വീടെന്ന സ്വപ്‌നത്തിന് പൂര്‍ണതയേകാന്‍ സില്‍വാന്‍ ടൈല്‍സ് ആന്‍ഡ് ലൈറ്റ് ഗാലറി
(Silvan Business Group)
ബിസിനസ് രംഗത്ത് തിളങ്ങി നില്‍ക്കുന്നവരില്‍ അധികവും തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നിടത്തേക്ക് ഒരു സംരംഭകനെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയുമാണ് പരിചയപ്പെടുത്തുന്നത്.
വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം രണ്ടുമാസം മുന്നേയുള്ള ഒരു പോസ്റ്റര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചെറിയൊരു വീട് വച്ച് അതിന്റെ പണി പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് കൈത്താങ്ങ് ആവുക എന്ന ലക്ഷ്യത്തോടെ സില്‍വാന്‍ ഗ്രൂപ്പ് തുടക്കം കുറിച്ച ‘കൈത്താങ്ങ്’ പദ്ധതിയില്‍ ഉള്‍പ്പെട്ട തിരഞ്ഞെടുത്ത 140 കുടുംബങ്ങള്‍ക്കുള്ള സൗജന്യ ടൈല്‍സ് വിതരണത്തിന്റെ പോസ്റ്റര്‍ ആയിരുന്നു അത്. വീട് നിര്‍മിച്ച് നല്‍കുന്നതും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതും പണം നല്‍കുന്നതും ഉള്‍പ്പെടെയുള്ള നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും സൗജന്യമായി ടൈല്‍സ് നല്‍കുന്ന പ്രവര്‍ത്തനം എന്നെ വളരെയധികം ആകര്‍ഷിച്ചു. സില്‍വാന്‍ ടൈല്‍സ് ആന്‍ഡ് ലൈറ്റ് ഗ്യാലറി എന്ന സ്ഥാപനത്തെപ്പറ്റിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും അറിയാന്‍ പ്രേരിപ്പിച്ച ഘടകവും അതുതന്നെ…
ഒരു പ്രവാസ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മുസ്തഫ എന്ന സംരംഭകനാണ് സില്‍വാന്‍ എന്ന സ്ഥാപനത്തിന്റെ നാഡിമിടിപ്പായി പ്രവര്‍ത്തിക്കുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങളെല്ലാം പ്രവാസിയായിരുന്ന കാലത്താണ് മുസ്തഫ എന്ന വ്യക്തി സില്‍വാന്‍ മുസ്തഫ എന്ന പേരിലേക്ക് നടന്നടുത്തത്. അതിനു പിന്നില്‍ വലിയൊരു കഷ്ടപ്പാടിന്റെ കഥ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടില്‍ നില്‍ക്കേണ്ട സാഹചര്യത്തില്‍ സ്വന്തം സഹോദരനു വേണ്ടി മുസ്തഫയ്ക്ക് മുന്നിലേക്ക് തുറന്ന വാതിലാണ് സില്‍വാന്‍ എന്ന ആശയം.
2007ല്‍ രണ്ടു മുറി കടയില്‍ മലപ്പുറം പുത്തനത്താണിയില്‍ പ്രവര്‍ത്തനമാരംഭിച്ച സില്‍വാന്‍ എന്ന സ്ഥാപനത്തിന് ഇന്ന് കേരളത്തില്‍ മാത്രം 18 ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണക്കാര്‍ക്കും വാങ്ങാന്‍ കഴിയുന്ന വിലയില്‍ ഗുജറാത്തിലെ ഒരു കമ്പനിയുമായി ചേര്‍ന്ന് ‘അസര്‍വ’ എന്ന പേരില്‍ ബ്രാന്റഡ് സാധനങ്ങള്‍ ഹോള്‍സെയില്‍ ആയി വില്‍ക്കാന്‍ തുടങ്ങിയതാണ് സില്‍വാന്‍ എന്ന സ്ഥാപനത്തിന്റെ കേരളത്തിലെ വളര്‍ച്ചയുടെ ആദ്യ ചുവട്.
നാല്‍പത് വര്‍ഷമായി വിദേശത്ത് ജോലി ചെയ്തു വന്നിരുന്ന സെയ്താലികുട്ടി ഹാജിയും മകന്‍ സുഹൈബും 2012ല്‍ സില്‍വണ്‍ ഗ്രൂപ്പിന്റെ പാര്‍ട്ണര്‍മാരായി വന്നതിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ടൈല്‍സ് ഷോറൂം വളാഞ്ചേരി നാഷണല്‍ ഹൈവേയില്‍ കഞ്ഞിപ്പുരയില്‍ സ്ഥാപിക്കാന്‍ സില്‍വാന്‍ മുസ്തഫയെ പ്രാപ്തനാക്കി. പിന്നീട് അങ്ങോട്ട് റീട്ടെയില്‍ രംഗത്ത് സില്‍വാന്‍ എന്ന ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ കാലമായിരുന്നു. ഇന്ത്യയിലുള്ള എല്ലാ പ്രമുഖ ബ്രാന്‍ഡുകളും ഒരു കുടക്കീഴില്‍ എന്നവിധം സില്‍വാനില്‍ വില്പനയ്ക്ക് എത്തിച്ചിരുന്നു എന്നത് ഒരു സംരംഭം എന്ന നിലയില്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി. ഇതോടൊപ്പം തന്നെ സില്‍വാന്‍ മാര്‍ബിള്‍സ്, സില്‍വാന്‍ സ്റ്റീല്‍ എന്നിവയുടെ വിപണനവും ഇവര്‍ ആരംഭിച്ചു.
