നാളെയുടെ നിലനില്‍പ്പിനായി ചേര്‍ത്തുപിടിക്കാം ഗ്രീന്‍ എനര്‍ജിയെ; ബിസിനസ് രംഗത്തിന് മുതല്‍ക്കൂട്ടാകാന്‍ മുരിക്കന്‍ ട്രേഡിങ് കമ്പനി – ബ്രൈറ്റ്സ്റ്റാര്‍
“Once you got a solar panel on a roof, energy is free.
Once we convert our entire electricity grid to green
and renewable energy, cost of living goes down ” – Elizabeth May
വ്യക്തവും കൃത്യവുമായ ചുവടുവയ്പിലൂടെ സോളാര്‍ ബിസിനസ് രംഗത്തിന് മുതല്‍ക്കൂട്ടാകുകയാണ് മുരിക്കന്‍ ട്രേഡിങ് കമ്പനി – ബ്രൈറ്റ്സ്റ്റാര്‍. കോട്ടയം കുറുപ്പന്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുരിക്കന്‍ ട്രേഡിങ് കമ്പനി ബ്രൈറ്റ്സ്റ്റാര്‍, പ്രവര്‍ത്തനമാരംഭിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോളാര്‍ ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് അടക്കം തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കേരളത്തിലുടനീളം സജീവമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന മുരിക്കന്‍ ട്രേഡിങ് കമ്പനി – ബ്രൈറ്റ്സ്റ്റാര്‍ എന്ന സ്ഥാപനത്തെ കുറിച്ച് കൂടുതല്‍ അറിയാം…
1998-ല്‍ ആരംഭിച്ച സ്ഥാപനത്തിന് ഇന്ന് കോട്ടയത്തിന് പുറമേ പത്തനംതിട്ട, എറണാകുളം ജില്ലകളിലും ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സബ്‌സിഡിയോടുകൂടി സോളാര്‍ ഉത്പന്നങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് പുറമേ ഇന്‍വെര്‍ട്ടര്‍ ബാറ്ററിയും സോളാര്‍ ബാറ്ററിയും ബ്രൈറ്റ് സ്റ്റാര്‍ എന്ന പേരില്‍ വിപണിയില്‍ എത്തിക്കാന്‍ മുരിക്കന്‍ ട്രേഡിങ്ങ് കമ്പനി – ബ്രൈറ്റ്സ്റ്റാര്‍ എന്ന സ്ഥാപനത്തിലൂടെ അലക്‌സ് ജി മുരിക്കന്‍ എന്ന സംരംഭകന് സാധിച്ചിട്ടുണ്ട്.
ഇലക്ട്രിക് – ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് പുറമേ ഗ്രീന്‍ എനര്‍ജി എന്ന ചിന്തയ്ക്കും ബ്രൈറ്റ് സ്റ്റാര്‍ പ്രാധാന്യം നല്‍കുന്നു. മലിനീകരണം ഒഴിവാക്കി എനര്‍ജി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്നു എന്നത് തന്നെയാണ് ഈ സ്ഥാപനത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്ത ഘടകങ്ങളില്‍ ഒന്ന്. ഇതിന്റെ ഫലമായാണ് വ്യത്യസ്തങ്ങളായ സോളാര്‍ ഉപകരണങ്ങള്‍ (സോളാര്‍ പാനല്‍, സോളാര്‍ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി, സോളാര്‍ സ്ട്രീറ്റ് Gate & Garden ലൈറ്റ്, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, Solar Light Boards), BLDC പ്രോഡക്റ്റ്‌സ് (സീലിംഗ് ഫാന്‍, എയര്‍കണ്ടീഷണര്‍, ഫ്രിഡ്ജ് ആന്‍ഡ് ഡീപ്പ് ഫ്രീസര്‍, Electric Geyser, Washing Machine), ഇലക്ട്രിക് സ്‌കൂട്ടര്‍, ഹോം ആന്‍ഡ് ഓഫീസ് ഇന്‍വെര്‍ട്ടേഴ്‌സ്, ബാറ്ററീസ്, ഓണ്‍ലൈന്‍ ആന്‍ഡ് ഓഫ് ലൈന്‍ യുപിഎസ്, സെര്‍വ്വോ സ്റ്റെബിലൈസേഴ്‌സ്, എല്ലാ ഡിറ്റിഎച്ച് സിസ്റ്റംസ്, സിസിടിവി, എല്‍ഇഡി ഡിസ്‌പ്ലേ ബോര്‍ഡ്‌സ്, ബി എല്‍ ഡി സി പ്രോഡക്റ്റ്‌സ്, വാട്ടര്‍ ലെവല്‍ കണ്‍ട്രോളര്‍, മൊബൈല്‍ മോര്‍ച്ചറി, ബാറ്ററി ലെസ് സോളാര്‍ പ്ലാന്റ്, MPPT ചാര്‍ജ് കണ്ട്രോളര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മുരിക്കന്‍ ട്രേഡിങ് കമ്പനി – ബ്രൈറ്റ്സ്റ്റാര്‍ വിപണിയിലേക്ക് എത്തിക്കുന്നത്.
