EduPlus

വിജയച്ചുവടുകളുമായി ടെക്‌ക്ഷേത്ര

ഉയര്‍ന്ന ശമ്പളമുള്ള ഒരു ജോലിയാണ് നമ്മുടെ യുവതലമുറയില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. എന്നാല്‍ വേഗത്തില്‍ ജോലി നേടുന്നതിന് വേണ്ടി പരിശ്രമിക്കുന്നവര്‍ എത്ര പേരുണ്ടാകും നമുക്കിടയില്‍? സാധാരണയായി ഏതെങ്കിലും ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കി ഗവണ്‍മെന്റ് ജോലിക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധിവരെ അതിജീവിക്കാന്‍ നാം തിരഞ്ഞെടുക്കുന്ന പഠന കോഴ്‌സുകള്‍ക്കാകും.

തൊഴില്‍ സാധ്യതയുള്ള നിരവധി മേഖലകളുണ്ട്. ടെക്‌നോളജിയുടെ വേഗത്തിലുള്ള വളര്‍ച്ച നമുക്കു മുന്നില്‍ വിശാലമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കരിയര്‍ സാധ്യതകളുമായി പ്രവര്‍ത്തന മികവിലും രീതിയിലും വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടെക്‌ക്ഷേത്ര എന്ന സ്ഥാപനം.
ടെക്‌നിക്കല്‍ മേഖലയില്‍ ഒരു വാഗ്ദാനമെന്ന് ഉറപ്പിക്കാവുന്ന സ്ഥാപനമാണ് ഇത്. മികവുറ്റ കോഴ്‌സുകള്‍, അനുഭവ സമ്പത്തുള്ള അധ്യാപകരുടെ സേവനം, കൃത്യമായുള്ള പ്രാക്ടിക്കല്‍ അസ്സസ്‌മെന്റുകള്‍ ഇതെല്ലാം  ഇവരുടെ സേവനങ്ങളാണ്. ജസ്റ്റിന്‍ വിജയ് എന്ന യുവാവിന്റെ കഠിനപരിശ്രമം തന്നെയാണ് ടെക്‌ക്ഷേത്രയുടെ വിജയരഹസ്യം. എം.ടെക് പഠനം പൂര്‍ത്തിയാക്കിയശേഷം ട്രെയിനിങ് ഇന്‍സ്റ്റിട്ട്യൂട്ടുകളില്‍ ക്ലാസ്സെടുക്കാനായി അദ്ദേഹം പോകുമായിരുന്നു. അവിടെനിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പഠനത്തിലെ പോരായ്മകള്‍ കണ്ടിട്ടാണ് അദ്ദേഹം 2016 ജൂലൈയില്‍ ടെക്‌ക്ഷേത്ര എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

ജസ്റ്റിന്റെ  ആദ്യത്തെ മുതല്‍മുടക്ക് ട്യൂഷനില്‍ നിന്നും സ്വരൂപിച്ച പണം തന്നെയായിരുന്നു. തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ ധാരാളം നേരിടേണ്ടി വന്നുവെങ്കിലും അതിനെയെല്ലാം വളരെ വേഗം അതിജീവിക്കാന്‍ ജസ്റ്റിന് കഴിഞ്ഞു. ഓരോ ചുവടിലും അദ്ദേഹത്തിന് സഹായവുമായി അദ്ദേഹത്തിന്റെ കുടുംബവും കൂടെയുണ്ട്. ഇന്ന് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന കേരളത്തിലെ മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ് ടെക്‌ക്ഷേത്ര. Mechanical, Civil, Electrical Engineering പഠിച്ചിറങ്ങിയവര്‍ക്കും 10th, Plus two, Degree പാസായവര്‍ക്കും പഠിക്കാന്‍ കഴിയുന്ന കോഴ്‌സുകള്‍ ഇവര്‍ നല്‍കുന്നുണ്ട്. ആറ് മാസം, ഒരു വര്‍ഷം തുടങ്ങി  വ്യത്യസ്ത കാലയളവിലെ കോഴ്‌സുകളാണ് ഇവിടെയുള്ളത്. ന്യായമായ ഫീസ് ഈടാക്കുന്നതിലൂടെ  സാധാരണക്കാരനും ഇത്തരം കോഴ്‌സുകള്‍ പഠിച്ച് ജോലി നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. പ്രധാനമായും Job Oriented ആയിട്ടുള്ള ടെക്‌നിക്കല്‍ വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് പ്രൊഫഷണല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും  വളരെയേറെ ഉപയോഗപ്രദമാണ് ഈ സ്ഥാപനം.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി QA/QC, MEP-യില്‍ Designing & Drafting, Production, Petrolium, Oil& Gas തുടങ്ങിയ കോഴ്‌സുകളാണ് നല്‍കുന്നത്.
സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കായി QA/QC, NDT,, ഇവയ്ക്ക് പുറമേ Software ഉപയോഗിച്ചിട്ടുള്ള Interior & Exterior designing, Quantity Survey & Cost Estimation തുടങ്ങിയ കോഴ്‌സുകളും ഇവിടെ നല്‍കുന്നുണ്ട്. Electrical Engineering വിഭാഗക്കാര്‍ക്കായി പ്രധാനമായും കൈകാര്യം ചെയ്യുന്ന കോഴ്‌സുകളാണ്  QA/QC, NDT, Electrical Designing, MEP Designing & Drafting തുടങ്ങിയവ. കൂടാതെ മികച്ച സോഫ്റ്റ്‌വെയര്‍ ട്രെയിനിങ് കോഴ്‌സുകളും ഇവര്‍ നല്‍കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്കായി CC TV, Hardware, Networking തുടങ്ങിയ കോഴ്‌സുകളും ഇവിടെ നല്‍കുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് അവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ടെക്‌ക്ഷേത്ര നല്‍കുന്നുണ്ട്. ഇതുകൂടാതെ വിദേശജോലി ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ സ്ഥാപനത്തിലെ കോഴ്‌സുകള്‍ മുതല്‍ക്കൂട്ടുതന്നെയാണ്.

