EntreprenuershipSuccess Story

സോണിയയ്ക്ക് ഇത് വെറും മേക്കപ്പ് അല്ല, അടങ്ങാത്ത ആഗ്രഹമാണ്

ബ്യൂട്ടി പാര്‍ലറുകളോടും മേക്ക് ഓവര്‍ സ്റ്റുഡിയോകളോടുമുള്ള മലയാളിയുടെ വിമുഖത മാറിത്തുടങ്ങുന്നത് അടുത്തകാലത്തായാണ്. വിവാഹം പോലുള്ള അത്യധികം പ്രധാനപ്പെട്ട ചടങ്ങുകള്‍ പരിഗണിച്ചല്ലാതെ ഇവിടങ്ങളിലേക്ക് സാധാരണക്കാരായ ആളുകള്‍ കടന്നുചെല്ലുന്നതും വളരെ ചുരുക്കമായിരുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെയും അതിലുപരി ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയതോടെ ഈ മനോഭാവത്തില്‍ വലിയ രീതിയില്‍ മാറ്റവും കണ്ടുതുടങ്ങി. മുഖത്തും തലമുടിയിലും ഉള്‍പ്പടെ ശരിയായ രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയതോടെ ഇവിടങ്ങളിലേക്ക് ആളുകളുടെ ഒഴുക്കും വര്‍ധിച്ചു. ഇത്തരത്തില്‍ പഴയകാലത്തിന്റെ അബദ്ധ ധാരണകളില്‍ തളച്ചിടപ്പെടുകയും, പിന്നീട് അതെല്ലാം സ്വയം ഭേദിച്ച് ഇഷ്ടപ്പെട്ട ലോകം സൃഷ്ടിക്കുകയും ചെയ്തയാളാണ്Soniya Makeover Studio and Beauty Care ന്റെ ഉടമ സോണിയ.

കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോടും മേക്കപ്പ് സാമഗ്രികളോടും ഇഷ്ടമുണ്ടായിരുന്ന സോണിയയെ പക്ഷേ, വീട്ടുകാര്‍ അതില്‍ നിന്നും വിലക്കുകയായിരുന്നു. ആഗ്രഹം മൂര്‍ച്ഛിച്ച് ഒരിക്കല്‍ ലിപ്സ്റ്റിക്ക് ഉപയോഗിച്ച് സ്‌കൂളിലേക്ക് പോയെങ്കിലും ഇതില്‍ അലോസരപ്പെട്ട് അധ്യാപകര്‍ ക്ലാസ്സില്‍ നിന്നും ഇറക്കിവിട്ടതും അവര്‍ ഇന്നും മറന്നിട്ടില്ല. വീട്ടിലും വിദ്യാലയത്തിലും ഒരുപോലെ എതിര്‍പ്പ് ശക്തമായതോടെ സോണിയ ഈ ഇഷ്ടം ഒളിച്ചും പാത്തും പരീക്ഷിച്ചുപോന്നു. ഈ കാലയളവിലും കൂടെയുള്ളവരെ ഒരുക്കുന്നതില്‍ ഇവര്‍ക്ക് പ്രത്യേക ഇഷ്ടമായിരുന്നു. അങ്ങനെ ബിരുദം പൂര്‍ത്തിയാക്കി ബ്യൂട്ടീഷന്‍ കോഴ്സിനെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോഴും പഴയ എതിര്‍പ്പ് തന്നെയായിരുന്നു ഫലം. തുടര്‍ന്ന് വിവാഹശേഷം ഭര്‍തൃവീട്ടുകാരും ഈ മേഖലയില്‍ ഇഷ്ടക്കേട് വ്യക്തമാക്കിയെങ്കിലും ഭര്‍ത്താവ് ഈ ആഗ്രഹത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അങ്ങനെ പ്രിയതമന്റെ അകമഴിഞ്ഞ പിന്തുണയോടെ സോണിയ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ ഇറങ്ങിത്തിരിച്ചു.

പഠനം കഴിഞ്ഞ് ഒരു മേക്ക് ഓവര്‍ സ്റ്റുഡിയോയില്‍ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്ത ഇവര്‍, ആ മേഖലയെ കുറിച്ച് കൂടുതലായി മനസ്സിലാക്കി. ഒപ്പം കേരള പിഎസ്‌സിയും ‘ഒരു കൈ’ നോക്കി. സോണിയയെ തേടി ഗവണ്‍മെന്റ് ജോലി എത്തുകയും ചെയ്തു. എന്നാല്‍ സുരക്ഷിതമായ ഈ ജോലിയിലേക്ക് നീങ്ങാതെ നാളുകളായി കൊണ്ടുനടന്ന പാഷന്‍ പിന്തുടരാനായിരുന്നു സോണിയ ഇഷ്ടപ്പെട്ടത്. ആ ആഗ്രഹത്തിന്റെ സഫലീകരണമായി, 2018 ല്‍ ഇവര്‍ Soniya Makeover Studio and Beauty Care ന് തുടക്കം കുറിച്ചു.

