പ്രകൃതിയും വീടും ഒന്നാകുന്ന നിര്‍മാണരീതി, ഡിസൈനിങ്ങും കണ്‍സ്ട്രക്ഷനും ഒരു കുടക്കീഴില്‍ ചേര്‍ത്ത് OAK.Sthiti
”എത്ര അകലേക്ക് മനസ്സിനെ പറപ്പിച്ചു വിട്ടാലും വീട് തിരികെ വിളിക്കും, പോകാതിരിക്കാന്‍ കഴിയാറില്ല, കാരണം എന്റെ വീട് ഞാന്‍ പണിതത് ചിലരുടെയൊക്കെ ഹൃദയത്തില്‍ ആയിപ്പോയി…!”
ഏതു മോഡലായാലും തങ്ങളുടെ ആവശ്യവും അഭിരുചിയും ഉള്‍ക്കൊള്ളാന്‍ വീടിന് കഴിയുമോ എന്നാണ് യുവതലമുറയുടെ ആശങ്ക. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് വീട് വയ്ക്കുന്നവര്‍ ‘അതുപോലെ ഇതും’ എന്ന ആശയത്തിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. കാലത്തിനനുസരിച്ചുള്ള ഡിസൈനിങ് ചിന്താഗതിയില്‍ വ്യത്യാസം വരുന്നതുകൊണ്ട് തന്നെ പരമ്പരാഗതവും കൊളോണിയല്‍, കണ്ടമ്പററി സ്‌റ്റൈലില്‍ ഉള്ള വീടുകള്‍ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ യുവതലമുറയുടെ ഫാഷന്‍ സങ്കല്‍പ്പത്തില്‍ വന്നുചേര്‍ന്നിട്ടുണ്ട്.
അണുകുടുംബമായാലും കൂട്ടുകുടുംബമായാലും സൗകര്യങ്ങള്‍ വിപുലമായിരിക്കണം, യാതൊരു കുറവും ആര്‍ക്കും ഉണ്ടാകരുത് എന്ന ചിന്തയാണ് ഓരോ വീട് നിര്‍മാണത്തിന്റെയും പിന്നിലെ അടിസ്ഥാന കാരണമായി ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കൊപ്പം ആര്‍ക്കിടെക്റ്ററിന്റെ അഭിപ്രായങ്ങള്‍ക്കും വീട് നിര്‍മാണത്തില്‍ ഒരു സ്ഥാനം നല്‍കുന്നവരാണ് അധികവും. പുത്തന്‍ ചിന്താഗതിക്ക് അനുയോജ്യമായ രീതിയില്‍ വീടുകള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ച് നല്‍കുന്ന കമ്പനികളില്‍ ഇന്ന് മുന്‍പന്തിയിലാണ് OAK.Sthiti എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി.
മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ നൗഫല്‍ റഹ്‌മാനും ഷിബിന്‍ ഷരീഫും ചേര്‍ന്നാണ് OAK.Sthiti യുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. ബി ആര്‍ക്ക് പാസായ നൗഫല്‍ 2016-2017 കാലയളവിലാണ് സ്വന്തമായി ഒരു ബിസിനസ് സംരംഭം എന്ന ആശയത്തിലേക്ക് കടന്നുവന്നത്.
ആര്‍ക്കിടെക്ട് ആയതുകൊണ്ട് തന്നെ ലഭിക്കുന്ന വര്‍ക്കുകളുടെ ഡിസൈനിങ്ങിന്റെ മേല്‍നോട്ടമാണ് നൗഫല്‍ നോക്കി നടത്തുന്നത്. അതേസമയം ഓക് വേ കണ്‍സ്ട്രക്ഷന്‍ എന്ന തന്റെ സംരംഭത്തിലൂടെ ഷിബിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നല്‍കുന്നു. ഡിസൈനിങ്ങും കണ്‍സ്ട്രക്ഷനും ഒരു കുടക്കീഴില്‍ എന്ന ചിന്തയാണ് OAK.Sthiti എന്ന സംരംഭത്തിന്റെ പിറവിക്ക് കാരണമായി തീര്‍ന്നത്.
