ഇനി വായില്‍ കപ്പലോടും… രുചിയൂറും അച്ചാറുകള്‍ക്ക് ’90’s Pickle’
അച്ചാറെന്ന് കേട്ടാല്‍ മതി, വായില്‍ കപ്പലോടും… നല്ല രുചിയൂറും നാടന്‍ അച്ചാര്‍ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് അല്ലേ? മറ്റ് കറികളൊന്നും ഇല്ലെങ്കിലും രുചിയുള്ള അച്ചാര്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നമ്മുടെ പാകത്തിന് ഉപ്പും പുളിയും എരിവും എല്ലാം ചേര്‍ത്തുള്ള അച്ചാറുകള്‍ കഴിക്കാന്‍ ആഗ്രഹിക്കാറുണ്ടെങ്കിലും മാര്‍ക്കറ്റില്‍ ലഭിക്കുന്ന അച്ചാറുകളുടെ രുചിയില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട് എന്നതാണ് വാസ്തവം. ഇനി രുചിയില്‍ ഒത്തുതീര്‍പ്പ് വേണ്ട. നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്പന്നം ആഗ്രഹിക്കുന്ന രുചികളില്‍ മായമില്ലാതെ എത്തിക്കുകയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ ഷീജ സുരേഷ്.
18 വര്‍ഷത്തോളമായി ഷീജ അച്ചാറുകള്‍ വിപണിയിലെത്തിക്കാന്‍ തുടങ്ങിയിട്ട്. പാചകത്തോട് താത്പര്യമുണ്ടായിരുന്ന ഷീജ വിവാഹശേഷം വീട്ടിലെ വിരസത മാറ്റാന്‍ പുതിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരീക്ഷിക്കാന്‍ ആരംഭിച്ചു. പലതും വിജയിച്ചതോടെ ഒരിക്കല്‍ അച്ചാര്‍ ഉണ്ടാക്കുകയും മക്കള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടുകയും ചെയ്തു. അങ്ങനെ അച്ചാറിന്റെ രുചി ഇഷ്ടപ്പെട്ട മക്കളുടെ സുഹൃത്തുക്കള്‍ വഴിയാണ് ഷീജയ്ക്ക് അച്ചാറിനായുള്ള ആദ്യത്തെ ഓര്‍ഡര്‍ എത്തുന്നത്. മായം കലര്‍ത്താതെ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ പിന്നീടങ്ങോട്ട് ആവശ്യക്കാര്‍ വര്‍ധിക്കുകയായിരുന്നു. അങ്ങനെ ’90’s Pickle’ എന്ന ലേബലില്‍ ഷീജ അച്ചാര്‍ വിപണിയിലെത്തിക്കാന്‍ ആരംഭിച്ചു.
ഹോംമെയ്ഡ് ആയി നിര്‍മാണം നടത്തുന്നതിനാല്‍ ഓര്‍ഡര്‍ അനുസരിച്ചാണ് അച്ചാറുകള്‍ ഉണ്ടാക്കുന്നത്. കസ്റ്റമേഴ്സ് അവശ്യപ്പെടുന്ന ഉത്പന്നം ഉപയോഗിച്ച് അവരുടെ ഇഷ്ടങ്ങള്‍ക്കും രുചിക്കുമനുസരിച്ചാണ് നിര്‍മാണം. ചെമ്മീന്‍, ബീഫ്, മീന്‍, കക്ക ഇറച്ചി, വെളുത്തുള്ളി, പൈനാപ്പിള്‍, പാവക്ക-ക്യാരറ്റ്, പപ്പായ, ഗ്രീന്‍ ആപ്പിള്‍, മാങ്ങ, നാരങ്ങ, ബീറ്റ്റൂട്ട് എന്നിങ്ങനെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന എല്ലാവിധത്തിലുമുള്ള അച്ചാറുകളും ഷീജ ഉണ്ടാക്കി നല്‍കും. ഹോള്‍സെയിലായും ഷീജ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. വീട്ടിലെത്തി അച്ചാറുകള്‍ ശേഖരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവ എത്തിച്ചുനല്‍കുകയും ചെയ്യും.
അച്ചാറുകള്‍ക്ക് പുറമെ അലുവ, അച്ചപ്പം, ഉണ്ണിയപ്പം, ചിപ്സ്, അവുലോസുണ്ട എന്നിങ്ങനെയുള്ള പലഹാരങ്ങളും ഷീജ ഉണ്ടാക്കി നല്‍കാറുണ്ട്. നിലവില്‍ പുറം രാജ്യങ്ങളിലേയ്ക്ക് പോകുന്നവരുടെയും വീട്ടില്‍ നിന്നും മാറി ഹോസ്റ്റല്‍ -കോര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെയും വലിയ കസ്റ്റമര്‍ സപ്പോര്‍ട്ട് തന്നെയാണ് ഷീജയ്ക്കുള്ളത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല ഈ സംരംഭക. അതുകൊണ്ടുതന്നെയാണ് നീണ്ട 18 വര്‍ഷങ്ങള്‍ ഒരേ മേഖലയില്‍ പിടിച്ചുനില്ക്കാന് ഷീജയ്ക്ക് സാധിച്ചതും.
ഒരു സംരംഭക എന്ന നിലയില്‍ കൂടുതല്‍ ലാഭം പ്രതീക്ഷിക്കാതെ തനിക്കും കസ്റ്റമേഴ്സിനും സംതൃപ്തിയുണ്ടാകുന്ന രീതിയില്‍ മുന്നോട്ടു പോകാനാണ് ഷീജ എപ്പോഴും ശ്രദ്ധിക്കാറുള്ളത്. ഷീജയ്ക്ക് പൂര്‍ണ പിന്തുണ നല്കി ഭര്‍ത്താവ് സുരേഷും മക്കളായ അമ്പാടി, കൃഷ്ണ എന്നിവര്‍ക്കൊപ്പം അമ്മയും സഹോദരനും കൂടെത്തന്നെയുണ്ട്.
ഫോണ്‍: 9995195931