തിരുവനന്തപുരത്ത് ബാലരാമപുരത്ത് ചെറിയ സൗകര്യങ്ങളോടെയായിരുന്നു തുടക്കം. എന്നാല്‍ ചെയ്യുന്ന ജോലിയിലെ ‘ക്വാളിറ്റി’ കൂടുതല്‍ കസ്റ്റമേഴ്സിനെ ഇവരിലേക്ക് അടുപ്പിച്ചു. ബാലരാമപുരം ഹൈവേയ്ക്ക് സമീപത്തായി പുതിയ ബ്രാഞ്ച് തുടങ്ങുന്നതിന്റെ തിരക്കിലാണ് ഇവര്‍ ഇപ്പോള്‍.

തങ്ങള്‍ക്ക് മുന്നിലെത്തുന്ന കസ്റ്റമേഴ്സിനോട് ലഭ്യമാവുന്നതില്‍ ഏറ്റവും വിലകൂടിയ ട്രീറ്റ്‌മെന്റ് ഇവര്‍ നിര്‍ദേശിക്കാറില്ല. പകരം ഒരു ഡോക്ടറെ പോലെ, മുന്നിലെത്തുന്നവരുടെ ചര്‍മത്തിനെ കുറിച്ച് വിശദമായി പഠിച്ചശേഷം മാത്രമാണ് ഇവര്‍ ട്രീറ്റ്‌മെന്റ് മുന്നോട്ടുവയ്ക്കുക. ഇതില്‍ തന്നെ ഒരു ക്രീം ഉപയോഗിക്കുന്നതിന് മുന്‍പേ അതിനെക്കുറിച്ച് വിശദമായി കസ്റ്റമേഴ്സിന് ഇവര്‍ വിവരിക്കാറുമുണ്ട്. ബ്രൈഡല്‍ ട്രീറ്റ്‌മെന്റിന്റെ കാര്യത്തില്‍ കുറച്ചുകൂടി വിശദമാക്കിയ ശേഷമാവും Soniya Makeover Studio and Beauty Care മുന്നോട്ടുപോവുക.

സ്റ്റുഡിയോയില്‍ നാലുപേര്‍ സഹായിക്കാന്‍ ഉണ്ടെങ്കിലും ഇതെല്ലാം നേരിട്ട് ഇടപെട്ട് ചെയ്യുന്നതിലാണ് സോണിയയ്ക്ക് കൂടുതല്‍ താത്പര്യം. അതേസമയം ട്രീറ്റ്‌മെന്റില്‍ ഉപയോഗിക്കുന്ന ക്രീമുകളുടെ തുക ഒരാളില്‍ നിന്നും പൂര്‍ണമായും ഈടാക്കാതെ കൂടുതല്‍ ആളുകളില്‍ നിന്നായി ചെറിയ തുക ഈടാക്കുന്നതിലൂടെ ഇവരുടെ കസ്റ്റമേഴ്സും ഹാപ്പിയാണ്.

മാത്രമല്ല അത്യാധുനിക ഹൈഡ്ര ഫേഷ്യല്‍ ഉള്‍പ്പടെ ബ്രൈഡല്‍ മേക്കപ്പ് ഫോട്ടോഷൂട്ടിന് കൂടി അനുയോജ്യമായ രീതിയിലാണ് ഇവര്‍ തങ്ങളുടെ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്. ഓരോരുത്തരെ സംബന്ധിച്ച് അവര്‍ ഇഷ്ടപ്പെടുന്ന മേഖലയില്‍ മികച്ച രീതിയില്‍ തിളങ്ങാനാവും എന്നതുകൊണ്ടുതന്നെ, പ്രത്യേകിച്ചും സ്ത്രീകള്‍ വെറുതെ വീട്ടിലിരിക്കാതെ സ്വന്തം കഴിവ് മനസിലാക്കി അതിലേക്ക് തിരിയണമെന്നതാണ് സോണിയക്ക് മറ്റുള്ളവരോട് പറയാനുള്ളതും.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button