EduPlusEntreprenuershipSuccess Story

വിദേശ ജോലി സ്വപ്‌നം കാണുന്ന നേഴ്‌സിങ് ഉദ്യോഗാര്‍ത്ഥികളുടെ വിജയമന്ത്രമായി ‘ടിന്‍സിസ് അക്കാഡമി’

വിദേശ ജോലി സ്വപ്‌നം കാണുന്ന ഏതൊരു നേഴ്‌സിങ് ഉദ്യോഗാര്‍ത്ഥിയും ആദ്യം ചോദിക്കുന്ന ചോദ്യം തന്റെ സ്വപ്‌നങ്ങളിലേക്ക് എത്തിപ്പെടാന്‍ എളുപ്പമായ മാര്‍ഗം ഏതാണ്… അല്ലെങ്കില്‍ ഏറ്റവും മികച്ച സ്ഥാപനം ഏതാണ്…എന്നൊക്കെയാണ്. ഒരു നേഴ്സിങ് ഉദ്യോഗാര്‍ത്ഥിയെ സംബന്ധിച്ച് ഓഈടി, സിബിടി എന്നീ പരീക്ഷകള്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഘടകമാണ്. വിദേശത്ത് ജോലിയോ പഠനമോ നേടണമെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം മികച്ചതാക്കുക എന്നതാണ് ആദ്യ കടമ്പ. അതുകൊണ്ടുതന്നെ ഉയര്‍ന്ന വിജയമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചെന്നെത്തേണ്ടത് മികച്ചയിടത്ത് തന്നെയാകണം.

ഒരു തുടക്കക്കാരനെ സംബന്ധിച്ച് നല്ലൊരു ഓഈടി സെന്റര്‍ ഏതാണെന്ന സംശയം ഉയരുക സ്വാഭാവികമാണ്. മലയാളം മീഡിയം ആയാലും ഇംഗ്ലീഷ്, സിബിഎസ്ഇ സിലബസ് പഠിച്ച ഉദ്യോഗാര്‍ത്ഥിയായാലും നിങ്ങളുടെ ഭാഷയിലെ പോരായ്മകള്‍ മനസ്സിലാക്കി ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ടിന്‍സിസ് അക്കാഡമിക്ക് ഉറപ്പായും കഴിയും. ഇതിനോടകം നിരവധി നേഴ്‌സിങ് ഉദ്യോഗാര്‍ത്ഥികള്‍ യുകെ, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഈ അക്കാഡമിയിലൂടെ ജോലി നേടിക്കഴിഞ്ഞു.

ചാലക്കുടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിന്‍സിസ് അക്കാദമി എന്ന സ്ഥാപനത്തിന്റെ അമരക്കാരിയായി പ്രവര്‍ത്തിക്കുന്നത് തൃശ്ശൂര്‍ സ്വദേശിനിയായ ടിന്‍സിയാണ്. ആറുമാസം മുമ്പ് ടിന്‍സിസ് അക്കാഡമി എന്നൊരു സ്ഥാപനം പിറന്നു വീണത് തന്നെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ സ്വപ്‌ന വിജയത്തിലേക്കാണ്. ഓഈടി പഠിതാവായിരുന്ന ടിന്‍സി ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് അക്കാഡമി ആരംഭിച്ചത്. തുടക്കത്തില്‍ അക്കാദമിയില്‍ ചേര്‍ന്ന മുഴുവന്‍ വിദ്യാര്‍ഥികളും പരീക്ഷയില്‍ ഉന്നത വിജയം നേടിയത് ഈ സംരംഭകരെ സംബന്ധിച്ച് എക്കാലവും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. എല്ലാ വിജയങ്ങള്‍ക്കും ടിന്‍സിയ്ക്ക് കൈത്താങ്ങായി ഭര്‍ത്താവ് സേവിയറും ഒപ്പം തന്നെയുണ്ട്.