പാരമ്പര്യമായി ഒരു ബിസിനസ് കുടുംബമാണെങ്കിലും അലക്‌സ് ഈ രംഗത്തേക്ക് കടന്നുവന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഇന്ന് ഇദ്ദേഹത്തോട് ഒപ്പം ഭാര്യ ജിഞ്ചു അലക്‌സും ഈ രംഗത്ത് ബിസിനസ്സില്‍ പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്നു. കോട്ടയം, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മാനുഫാക്ചറിങ് യൂണിറ്റുകള്‍ വഴി സ്വന്തമായി നിര്‍മിക്കുന്ന ഉപകരണങ്ങള്‍ ഇവര്‍ വിപണിയിലേക്ക് എത്തിക്കുന്നുണ്ട്.
നിലവില്‍ കേരളത്തില്‍ മൂന്ന് ജില്ലകളിലാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും കേരളത്തിനകത്തും പുറത്തും ആവശ്യക്കാരിലേക്ക് ഉപകരണങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നു. സാധാരണക്കാരന് വരെ ഉപയോഗിക്കാവുന്ന രീതിയിലുള്ള സോളാര്‍ ഉത്പന്നങ്ങളുടെ ലഭ്യതയാണ് അലക്‌സ് തന്റെ കമ്പനിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യക്കാരന് അയാളുടെ സാമ്പത്തികത്തിനും താത്പര്യത്തിനും അനുസരിച്ചുള്ള ഉപകരണങ്ങള്‍ നല്‍കാന്‍ കഴിയുന്നു എന്നതുകൊണ്ട് തന്നെ ബ്രൈറ്റ് സ്റ്റാര്‍ ഉത്പന്നങ്ങള്‍ക്ക് എല്ലാ മേഖലയിലുള്ള ആളുകള്‍ക്കിടയിലും ഒരു സ്ഥാനമുണ്ട്. അതായത് പതിനായിരം രൂപ മുതലുള്ള സോളാര്‍ ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണെന്ന് ചുരുക്കം.
പ്രധാനമായി മൂന്ന് തരത്തിലുള്ള സോളാര്‍ സിസ്റ്റമാണ് സ്ഥാപനം നിലവില്‍ ചെയ്തുവരുന്നത്. ഓഫ് ഗ്രേഡ് പവര്‍ സിസ്റ്റം, ഓണ്‍ ഗ്രേഡ് പവര്‍ സിസ്റ്റം, ബാറ്ററിലെസ് പവര്‍ സിസ്റ്റം എന്നിവയാണ് അവ. ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ കുറഞ്ഞത് ഒരാഴ്ച കാലയളവിനുള്ളില്‍ തങ്ങളുടെ സര്‍വീസ് ലഭ്യമാകുമെന്നത് അലക്‌സ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പാണ്.
എക്‌സ്പീരിയന്‍സ് എന്നത് ഈ മേഖലയില്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് തങ്ങളെ സഹായിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണെന്ന് ഈ സംരംഭകന്‍ പറയുന്നു. അതോടൊപ്പം തന്നെ തങ്ങളെ സമീപിക്കുന്ന ആളുകളോട് സൗഹൃദപരമായി ഇടപെടാന്‍ കഴിയുന്നത് വലിയൊരു കാര്യമാണ്. ലൈസന്‍സോടുകൂടി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉടന്‍ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അലക്‌സ് ജി മുരിക്കനും അദ്ദേഹത്തിന്റെ സ്ഥാപനവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
9387558000, 9747088001, 04829-242211, 04734-254079
Facebook, Instagram : Murickens Trading Co.
www. mtc.org.in
E-mail – murickenstrading@gmail.com