Special StorySuccess Story

വസ്ത്രവിപണന രംഗത്തെ വേറിട്ട ചിന്തയുമായി ടെസ്സ് ആതിര

ബിസിനസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിക്ക് ബിസിനസ് മേഖലയോട് താല്പര്യം തോന്നുക സ്വാഭാവികം. എന്നാല്‍ ഒരു സംരംഭം ആരംഭിക്കുവാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ ഏറ്റെടുത്ത ദൗത്യം പൂര്‍ണ വിജയത്തില്‍ എത്തിക്കാന്‍ കഷ്ടപ്പാടും പരിശ്രമവും കൈമുതലാക്കിയവര്‍ക്ക് മാത്രമേ കഴിയൂ.

വസ്ത്ര വിപണന രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തങ്ങളുടെ ബിസിനസ് ആശയത്തിന് ജീവന്‍ പകര്‍ന്നു നല്‍കിയ നിരവധി സംരംഭകര്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഓഫീസിലും കോളേജുകളിലും മറ്റും ദിനംപ്രതി ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ മുതല്‍ പാര്‍ട്ടിവെയറുകള്‍ വരെ സുലഭമായി ലഭിക്കുന്ന ഓണ്‍ലൈന്‍ വസ്ത്ര വിപണന രംഗത്ത് വേറിട്ട ചിന്തയുമായി ഇറങ്ങിച്ചെന്ന് വിജയം കൈവരിച്ച സംരംഭകയാണ് ആതിര ജോര്‍ജ് എന്ന എറണാകുളം സ്വദേശിനി.

അധികമാരും കൈ വയ്ക്കാത്ത നൈറ്റ് വെയറുകള്‍, ഹോം ഡെക്കര്‍, ന്യൂബോണ്‍ ഉത്പന്നങ്ങള്‍ എന്നീ വിഭാഗത്തിലുള്ള സാധനങ്ങള്‍ കഴിഞ്ഞ 10 വര്‍ഷമായി എറണാകുളം വാഴക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തന്റെ സംരംഭത്തില്‍ ആതിര ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടെസ്സ്, ലാഷ്യസ് ഡെക്കര്‍, ബേബി ടെസ്സ് എന്നിങ്ങനെ മൂന്ന് ബ്രാന്‍ഡുകളാണ് ഈ സംരംഭകയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ടെസ്സ് എന്ന ബ്രാന്റിന് കീഴില്‍ പ്രീമിയം കോട്ടണ്‍ ഫാബ്രിക്ക് കട്ട് വര്‍ക്ക്, എംബ്രോയ്ഡറി നൈറ്റ് വെയറുകള്‍, മെറ്റേണിറ്റി വെയറുകള്‍, ഫീഡിങ് ഫ്രണ്ട്‌ലി വസ്ത്രങ്ങള്‍ എന്നിവയും ഓരോ വീട്ടുകാരുടെയും ഇഷ്ടത്തിനനുസരിച്ചും റൂമിന്റെ ഡിസൈനും അനുസരിച്ചുമുള്ള കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകള്‍ സാറ്റണ്‍ ഫിനിഷ്ഡ് കോട്ടണിലും പ്യുവര്‍ കോട്ടണിലും നിര്‍മിച്ചു നല്‍കുന്നു. അതോടൊപ്പം എംബ്രോയ്ഡറി ബെഡ്ഷീറ്റുകള്‍, പ്രിന്റഡ് ബെഡ്ഷീറ്റുകള്‍, പ്ലെയിന്‍ ബെഡ്ഷീറ്റുകള്‍ എന്നിവ ലാഷ്യസ് ഡെക്കറില്‍ ഈ സംരംഭക ഒരുക്കിയിരിക്കുന്നു. ഡയപ്പര്‍ ബാഗ്, കസ്റ്റമൈസ്ഡ് ഹോസ്പിറ്റല്‍ ബാഗ് എന്നിവയാണ് ബേബി ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹൗസ് വാമിംഗ്, വെഡിങ്, ബാപ്റ്റിസം പോലെയുള്ള ചടങ്ങുകള്‍ക്ക് ആളുകളുടെ വസ്ത്രത്തിനും തീമിനും അനുസരിച്ചുള്ള ഹോം ഡെക്കര്‍ ഉത്പപന്നങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ആതിര ഈ മേഖലയിലെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞത്. അച്ഛന്‍ ജോര്‍ജ് മാത്യുവും അമ്മ ലൂസിയും സഹോദരങ്ങളായ സിബിയും ആന്‍സിയും സഹോദരന്റെ ഭാര്യയായ ആന്‍സോനാ സിബിയും ധൈര്യം പകര്‍ന്ന് നല്‍കിയതോടെ തന്റെ യാത്ര മുന്നോട്ട് തന്നെയെന്ന് ആതിരയും തീര്‍ച്ചപ്പെടുത്തി. തുച്ഛമായ വിലയില്‍ തന്റെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന സാധനങ്ങള്‍ ആളുകളിലേക്ക് എത്തിച്ചതോടെ ആതിര എന്ന സംരംഭകയുടെ യാത്ര ആരംഭിക്കുകയായിരുന്നു. ഇന്ന് ‘ടെസ്സ് ബൈ ആതിര’യുടെ ഓരോ ഉത്പന്നത്തിനും ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആവശ്യക്കാരാണ്.

നിലവില്‍ രണ്ട് യൂണിറ്റുകളാണ് ആതിരയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. വീടിനോട് ചേര്‍ന്ന് ഒരെണ്ണവും ടൗണ്‍ കേന്ദ്രീകരിച്ച് മറ്റൊന്നും. ഇഷ്ടപ്പെട്ട മോഡലും ഡിസൈനും ഉപഭോക്താക്കള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം എന്നതും ലോകത്ത് ആകമാനം ഷിപ്പിംഗ് സൗകര്യം ഉണ്ടെന്നതും ആതിരയുടെ ബിസിനസിനെ ദിനംപ്രതി ജനകീയമാക്കിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ ദിവസേന ആതിരയുടെ ഉത്പന്നങ്ങള്‍ തേടിവരുന്നതുകൊണ്ടു തന്നെ, തന്റെ സംരംഭം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സര്‍വീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയൊരു ഔട്ട്‌ലെറ്റ് വരുംകാലങ്ങളില്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് ആതിര.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 82811 40452, 9656130515

https://www.instagram.com/luscious_decor/?igshid=OGQ5ZDc2ODk2ZA%3D%3D

https://www.instagram.com/babytessbytess/?igshid=OGQ5ZDc2ODk2ZA%3D%3D



Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button