ഇംഗ്ലീഷ് എന്ന ഭാഷയെ ഏറ്റവും കൂടുതല്‍ ഭയത്തോടെ നോക്കി കാണുന്നത് ഒരുപക്ഷേ മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ ആയിരിക്കും. ‘എനിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുമോ, ഒരു വിദേശ ജോലി എനിക്കും സാധ്യമാണോ’ എന്നീ ചിന്തകള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ വിഷമിക്കേണ്ട; അതിനുള്ള ഉത്തരമാണ് ടിന്‍സിസ് അക്കാഡമി. പ്രധാനമായും റീഡിങ്, ലിസണിങ് എന്നിവയ്ക്കാണ് ഈ സ്ഥാപനം മുന്‍തൂക്കം നല്‍കിവരുന്നത്.

‘ടിപ്‌സ് ആന്‍ഡ് ട്രിക്‌സ്’ മനസ്സിലാക്കി പഠിക്കുകയാണെങ്കില്‍ ആര്‍ക്കും ഇംഗ്ലീഷ് എന്ന ബാലികേറാമലയുടെ മുകളില്‍ എത്താമെന്ന് ടിന്‍സി പറയുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് മനഃപാഠമാക്കാനുള്ള എളുപ്പവഴികള്‍ പഠിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നിരവധി അന്യഭാഷ വിദ്യാര്‍ഥികള്‍ ഈ അക്കാദമിയില്‍ പഠിച്ചു വരുന്നു, പ്രത്യേകിച്ച് തമിഴ് ഉദ്യോഗാര്‍ത്ഥികള്‍. ടിന്‍സിസ് അക്കാദമിയിലൂടെ റീഡിങ് സ്‌കില്‍ വര്‍ധിപ്പിക്കുകയാണ് ഇവരുടെയെല്ലാം ലക്ഷ്യം.

അക്കാഡമിയില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരും ഇവിടെനിന്ന് ഉന്നത വിജയം നേടി പുറത്തിറങ്ങിയവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ടിന്‍സിസ് അക്കാദമിയിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നിരവധിയാണ്. ഏതാണ്ട് മുന്നൂറില്‍പരം വിദ്യാര്‍ത്ഥികളാണ് ഒരുമാസം ഈ അക്കാഡമിയില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. ഉന്നത വിജയം നേടി പഠിച്ചിറങ്ങുവാന്‍ ഇവരെ പ്രാപ്തരാക്കുന്നത് അക്കാദമിയിലെ അധ്യാപകരുടെ പരിചയസമ്പത്തും ട്രെയിനേഴ്‌സിന്റെ ക്ലാസുകളും തന്നെയാണ്.

ടിന്‍സിയെ കൂടാതെ ഇവര്‍ തന്നെ ട്രെയിന്‍ ചെയ്‌തെടുത്ത അധ്യാപകരാണ് അക്കാദമിയില്‍ ക്ലാസുകള്‍ എടുത്തു നല്‍കുന്നത്. ഓരോ വിദ്യാര്‍ത്ഥിയെയും പ്രത്യേകം മനസ്സിലാക്കിയാണ് ഇവിടെ ട്രെയിനിങ് നല്‍കിവരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളാണ് അക്കാഡമി നല്‍കിവരുന്നതെന്നതുകൊണ്ടുതന്നെ ഏതു വിദ്യാര്‍ത്ഥിക്കും എവിടെയിരുന്നും അക്കാദമിയുടെ ക്ലാസുകളില്‍ പങ്കാളികളാകാന്‍ കഴിയും.

വാട്‌സ്ആപ്പ് മുഖേനയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്കായി ടിന്‍സിസ് അക്കാഡമി ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണെങ്കിലും ലൈവ് ക്ലാസുകള്‍ക്ക് ഉള്‍പ്പെടെ സമയക്രമം നിശ്ചയിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇവിടെ നിന്നും നല്‍കുന്ന ഓരോ ക്ലാസും അങ്ങേയറ്റം പ്രയോജനപ്പെടുത്താവുന്നതാണ്. ഉദ്യോഗാര്‍ത്ഥികളുടെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം ഈ വര്‍ഷം അവസാനത്തോടെ ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ അമരക്കാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
8089366487

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button