മണ്ണും മനസ്സും അറിഞ്ഞുള്ള നിര്‍മാണം, റോഡ് നിര്‍മാണ രംഗത്ത് 25 വര്‍ഷത്തെ സേവന പരിചയവുമായി പാറയില്‍ റോഡ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ എപ്പോഴും പരാതികള്‍ കേള്‍ക്കുന്ന വിഭാഗക്കാര്‍ റോഡ് കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ്. ചെറിയ പാകപ്പിഴ പോലും വലിയ നഷ്ടങ്ങള്‍ സമ്മാനിച്ചേക്കാവുന്ന രംഗത്ത് കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി തിളങ്ങി നില്‍ക്കുകയാണ് പാറയില്‍ റോഡ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. കൊച്ചി പനമ്പള്ളി നഗറിലാണ് ഈ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്.
കോട്ടയം സ്വദേശിയായ പീറ്റര്‍ മാത്യുവാണ് ഈ നിര്‍മാണ കമ്പനിയുടെ അമരക്കാരന്‍. ഇദ്ദേഹത്തിന്റെ പിതാവ് പി പി മത്തായി 55 വര്‍ഷം പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയെ കുറിച്ച് പീറ്ററിന് ചെറുപ്പം മുതല്‍ തന്നെ തികഞ്ഞ അവബോധം ഉണ്ടായിരുന്നു. അത് സ്വന്തമായൊരു സംരംഭം എന്ന ആശയത്തിന് കൂടുതല്‍ ശക്തി നല്‍കി. ആ കരുത്ത് തന്നെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 25 വര്‍ഷമായി റോഡ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകങ്ങളിലൊന്ന്.
പ്രൈവറ്റ് റോഡ് കണ്‍സ്ട്രക്ഷനാണ് പാറയില്‍ റോഡ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പ്രധാനമായി ചെയ്തുവരുന്നത്. ഏതാണ്ട് 25 ല്‍ അധികം തൊഴിലാളികളാണ് ഇന്ന് ഈ സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഉള്‍പ്പെടെ എന്‍ക്വയറികള്‍ വരുന്നതുകൊണ്ട് തന്നെ തന്റെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ അവിടേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന പീറ്റര്‍, സ്വന്തം നാടായ കോട്ടയത്ത് ഗോഡൗണ്‍ ഉള്‍പ്പെടെയുള്ള ഒരു ഓഫീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
മറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായ നിര്‍മാണ രീതിയാണ് പാറയില്‍ റോഡ് ബില്‍ഡേഴ്‌സ് അവലംബിക്കുന്നത്. റോഡ് നിര്‍മിക്കാന്‍ താല്പര്യപ്പെടുന്ന പ്രദേശത്തെ മണ്ണിന്റെ സ്വഭാവം പരിശോധിച്ച്, ബേസ്‌മെന്റ് തീരുമാനിച്ചുള്ള കണ്‍സ്ട്രക്ഷന്‍ രീതിയാണത്. ഏറ്റവും കാലം ഈടുനില്‍ക്കുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഈ സ്ഥാപനം പ്രകൃതിയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.
ഓരോ റോഡും വ്യത്യസ്തമായ രീതിയിലാണ് നിര്‍മിക്കപ്പെടുന്നതെങ്കിലും അതിലെല്ലാം ഗുണമേന്മ നിലനിര്‍ത്താന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. പാറയില്‍ റോഡ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് നിര്‍മിച്ച പല റോഡുകളും യാതൊരു തകരാറുകളും സംഭവിക്കാതെ 20 വര്‍ഷത്തിനുമേല്‍ നിലനില്‍ക്കുന്നു എന്നത് ഇവരുടെ നിര്‍മാണത്തിന്റെ ഗുണമേന്മ എത്രത്തോളം ഉണ്ടെന്ന് വിളിച്ചോതുന്നതിന് ഉദാഹരണമാണ്. പ്രൈവറ്റ് റോഡുകള്‍ ആയതുകൊണ്ട് തന്നെ കസ്റ്റമേഴ്‌സിന്റെ താല്പര്യത്തിന് അനുസരിച്ചുള്ള രീതിയിലുള്ള റോഡ് നിര്‍മാണമാണ് ഇവര്‍ നടത്തിവരുന്നത്.
കേരളത്തിലെ 14 ജില്ലകളിലും തങ്ങളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ കാഴ്ച വയ്ക്കാന്‍ കഴിഞ്ഞ പാറയില്‍ റോഡ് ബില്‍ഡേഴ്‌സ് പണത്തേക്കാളേറെ പ്രാധാന്യം നല്‍കുന്നത് തങ്ങളെ സമീപിക്കുന്ന ആളുകളുടെ സംതൃപ്തിയ്ക്കും മികച്ച സര്‍വീസിലുമാണെന്ന് പീറ്റര്‍ പറയുന്നു. മാത്രവുമല്ല, നമ്മള്‍ ചെയ്യുന്ന വര്‍ക്കിന് നിലനില്‍പ്പ് ഉണ്ടെങ്കില്‍ നമുക്കും നിലനില്‍പ്പ് ഉണ്ടാകു എന്ന തിരിച്ചറിവ് ഒരു സംരംഭകനെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ടെന്ന് പീറ്റര്‍ മാത്യു പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 96450 90032
https://instagram.com/parayilroadbuilders?igshid=NTc4MTIwNjQ2YQ==