ആക്‌സസറി ഫാഷനിലെ അഴകൊത്ത ശേഖരവുമായി പ്രിറ്റി വേള്‍ഡ്
ആഭരണങ്ങളുടെ ഉപയോഗത്തിലും ‘കണ്‍സെപ്റ്റി’ലും നിരവധി വ്യത്യാസങ്ങള്‍ വന്നെങ്കിലും ‘ജ്വല്ലറി’ ഒഴിച്ചൊരു ലുക്കിനെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് ചിന്തിക്കാനേ കഴിയില്ല. ട്രഡീഷണല്‍, മോഡേണ്‍, ടെറാകോട്ട തുടങ്ങി പേരിലും പെരുമയിലും വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടുതന്നെ ആക്‌സസറീസ് വില്‍ക്കുന്നവരും വാങ്ങുന്നവരും അപ്‌ഡേറ്റഡ് ആയിരിക്കേണ്ടത് അനിവാര്യമാണ്. ഇന്ന്, മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ജ്വല്ലറീസ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംരംഭകയാണ് കോഴിക്കോട് സ്വദേശിനിയായ നീതു.
ഐടി ഫീല്‍ഡില്‍ ജോലി ചെയ്തുകൊണ്ടിരുന്ന നീതുവിന് ഓണ്‍ലൈന്‍ ബിസിനസ് എന്ന ചിന്ത മനസ്സില്‍ ഉടലെടുത്തപ്പോള്‍ നിരവധി ഓപ്ഷനുകള്‍ മുന്നില്‍ തെളിഞ്ഞിരുന്നു. അതില്‍ നിന്ന് തന്നെ ഭാവിയില്‍ സാധ്യതയുള്ളതും ഏറ്റവും അനുയോജ്യമായതും ഏത് എന്ന ചിന്തയില്‍ നിന്നാണ് ഈ സംരംഭക ജ്വല്ലറി ബിസിനസിന്റെ അനന്ത സാധ്യതളെ കുറിച്ച് മനസ്സിലാക്കിയത്.
2022ല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രിറ്റി വേള്‍ഡിന് ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആവശ്യക്കാരാണ് ഉള്ളത്. അതിന് പുറമേ 328 ഓളം റീസെല്ലേഴ്‌സും 150ലധികം ഡീലേഴ്‌സും നീതുവിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. വ്യത്യസ്ത കാരണങ്ങളാല്‍ വീടിനു പുറത്തുപോയി ജോലി ചെയ്യാന്‍ കഴിയാത്ത വീട്ടമ്മമാരാണ് ഇതില്‍ അധികവും.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആവശ്യക്കാരില്‍ നിന്ന് ഓര്‍ഡറുകള്‍ സ്വീകരിച്ച് അത് അവരിലേക്ക് എത്തിക്കുകയാണ് പ്രിറ്റി വേള്‍ഡ് എന്ന സംരംഭത്തിലൂടെ നീതു ചെയ്യുന്നത്. ജ്വല്ലറി ഹോള്‍സെയില്‍ ഡീലേഴ്‌സായി പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭങ്ങള്‍ ഇന്നുണ്ടെങ്കിലും അവരാരും നല്‍കാത്ത ചില സര്‍വീസുകള്‍ കൂടി പ്രിറ്റി വേള്‍ഡ് കസ്റ്റമേഴ്‌സിന് നല്‍കുന്നുണ്ട്.
മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുന്ന ആഭരണങ്ങള്‍ വില്‍പന നടത്തുന്നതോടൊപ്പം ആവശ്യക്കാര്‍ക്ക് ആഭരണങ്ങള്‍ വാടകയ്ക്ക് എടുക്കാം എന്നതാണ് പ്രിറ്റി വേല്‍ഡിന്റെ സേവനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അഞ്ച് ദിവസം വരെയാണ് ‘റെന്റ്’ സൗകര്യം ! ഗോള്‍ഡ് പ്ലേറ്റഡ് ബ്രൈഡല്‍ ഓര്‍ണമെന്‍സാണ് ഇവിടെ നിന്നും പ്രധാനമായും വാടകയ്ക്ക് നല്‍കുന്നത്.
മാത്രമല്ല, കസ്റ്റമേഴ്‌സിന്റെ ഇഷ്ടത്തിനനുസരിച്ച് ടെറാകോട്ട ജൂവലേഴ്‌സ് നിര്‍മിച്ചു നല്‍കുന്നതിനും ഈ സംരംഭം മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ത്യ- ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് സൗകര്യം ഉണ്ടെന്നതുകൊണ്ട് തന്നെ നീതുവിന്റെ സംരംഭം കടല്‍ കടന്നും പേര് നേടി കഴിഞ്ഞു.
ബിസിനസിന്റെ അടുത്ത ചുവടെന്ന നിലയില്‍ ഇ.എം.ഐ സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നീതു. തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിഞ്ഞതോടൊപ്പം തന്നെപ്പോലെയുള്ള നിരവധി വീട്ടമ്മമാര്‍ക്ക് ഒരു തൊഴില്‍ സാധ്യത നല്‍കാന്‍ കഴിഞ്ഞതിലുള്ള അഭിമാനമാണ് നീതുവിന് മുന്നോട്ടുള്ള യാത്രയില്‍ കരുത്ത് പകരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Phone : 8891648547
https://www.instagram.com/pretty_world_jewels/?igshid=NTc4MTIwNjQ2YQ%3D%3D