A little different, A lot better ; വെല്ലുവിളികളെ വിജയമന്ത്രമാക്കിയ കണ്‍സ്ട്രക്ഷന്‍ കമ്പനി; JK ACE
മഞ്ഞു മഴയും കാനനഭംഗിയും നിറഞ്ഞുനില്ക്കുന്ന വയനാടിന്റെ മണ്ണില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് JK ACE. . ആര്‍ക്കിടെക്ചറല്‍, കണ്‍സ്ട്രക്ഷന്‍, എന്‍ജിനീയറിങ് മേഖലയില്‍ JK ACE എന്ന സ്ഥാപനം നിറഞ്ഞുനില്‍ക്കുന്നതിനും നാലാള് അറിയുന്ന നിലയിലേക്ക് വളര്‍ന്നതിനും പിന്നില്‍ ജിന്സണ് കെ ജോസഫ് എന്ന സംരംഭകനുള്ള പങ്ക് ചെറുതല്ല.
12 വര്‍ഷക്കാലത്തോളം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്‍സ്ട്രക്ഷന്റെ പല മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് നാട്ടിലെത്തി തന്റേതായി ഒരു ബിസിനസ് ആരംഭിക്കണം എന്ന് തോന്നിയ ആഗ്രഹമാണ് JK ACE ന്റെ ആദ്യത്തെ അടിത്തറ. ആ അടിത്തറയ്ക്ക് പൂര്‍ണതയേകാന്‍ സിവില്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റായ ജിന്‍സണിന്റെ എക്സ്പീരിയന്സിന് കഴിഞ്ഞു.
2000 ല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ജിന്സണ് ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശത്തേക്ക് ചേക്കേറിയത്. അവിടെനിന്ന് തിരികെ നാട്ടിലെത്തിയ ശേഷമാണ് 2015 ല്‍ JK ACE എന്ന ബിസിനസ് സംരംഭം മീനങ്ങാടിയില്‍ ആരംഭിക്കുന്നത്. ഇന്ന് വയനാട് ജില്ലകളിലും അനുബന്ധ പ്രദേശങ്ങളിലും മറ്റു ജില്ലകളിലും മികച്ച വര്‍ക്കുകളിലൂടെ മറ്റുള്ളവര്‍ക്കിടയില്‍ JK ACE ന് ഒരു ഇടം നേടി കൊടുക്കുവാന്‍ ഈ സംരംഭകന് സാധിച്ചിട്ടുണ്ട്. വീട്, റിസോര്‍ട്ട്, അപ്പാര്‍ട്ട്മെന്റ് തുടങ്ങി എല്ലാ വര്‍ക്കുകളുടെയും നിര്‍മാണം ഏറ്റെടുത്ത് നടത്തിക്കൊടുക്കുന്നുണ്ട്. പരിചയസമ്പന്നരായ സ്റ്റാഫും തൊഴിലാളികളുമാണ് JK ACE ന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
പിഡബ്ല്യുഡി ലൈസന്‍സ് നേടിയിട്ടുള്ള ജിന്സണ് ആ മേഖലയിലും തന്റെ കഴിവ് ഇതിനോടകം പ്രകടമാക്കി കഴിഞ്ഞു. അതിനൊരു ഉദാഹരണമാണ് കടുവകളെ താമസിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ നടപ്പിലാക്കിയ ആനിമല്‍ ഹോസ്റ്റിങ് പ്രോജക്ട് പൂര്‍ത്തീകരിച്ചതാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഒരുപാട് വെല്ലുവിളികള്‍ സമ്മാനിക്കുന്ന മേഖലയാണ് വയനാട്.
കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട ഗവണ്മെന്റ് നടപ്പിലാക്കിയിരിക്കുന്ന നിയമങ്ങള്‍, ഉത്പന്നങ്ങളുടെ ലഭ്യത, കാലാവസ്ഥ എന്നീ പ്രതിസന്ധികളെ അതിജീവിച്ച് തന്റെ ബിസിനസുമായി മുന്നോട്ടു പോകുവാന്‍ ഈ സംരംഭകന് കരുത്ത് പകരുന്നത് കുടുംബവും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാഫും തൊഴിലാളികളുമാണ്. അതിനേക്കാള്‍ എല്ലാം ഉപരി, ‘ചലഞ്ചിങ് വര്‍ക്കുകള്‍’ ഏറ്റെടുത്ത് നടത്താനുള്ള ജിന്‍സണിന്റെ താല്പര്യവും കഠിനാധ്വാനവും JK ACE എന്ന സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടാണ്. കോവിഡ് സാഹചര്യത്തില്‍ പോലും വര്‍ക്കുകള്‍ തടസ്സപ്പെടാതെ ഇദ്ദേഹം മുന്നോട്ടുകൊണ്ടുപോയത് അതിന് ഒരു ഉദാഹരണം മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
JINSON K JOSEPH
CIVIL ENGINEERING CONSULTANT
MOB: 94479 74567, 70347 55223
Web: jkace.in
E-mail: jkacecontractors@gmail.com