സോഫ്റ്റ്വെയര് മേഖലയില്‍ വിജയക്കുതിപ്പുമായി ഓര്‍ബിറ്റ് ഐ ടി സൊല്യൂഷന്‍സ്
ഏതൊരു ബിസിനസ് മേഖലയുടെയും നട്ടെല്ലാണ് നല്ലൊരു സോഫ്റ്റ്വെയര് എന്നുതന്നെ പറയാം. ദിനംപ്രതി ലോകം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുമ്പോള് ടെക്നോളജിയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ഏറ്റവും ആവശ്യം പുതിയ ടെക്നോളജികളാല്‍ രൂപപ്പെടുത്തിയ സോഫ്റ്റ്വെയറുകളാണ്. കടുത്ത മത്സരം നടക്കുന്ന ഈ മേഖലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് ബിനു രാജന്റെ ഉടമസ്ഥതയിലുള്ള ‘ഓര്‍ബിറ്റ് ഐ ടി സൊല്യൂഷന്‍സ്’.
ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന്, സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിനു കോട്ടയത്ത് നിന്നും ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. കേരളത്തിലെ സ്കില്‍ഡ് ഡെവലപ്പേഴ്സിന്റെ സോഫ്റ്റ്വെയര് ഡെവലപ്മെന്റ് കഴിവുകള്‍ തിരിച്ചറിഞ്ഞ്, ഇവിടെ ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ 18 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഓര്‍ബിറ്റ് ഐ.ടി സൊല്യൂഷന്‍സ് എന്ന സ്ഥാപനം ബിനു കോട്ടയത്ത് പടുത്തുയര്‍ത്തി.
വിവിധ മേഖലകളിലേക്കുള്ള ബില്ലിങ് ആന്റ് അക്കൗണ്ടിങ് സോഫ്റ്റ്വെയറാണ് പ്രധാനമായും തന്റെ സ്ഥാപനം വഴി ബിനു വികസിപ്പിച്ചെടുക്കുന്നത്. മറ്റ് സോഫ്റ്റ്വെയര് കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താവിന്റെ സംതൃപിക്കാണ് ഇദ്ദേഹം പ്രാധാന്യം നല്‍കുന്നത്.
നമ്മള് ഏതൊരു ഉത്്പന്നം വാങ്ങിയാലും ഭൂരിപക്ഷം കമ്പനികളാരും തന്നെ എല്ലാ മാസവും കസ്റ്റമേഴ്സിനെ വിളിച്ച് പ്രൊഡക്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിക്കാറില്ല. എന്നാല്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാമാസവും ക്ലെയിന്റുമായി സംസാരിച്ച് പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ചാണ് ബിനു മുന്നോട്ടു പോകുന്നത്. കാരണം ക്ലെയിന്റ് ഒരിക്കലും താന്‍ നല്കുന്ന സോഫ്റ്റ്വെയറിനാല്‍ ബുദ്ധിമുട്ടരുത് എന്ന് നിര്‍ബന്ധമുണ്ട് ഇദ്ദേഹത്തിന്. അതാണ് ഈ കമ്പനിയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, പെട്രോള്‍ പമ്പുകള്‍, ക്രഷര്‍ യൂണിറ്റ്, സ്കൂള്‍, കോളേജുകള്‍, ഫാഷന്‍ ഇന്‍ഡസ്ട്രി, വിവിധ ആരാധനാലയങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ (ഗോള്‍ഡ് ലോണ്‍, വെഹിക്കിള്‍ ലോണ്‍, മൈക്രോ ഫിനാന്‍സ്, നിധി കമ്പനികള്‍, എന്‍ബിഎഫ്സി) തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും കസ്റ്റമൈസ്ഡ് ബില്ലിങ് ആന്റ് അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര് ബിനു നിര്‍മിച്ചു നല്‍കുന്നുണ്ട്.
ഇവയ്ക്ക് പുറമെ വെബ് ആപ്ലിക്കേഷനുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയും കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം ഓര്‍ബിറ്റ് ഐ.ടി സൊല്യൂഷന്‍സ് ചെയ്തുവരുന്നുണ്ട്. നിലവില്‍ കേരളത്തില്‍ കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ഡല്‍ഹിയിലും ജി.സി.സി രാജ്യങ്ങളിലും സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഠിനാധ്വാനിയായ ബിനു ബിസിനസിന്റെ വളര്‍ച്ച ലക്ഷ്യംവച്ച് അധികം വൈകാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന് പരിപൂര്‍ണ പിന്തുണ നല്‍കുന്നത് ബിനുവിന്റെ സ്ഥാപനത്തിലെ ശക്തമായ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് മാനേജര്‍ രാജേഷും ബിസിനസ് ഡെവലപ്മെന്റ് മാനേജരായ കാര്‍ത്തികയും പ്രൊജക്ട് ലീഡറായ ജോജിയും കുടുംബാംഗങ്ങളായ ഭാര്യ ലിസിമോളും മക്കളായ അദ്വൈ, അബിരത്ത്, അസ്മി എന്നിവരുമാണ്.