാറ്റയുടെ കീഴിലായിരുന്നു Eureka Forbes Limited ആദ്യമായി വാക്വം ക്ലീനര്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്. പിന്നീട് ഇത് ആഗോളതലത്തില്‍ സ്വാധീനമുള്ള Advent International ന് കീഴിലേക്ക് മാറുകയായിരുന്നു. നിലവില്‍ കേരളത്തില്‍ ഉള്‍പ്പടെ ലോകത്തിന്റെ ഏത് കോണിലും കമ്പനിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങളത്രയും. ഇനി കേരത്തിലേക്ക് വന്നാല്‍ Eureka Forbes Limited ന് എല്ലാ ജില്ലകളിലും 25 മുതല്‍ 30 സ്റ്റാഫുകള്‍ ഉള്‍പ്പെടുന്ന ബ്രാഞ്ചുകളുണ്ട്. ചില ജില്ലകളില്‍ ഒന്നിലധികം ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഉത്പന്നത്തിന്റെ വില്‍പനയില്‍ ഒതുങ്ങാതെ, തങ്ങളുടെ ഉല്‍പന്നം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ഉപഭോക്താക്കള്‍ നേരിടുന്ന സംശയങ്ങള്‍ക്കും പരാതികള്‍ പരിഹരിക്കുന്നതിനുമായി ഓരോ അഞ്ച് മുതല്‍ പത്ത് കിലോമീറ്ററുകളിലും ഇവര്‍ക്ക് സര്‍വീസ് സെന്ററുകളുമുണ്ട്. ഇവിടങ്ങളിലും കമ്പനിയുടേതായി നേരിട്ടുള്ള പരിശീലനം ലഭിച്ച ടെക്‌നീഷ്യന്‍മാരും സ്റ്റാഫുകളുമാണുള്ളത്.

നിലവില്‍ രാജ്യത്ത് എല്ലായിടത്തും Eureka Forbes Limited ന് ഡെലിവറി സൗകര്യങ്ങളുണ്ട്. വാക്വം ക്ലീനര്‍ വിഭാഗത്തിലെ ലോകോത്തര നമ്പര്‍ 1 കമ്പനിയായത് കൊണ്ടുതന്നെ ഇവര്‍ക്ക് മാര്‍ക്കറ്റിങ്ങിനായി പ്രത്യേകം പരസ്യങ്ങളുടെയും മറ്റും ആവശ്യവും ഉദിക്കുന്നില്ല. റോബോട്ടിക് വാക്വം ക്ലീനര്‍ കൂടാതെ Aqua Guard വാട്ടര്‍ പ്യൂരിഫയര്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയും Eureka Forbes Limited വിപണിയില്‍ എത്തിക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടേതായ റോബോട്ടിക് വാക്വം ക്ലീനര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും മറ്റും കമ്പനി ഉറപ്പുനല്‍കുന്നുമുണ്ട്.

For Queries : +919747337793

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button