EntreprenuershipSuccess Story

കേരളത്തില്‍ 25 ഷോറൂമുകള്‍, ഇന്ത്യയില്‍ ഒട്ടാകെ 40 ഷോറൂമുകള്‍; വിജയഗാഥ തുടര്‍ന്ന് ടോട്ടല്‍ ടൂള്‍സ്‌

ഓരോ മനുഷ്യനും അവരുടെ നിത്യജീവിതത്തില്‍ നിരവധി മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. ജോലിഭാരം കുറയ്ക്കാനും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനും ഇവ മനുഷ്യനെ സഹായിക്കുന്നു. മെഷീനുകള്‍ ഉപയോഗിക്കാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കാന്‍ കൂടി ഇന്നത്തെ മനുഷ്യന് സാധിക്കില്ല.

ഒരു യന്ത്രവല്‍കൃത ലോകമാണ് ഇതെന്ന് നിസംശയം നമുക്ക് പറയാന്‍ സാധിക്കും. തന്റെ ജോലികള്‍ കൃത്യമായി ചെയ്യാന്‍ വേണ്ടി പലതരം ടൂളുകള്‍ ദിവസവും വ്യക്തികള്‍ ഉപയോഗിക്കുന്നു. ഏതു മേഖലയില്‍ ജോലി ചെയ്യുന്നവരുമായിക്കോട്ടെ അവര്‍ക്കെല്ലാം ആ ജോലിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ആവശ്യമാണ്. ഏറ്റവും കൂടുതല്‍ ടൂളുകള്‍ ഉപയോഗിക്കുന്നത് കണ്‍സ്ട്രക്ഷന്‍ രംഗത്താണ്. ഒരു കെട്ടിടം നിര്‍മിക്കുമ്പോള്‍ അതിന്റെ ഫൗണ്ടേഷന്‍ മുതല്‍ പെയിന്റിംഗ്, ഫാബ്രിക്കേഷന്‍ ജോലികള്‍ വരെ… അതുമല്ല എങ്കില്‍, ശേഷമുള്ള മെയിന്റനന്‍സ്, ഗാര്‍ഡനിംഗ് എന്നിവയ്‌ക്കെല്ലാം ടൂളുകള്‍ ഉപയോഗിക്കുന്നു.

ഹാന്‍ഡ് ടൂള്‍സ്, പവര്‍ ടൂള്‍സ്, ഗാര്‍ഡന്‍ ടൂള്‍സ്, മെഷറിങ് ടൂള്‍സ്, സേഫ്റ്റി ടൂള്‍സ് തുടങ്ങി നിരവധി ക്യാറ്റഗറിയില്‍ ഇന്ന് ടൂള്‍സുകള്‍ നമ്മുടെ മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍ റീട്ടെയില്‍ കണ്‍സെപ്റ്റിന് മാറ്റം വന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഏത് ടൂളും ആയിക്കോട്ടെ, ഒരു കുടക്കീഴില്‍ ഇവ ഒന്നിപ്പിച്ചിരിക്കുകയാണ് ‘ടോട്ടല്‍ ടൂള്‍സ്’.

ടോട്ടല്‍ ടൂള്‍സിന്റെ പ്രത്യേകതകള്‍
* പ്രോഡക്ടുകളുടെ ഗുണനിലവാരവും വൈവിധ്യവും ടോട്ടല്‍ ടൂള്‍സിന്റെ എടുത്തു പറയേണ്ട പ്രത്യേകതകള്‍ ആണ്.
*ആധുനിക കാലഘട്ടത്തിനനുസരിച്ച് സൂപ്പര്‍മാര്‍ക്കറ്റ് രൂപത്തില്‍ ആണ് ഓരോ ഷോറൂമുകളും ഒരുക്കിയിരിക്കുന്നത്. ആളുകള്‍ക്ക് ടച്ച് ഫീല്‍ നല്‍കുന്നു എന്നതാണ് ഇത്തരം ഷോറൂമുകളുടെ പ്രത്യേകത.
*കൂടാതെ, ഒരേ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 150ലധികം വിവിധ ടൂള്‍സുകളും കമ്പനി കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നു.

കമ്പനിയുടെ ഉദയം
ടോട്ടല്‍ ടൂള്‍സ് എന്നത് ഒരു ചൈനീസ് ടൂള്‍ ബ്രാന്‍ഡ് ആണ്. ലോകത്തില്‍ 200ല്‍ അധികം രാജ്യങ്ങളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ അംഗീകൃത ഡിസ്ട്രിബ്യൂട്ടര്‍ മിസ്റ്റര്‍ ലൈറ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ഈ കമ്പനി ലൈറ്റിംഗ് മേഖലയില്‍ 20 വര്‍ഷത്തോളമായി 26 രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നു. മിസ്റ്റര്‍ ലൈറ്റ് ക്രോക്കറി, ഇലക്‌ട്രോണിക്‌സ്, ക്ലീനിംഗ് പ്രോഡക്റ്റ്‌സ്, ബാഗ്, ഗാര്‍മെന്റ്‌സ് ഫൂട്ട്വെയര്‍ എന്നീ മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. കൂടാതെ മിസ്റ്റര്‍ പ്ലസ്, ഇംഗ്ലീഷ് റോയല്‍, സ്മാര്‍ട്ട് ലൈറ്റ്, ഫോക്കസ്, അമര്‍ കുക്ക് എന്നീ ബ്രാന്‍ഡുകളും മിസ്റ്റര്‍ ലൈറ്റിന് സ്വന്തമാണ്.

