‘അകവും അടുക്കളയും’ ചില്ലറ കാര്യമല്ല; AV Associates കൂടെയുണ്ടെങ്കില്‍ ബുദ്ധിമുട്ടുമില്ല
ഒരു വീടിനെ സംബന്ധിച്ച് പുറമെ കാണുന്നതിനെക്കാള്‍ സുന്ദരവും അത്യാകര്‍ഷകവുമാവേണ്ടത് അതിന്റെ അകമാണ്. പുറംമോടി കാഴ്ചക്കാരനില്‍ അവസാനിക്കുമെങ്കില്‍, മനസിന് ഇണങ്ങിയ രീതിയില്‍ പണിതുയര്‍ത്തിയ വീടിന്റെ അകത്താണല്ലോ നമ്മളും കുടുംബവും പിന്നീടങ്ങോട്ട് ജീവിക്കുക. അതുകൊണ്ടുതന്നെ സവിശേഷവും മികച്ചതുമായ ഇന്റീരിയര്‍ ആയിരിക്കണം വീടിനായി തിരഞ്ഞെടുക്കാന്‍.
നിര്‍മാണ ചുമതല ഏറ്റെടുക്കുന്ന എഞ്ചിനീയര്‍മാരില്‍ നല്ലൊരു ശതമാനം അവരെക്കൊണ്ട് സാധ്യമാവുന്നതും ആവശ്യക്കാരന്റെ ആഗ്രഹം പരിഗണിച്ചും ഇന്റീരിയര്‍ ചെയ്യാറുണ്ടെങ്കിലും പലപ്പോഴും ഇത് പുതുമയുള്ളതോ ഉദ്ദേശിച്ച പോലെയോ ചെന്ന് അവസാനിക്കാറില്ല. പിന്നീടുള്ള സാമ്പത്തികവും സമയബന്ധിതവുമായ പോരായ്മകളും പരിഗണിച്ച് നമുക്ക് അതില്‍ തൃപ്തിപ്പെടേണ്ടതായും വരാറുണ്ട്. എന്നാല്‍ ഇന്റീരിയര്‍ രംഗത്ത് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച പരിചയസമ്പന്നരായ ആളുകളെ സമീപിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാവും. അങ്ങനെയെങ്കില്‍ ആദ്യം തന്നെ പരിഗണിക്കാവുന്ന ഒരു പേരാണ് AV Associates. അതായത് കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ വീടുകളോ ഓഫീസുകളോ മറ്റു നിര്‍മിതികള്‍ ഏതുമാവട്ടെ അതിന്റെ ഫിനിഷിങ് ജോലികള്‍ AV Associates ന്റെയും അനീഷ് വിജയന്റെയും കൈകളില്‍ സുരക്ഷിതമാണ്.
ഒരു വീട്ടില്‍ ഏറ്റവും പ്രധാനമായ ഭാഗം അതിന്റെ അടുക്കള തന്നെയാണ്. അതിനാല്‍ തന്നെ ഇവിടെ ഒരിക്കലും വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങരുത്. ഇണക്കവും ഒതുക്കവുമുള്ള രീതിയിലാവണം കിച്ചന്‍ ഒരുക്കാന്‍. ഇതിനായി നിലവില്‍ ഫാക്ടറിയില്‍ നിര്‍മാണം കഴിഞ്ഞ് നേരിട്ടെത്തിച്ച് ഒരുക്കാവുന്ന മോഡുലര്‍ കിച്ചനുകളും ആവശ്യക്കാരന്റെ മനമറിഞ്ഞ് ഒരുക്കുന്ന കസ്റ്റമൈസ്ഡ് കിച്ചനുകളുമാണുള്ളത്. ഇതില്‍ തന്നെ മുന്തിയ തരം മറൈന്‍ പ്ലൈവുഡുകളും മറൈനോ ലാമിനേഷനും ഉപയോഗിച്ച് ചുരുങ്ങിയ ചെലവില്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാതെയാണ് AV Associates ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാറുള്ളത്.
അതിനു പുറമെ, ജിപ്‌സം സീലിങ്, ബെഡ്റൂം ഫര്‍ണിഷിങ് തുടങ്ങി ഇന്റീരിയര്‍ മേഖലയിലെ കുഞ്ഞന്‍ ജോലികള്‍ മുതല്‍ ചെലവേറിയ ജോലികളും ഇവര്‍ ഏറ്റെടുക്കാറുമുണ്ട്. ജോലി നടത്തേണ്ടുന്ന സ്ഥലത്തെത്തി നേരില്‍ കാണുന്നത് മുതല്‍ ബജറ്റ്, 2ഡി സ്‌കെച്ച്, എസ്റ്റിമേഷന്‍ തുടങ്ങി ഇഷ്ടനിറം ഉള്‍പ്പടെയുള്ളവ പരിഗണിച്ചാവും ഇവര്‍ ജോലി പൂര്‍ത്തിയാക്കാറുള്ളത്.
2011 ലാണ് കണ്ണൂര്‍ കുഞ്ഞിമംഗലം കേന്ദ്രീകരിച്ച് AV Associates മോഡുലര്‍ കിച്ചന്‍ ആന്‍ഡ് ഇന്റീരിയര്‍ എന്ന സംരംഭം അനീഷ് വിജയന്‍ ആരംഭിക്കുന്നത്. കുറഞ്ഞ കാലയളവില്‍ തന്നെ ഏറ്റെടുത്ത് നടത്തിയ ജോലികളിലൂടെയും അവയിലെ ക്വാളിറ്റിയിലൂടെയും സ്ഥാപനം കൂടുതല്‍ ആളുകളിലേക്ക് എത്തി. ഇതിന്റെ ഭാഗമായി കേരളത്തിന് പുറത്ത് ബാംഗ്ലൂരിലും കോയമ്പത്തൂരിലുമായി എണ്ണം പറഞ്ഞ 12 ഓളം പ്രോജക്റ്റുകളും AV Associates വിജയകരമായി പൂര്‍ത്തിയാക്കി. ഇന്റീരിയര്‍ മേഖലയിലെ മികവുകൊണ്ടുതന്നെ പ്രതിവര്‍ഷം 50ലധികം പ്രോജക്റ്റുകളുമായി മുന്നോട്ട് കുതിക്കുകയാണ് ഇവര്‍.