വെള്ളപ്പൊക്കം, കൊറോണ ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് മുന്നേറിയ സില്‍വാന്‍ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു വഴിത്തിരിവ് സംഭവിച്ചത് കോവിഡ് കാലഘട്ടത്തിലായിരുന്നു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ യാത്ര ചെയ്ത് അതിന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനല്‍ മുഖേന ആളുകളിലേക്ക് എത്തിക്കുന്ന ട്രാവല്‍ ബ്ലോഗര്‍ കൂടിയായിരുന്ന സില്‍വാന്‍ മുസ്തഫ, വീട് എടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള ടിപ്‌സുമായി ഈ സമയത്ത് രംഗത്തെത്തുകയുണ്ടായി.
(Silvan Light Group)
ബില്‍ഡിംഗ് മെറ്റീരിയല്‍ ബിസിനസ് രംഗത്തുനിന്നുള്ള ഒരു സംരംഭകന്റെ ആദ്യ യൂട്യൂബ് വീഡിയോ ആയിരുന്നു ഇത്. അത് ജനങ്ങള്‍ക്ക് ടൈല്‍സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വീട് ചെലവ് ചുരുക്കി നിര്‍മിക്കാനുള്ള രീതി എന്നിവയെപ്പറ്റി ഒരു അവബോധം നല്‍കി. 14 ജില്ലകളില്‍ നിന്നുള്ള അന്വേഷണം ഉള്‍പ്പെടെ 1,35,000 സബ്‌സ്‌ക്രൈബേഴ്‌സും മില്യണ്‍ വ്യൂവേഴ്‌സിനെയും നേടിയ ചാനല്‍ ആയി അത് മാറി. ഈ മുന്നേറ്റം സില്‍വാന്റെയും അസര്‍വാന്റെയും വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലേക്ക് വഴിമാറുകയായിരുന്നു.
പ്രതിസന്ധികള്‍ നിമിത്തം പലരും തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു അതിശയിപ്പിക്കുന്ന തരത്തിലുള്ള സില്‍വാന്റെ ഈ വളര്‍ച്ച നടന്നത്. ഈ വളര്‍ച്ചയ്ക്ക് മാറ്റുകൂട്ടുവാന്‍ എന്നവിധം കോവിഡ് കാലത്ത് സില്‍വാന്‍ ലൈറ്റ് ആരംഭിക്കുകയും ഇതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറു ബ്രാഞ്ചുകള്‍ തുടങ്ങുകയും ചെയ്തു. സാധാരണക്കാരനും വാങ്ങാന്‍ കഴിയുന്ന രീതിയില്‍ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകളുമായി സില്‍വാന്‍ ലൈറ്റിന്റെ വിപണനവും നല്ല രീതിയില്‍ ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
സില്‍വാ മുസ്തഫ (കോ ഫൗണ്ടര്‍) യെ കൂടാതെ ഇദ്ദേഹത്തിന്റെ സഹോദരന്‍ ഫൈസല്‍ (ഫൗണ്ടര്‍), സെയ്താലിക്കുട്ടി ഹാജി (ഗ്രൂപ്പ് ചെയര്‍മാന്‍), അദ്ദേഹത്തിന്റെ മകന്‍ ഷുഹൈബ് ഡയറക്ടര്‍ എന്നിവരാണ് സില്‍വാന്‍ എന്ന സ്ഥാപനത്തിന്റെ അമരക്കാരായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സില്‍വാന്‍ ലൈറ്റ് കൂടി ആരംഭിച്ചതോടെ ബിസിനസ് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയും സില്‍വാന്‍ ലൈറ്റിന്റെ പാര്‍ട്ണറായി സൈനുദ്ദീന്‍, അലി എന്നിവര്‍ സ്ഥാപനത്തിലേക്ക് കടന്നു വരികയും ചെയ്തു. ഇന്ന് കേരളത്തിലും വിദേശത്തും അടക്കം നിരവധി ബ്രാഞ്ചുകളും മികച്ച പ്രവര്‍ത്തനങ്ങളും കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ് സില്‍വാന്‍ ഗ്രൂപ്പ്.