ടോട്ടല്‍ ടൂള്‍സിന്റെ പ്രാധാന്യം
14 കാറ്റഗറികളിലായി 3,000 ത്തോളം ഉത്പന്നങ്ങളാണ് ടോട്ടല്‍ ടൂള്‍സ് നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. ഇന്ത്യയില്‍ ടോട്ടല്‍ ടൂള്‍സ് ഔദ്യോഗിക വിതരണം തുടങ്ങിയിട്ട് ഇപ്പോള്‍ നാല് വര്‍ഷം പിന്നിട്ടിരിക്കുന്നു. പ്രധാനമായും കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, കാശ്മീര്‍, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ടോട്ടല്‍ ടൂള്‍സ് തന്റെ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ തുടങ്ങിയിട്ടുള്ളത്. കൂടാതെ 5000ത്തിലധികം ഡീലേഴ്‌സ് ഇന്ത്യയില്‍ ടോട്ടലിന്റെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. കമ്പനിയുടെ എല്ലാ ഷോറൂമുകളും ഫ്രാഞ്ചൈസി കണ്‍സെപ്റ്റിലാണ് പ്രവര്‍ത്തിക്കുന്നത്. Fofo (Franchisee owned franchisee operated) രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമുകള്‍ വളരെ ലാഭകരമാണ്.

പ്രോഡക്ടുകള്‍ എവിടെ നിന്നെല്ലാം ലഭ്യമാകുന്നു
മിസ്റ്റര്‍ ലൈറ്റ് ഇന്ത്യയില്‍ ടോട്ടലിന്റെ ഉത്പന്നങ്ങള്‍ കസ്റ്റമേഴ്‌സിന് ലഭ്യമാക്കുന്നതിന് വേണ്ടി എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ക്ക് പുറമേ ജനറല്‍ ട്രേഡേഴ്‌സ് ആയിട്ടുള്ള എല്ലാ മേഖലകളിലും റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്. ലുലു കണക്ട്, നെസ്റ്റോ, ബിസ്മി, ഓക്‌സിജന്‍, ഗ്രാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്, മറ്റ് പ്രധാന ടൂള്‍ ഷോപ്പുകള്‍, അപ്ലൈന്‍സ് ഷോപ്പുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഡിജിറ്റല്‍ സ്റ്റോറുകള്‍ എന്ന് തുടങ്ങി കേരളത്തില്‍ മാത്രം 3000ത്തിലധികം റീട്ടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും പ്രോഡക്ടുകള്‍ ലഭ്യമാണ്.

നിങ്ങള്‍ക്കും ഇനി ടോട്ടലിന്റെ ഭാഗമാകാം
ഇന്ത്യയിലൂടനീളം കമ്പനി ഇപ്പോള്‍ ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചു വരികയാണ്. നിലവില്‍ 2022 നവംബറില്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കേരളത്തിലെ ഇരുപത്തിയഞ്ചാമത്തെ ഷോറൂമോടുകൂടി ഇന്ത്യയില്‍ മൊത്തം 40 ഷോറൂമുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. 300 മുതല്‍ 800 സ്‌ക്വയര്‍ഫീറ്റ് വരെ ആവശ്യമായി വരുന്ന ഷോറൂമുകള്‍ തുടങ്ങുന്നതിന് ഏകദേശം 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപയാണ് മുടല്‍ മുടക്ക് വരുന്നത്.

‘ടോട്ടല്‍ ടൂള്‍സിന്റെ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി സ്റ്റോര്‍ തുടങ്ങുന്നതിനോ, ഡീലര്‍ഷിപ്പിനോ കമ്പനിയുടെ വെബ്‌സൈറ്റില്‍ അപേക്ഷിക്കുകയോ താഴെ കൊടുത്തിരിക്കുന്ന മൊബൈല്‍ നംബര്‍/ഇ-മെയില്‍ ഐഡി എന്നിവയില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

G-ELECTRONICS
Mr.Light Tower, Main Road Pattambi
Palakkad, Kerala – 679303
Tel:04-662955555

E-mail: cmo@mrlightglobal.com
Mob: 7594996699

https://www.totalpowertools.in/franchise/

Franchisee enquiry Apply Link:

Catalogue:

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button