EntreprenuershipSuccess Story
കുട്ടിയുടുപ്പുകളുടെ രാജാവ്; വസ്ത്ര നിര്‍മാണ രംഗത്ത് ചരിത്രം കുറിച്ച് ബൂം ബേബി സ്കിന്‍ സെയ്ഫ് വസ്ത്രങ്ങള്‍
ദൈവം നമുക്ക് യാതൊരു കുറവും ഇല്ലാതെ തന്ന കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്കാന് നമ്മള് ബാധ്യസ്ഥരല്ലേ? ഒരു കുഞ്ഞിന് വേണ്ടി ആദ്യം വാങ്ങുന്ന സാധനം എന്താണെന്ന് ചോദിച്ചാല്‍ അതിന് എല്ലാ മാതാപിതാക്കളും ഒറ്റ സ്വരത്തില്‍ മറുപടി പറയുക ‘കുട്ടിയുടുപ്പുകള്‍’ എന്നാണ്. ആദ്യം വാങ്ങുന്ന കുട്ടിയുടുപ്പുകള്‍ മുതല്‍ ആ കരുതലും ശ്രദ്ധയും നമുക്ക് ഓരോരുത്തര്‍ക്കും വേണം. നിങ്ങളെപ്പോലെ നിങ്ങളുടെ കുഞ്ഞിന്റെ പിഞ്ചുചര്‍മം നിര്‍മ്മലമാകാന്‍ ആഗ്രഹിക്കുന്നവരാണ് ബൂം ബേബി സ്കിന്‍ ക്ലോത്ത് എന്ന സംരംഭവും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും.
നവജാത ശിശുക്കള്‍ മുതല്‍ രണ്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങള്‍ ബൂം ബേബി കിഡ്സ് വെയറില്‍ നിര്‍മിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ തികച്ചും ബേബി ഫ്രണ്ട്ലിയായി നിര്‍മിക്കുന്ന കുട്ടിയുടുപ്പുകളാണ് ഇവിടെയുള്ളത്. ഇത് അവരുടെ ചര്‍മത്തിനെ അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിനായുള്ള അത്യാധുനിക ടെക്നോളജിയില്‍ അണുവിമുക്തമാക്കി കഴുകി എടുക്കപ്പെടുന്നവയാണ്.
2014 ല്‍ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ എ ടി അബൂബക്കര്‍, സുനീര്‍ ഷംസു, അജിനാസ് എന്നിവരുടെ താല്പര്യത്തില് പിറവികൊണ്ട ഈ സംരംഭം ഇന്ന് ഇന്റര്‍നാഷണല്‍ ലെവലില്‍ പോലും ആവശ്യക്കാരെ നേടിയെടുത്തു കഴിഞ്ഞു. കേരളത്തിന് പുറത്ത് തമിഴ്നാട്, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലും വിദേശരാജ്യങ്ങളായ യുഎഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ബൂം ബേബി അവരുടെ വസ്ത്രങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്.
ഇതിനോടകം അറുപതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക് തങ്ങളുടെ പ്രൊഡക്ഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ ബൂം ബേബിയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നോര്‍ത്ത് ഇന്ത്യയില്‍ എല്ലായിടത്തും തങ്ങളുടെ ഔട്ട്ലെറ്റ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍. ഉടനടി തന്നെ പഞ്ചാബ്, കാശ്മീര്‍ എന്നിവിടങ്ങളില്‍ പുതിയ ഔട്ട്ലെറ്റ് ആരംഭിക്കുമെന്നും അവര്‍ പറയുന്നു.
6000 റീട്ടെയില്‍ കസ്റ്റമേഴ്സാണ് ഇതുവരെ ബൂം ബേബിക്ക് ഉള്ളത്. ഇത് 2024 ഓടുകൂടി പതിനായിരം റീട്ടെയില്‍ ഔട്ട്ലെറ്റ് ആക്കാനുള്ള ശ്രമത്തിലാണ് ഈ സംരംഭം. മുംബൈ ദാദറില്‍ പുതിയതായി ഒരു ഹോള്‍സെയില്‍ ഔട്ട്ലെറ്റ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ബൂം ബേബിയില്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ബാപ്റ്റിസത്തിന്റെ മൂന്ന് വ്യത്യസ്ത ഡിസൈനുകള്‍ നിര്‍മിക്കപ്പെടുന്നു. ഇതിന് പുറമെ, ഡൈനിങ് സെറ്റ്, പാര്‍ട്ടി സെറ്റ്, റൊമ്പര്‍ തുടങ്ങിയ മോഡലുകളും ഇവിടെ നിര്‍മിക്കപ്പെടുന്നു.
സാധാരണ വസ്ത്ര നിര്‍മാണ കമ്പനികള്‍ സീസണ് അനുസരിച്ചുള്ള പുതിയ ഡിസൈനുകളാണ് വിപണിയില്‍ പരിചയപ്പെടുത്തുന്നതെങ്കില്‍, ബൂം ബേബി എല്ലാ മാസവും ഡിസൈനുകള്‍ പരീക്ഷിക്കാറുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.