Central Government Accreditation ഉള്ള  സര്‍ട്ടിഫിക്കറ്റ് ആണ് ഓരോ കോഴ്‌സിനും നല്‍കുന്നത്. എംബസി അറ്റസ്റ്റേഷനുവരെ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാം എന്നത് മറ്റൊരു പ്രത്യേകതകൂടിയാണ്. കൂടാതെ വിദേശത്ത് ജോലി സാധ്യമാക്കുന്നതിന് വേണ്ട NEBOSH  അതായത് Safty Officer Training ഇവിടെ ലഭ്യമാണ്. ഇത്തരത്തില്‍ മികച്ച ജോലി സാധ്യതകള്‍ നല്‍കുന്ന സ്ഥാപനമാണ് ടെക്‌ക്ഷേത്ര. ഈ കോഴ്‌സുകള്‍ക്ക് പുറമേ പുറത്തുനിന്നും പ്രോജക്ടുകള്‍ ഏറ്റെടുത്തു സമയാധിഷ്ഠിതമായി ചെയ്തുകൊടുക്കുന്നുമുണ്ട്.CC TV & Access Control, Fire Fighting, Software- – കളില്‍ കൂടെയുള്ള Interior& Exterior Designing ഇവയില്‍ ചിലതു മാത്രം. നിരവധി ഗവണ്‍മെന്റ് പ്രോജക്ടുകള്‍ ഇവര്‍ ഏറ്റെടുത്തു ചെയ്യുന്നുണ്ട്. ഇതിലൂടെ ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് മികച്ച പരിശീലനവും ലഭ്യമാകുന്നു.

സിലബസില്‍ ഒതുങ്ങുന്ന വിഷയങ്ങള്‍ കാണാതെ പഠിച്ചു പരീക്ഷ എഴുതുന്നതിനു പകരം ഓരോ വിഷയങ്ങളും പഠിച്ചു പരിശീലനത്തിലൂടെ മുന്നോട്ടു പോകുക എന്നതാണ് മറ്റൊരു പ്രത്യേകത. ആയതിനാല്‍ ഇന്ത്യക്കകത്തും പുറത്തും ജോലിക്കായി ശ്രമിക്കുമ്പോള്‍ ഇവര്‍ക്ക് തങ്ങളുടെ മേഖലയില്‍ പൂര്‍ണമായ അറിവും ആത്മവിശ്വാസവും മുതല്‍ക്കൂട്ടായി ഉണ്ടാകാറുണ്ട്. ഇതിനായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ക്ലാസ്‌റൂമുകളും ലാബുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ മികച്ച പല കമ്പനികളും ഇവരുടെ സേവനത്തില്‍ തൃപ്തരാണ്. ഇവരുടെ സര്‍വീസിന് പ്രാധാന്യം ഇന്ത്യയ്ക്കകത്ത് മാത്രമല്ല പുറത്തും ഉണ്ട്. ദുബായിലുള്ള കമ്പനികളില്‍ നിന്ന് ഇവര്‍ക്ക് പ്രോജക്ടുകള്‍ ലഭിക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖം വരുന്നതിന്റെ സാധ്യതകള്‍ മനസ്സിലാക്കി Shipyard അനുബന്ധ കോഴ്‌സുകളും തുടങ്ങിയിട്ടുണ്ട്. ഇത്തരം കോഴ്‌സുകള്‍ പഠിക്കുന്നതിലൂടെ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു. കൂടാതെ Diploma in Fashion Technology, Beautition തുടങ്ങി നിരവധി കോഴ്‌സുകള്‍ തുടങ്ങാനിരിക്കുകയാണ് ഇവര്‍.

പുതുവര്‍ഷത്തില്‍ തൊഴില്‍ വാഗ്ദാനം നല്‍കുന്ന നിരവധി കോഴ്‌സുകളാണ് ടെക്‌ക്ഷേത്ര വിദ്യാര്‍ഥികള്‍ക്ക് മുന്നിലേക്ക് നീട്ടുന്നത്. വിദ്യാര്‍ത്ഥികളുടെ മികച്ചൊരു കരിയര്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ പ്രധാനപ്പെട്ട  പല കമ്പനികളിലേക്കും ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് നല്‍കുന്നുമുണ്ട്. വിജയച്ചുവടുകളുമായി ടെക്‌നിക്കല്‍ വിദ്യാഭ്യാസ രംഗത്ത് തരംഗമായി മാറുകയാണ് ടെക്‌ക്ഷേത്ര.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button