പരമ്പരാഗത ശൈലിയിലും കേരളീയ തനിമയിലുമുള്ള വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് OAK.Sthiti മുന്‍തൂക്കം നല്‍കുന്നത്. ഇതിന് പുറമെ വില്ല പ്രോജക്ട്, അപ്പാര്‍ട്ട്‌മെന്റ്, റിസോര്‍ട്ട്, വീക്കെന്‍ഡ് ഹോംസ്, കൊമേഷ്യല്‍ ബില്‍ഡിങ് എന്നിവയും ഈ കമ്പനി നിര്‍മിച്ചു നല്‍കുന്നു. കോഴിക്കോട് ആണ് ഹെഡ് ഓഫീസ് എങ്കിലും കേരളത്തിനകത്തും പുറത്തും വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതില്‍ OAK.Sthiti ഇന്ന് മുന്‍പന്തിയിലാണ്. ഏറ്റെടുക്കുന്ന നിര്‍മാണങ്ങള്‍ ആറ് മുതല്‍ ഏഴ് മാസക്കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ OAK.Sthiti യുടെ പിന്നണി പ്രവര്‍ത്തകര്‍ എന്നും ശ്രദ്ധിക്കാറുണ്ട്.
വീട് എന്ന് പറയുന്നത് മരണം വരെ നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരിക്കലും ഒരാള്‍ക്കും അനാവശ്യ ചെലവില്‍ ഒരു വീട് വച്ചതോര്‍ത്ത് ഭാവിയില്‍ വിഷമിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നാണ് നൗഫല്‍ റഹ്‌മാന്‍ ആഗ്രഹിക്കുന്നത്. ആ ചിന്ത ഉള്ളതുകൊണ്ട് തന്നെ സമീപിക്കുന്ന വ്യക്തികളുടെ ആവശ്യവും വരവും അറിഞ്ഞുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കാണ് ഇദ്ദേഹം കടന്നു ചെല്ലുന്നത്.
വീട് നിര്‍മാണത്തിന് തന്നെ സമീപിക്കുന്നവര്‍ക്ക് അതിന്റെ എല്ലാ വശങ്ങളെയും കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുത്താണ് നൗഫല്‍ അടുത്ത സ്റ്റേജിലേക്ക് കടക്കുന്നത്. ഒരു ആര്‍ക്കിടെക്ട് എന്നതുപോലെതന്നെ ഭൂമിയെയും പ്രകൃതിയെയും ഒരുപാട് സ്‌നേഹിക്കുന്ന വ്യക്തി കൂടിയാണ് നൗഫല്‍. അതുകൊണ്ടുതന്നെ തന്റെ വര്‍ക്കുകള്‍ ഒരിക്കലും പ്രകൃതിക്ക് ദോഷം ചെയ്യുന്നത് ആകരുതെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.
റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഈ സംരംഭകന്‍ പ്രകൃതിയും വീടും ഒന്നാക്കുന്ന രീതിയിലുള്ള കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ചെയ്യാനാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. അതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ഒരു വീടിന്റെ നിര്‍മാണം നിലമ്പൂരില്‍ വിജയകരമായി നൗഫല്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞു. ഇപ്പോള്‍ കോഴിക്കോട് ബാലുശ്ശേരിയില്‍ അടക്കം ഇതേ മോഡലിലുള്ള നിര്‍മാണ പ്രവര്‍ത്തങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു സ്ഥലം വാങ്ങുമ്പോള്‍ മുതല്‍ വീട്ടുകാരുടെ മനസ്സില്‍ അവിടെ പിറക്കാന്‍ പോകുന്ന വീടിനെ കുറിച്ച് ഒരുപാട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഉണ്ടാകും. ആ സമയം മുതല്‍ തന്നെ വീട്ടുകാരും ആര്‍ക്കിടെക്റ്റും തമ്മിലുള്ള ആത്മബന്ധവും ആരംഭിക്കുകയാണ് ചെയ്യുന്നത്. വീട്ടുകാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് ഒരുപാട് പേര്‍ക്ക് അവര്‍ സ്വപ്‌നം കണ്ടത് സഫലമാക്കി തീര്‍ത്തതിന്റെ സന്തോഷത്തിലാണ് നൗഫല്‍ റഹ്‌മാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
OAK.sthiti Architects
1st floor, Long house,
Coconut Bazar, Near Valiyangadi,
South Beach, Calicut
Contact: 9656288734, 9744139105
E-mail: sthitiarchitect@gmail.com