Success Story

ക്വാളിറ്റിയില്‍ ‘നോ കോംപ്രമൈസ്’; ട്യൂറെറ്റ് എഞ്ചിനീയേഴ്‌സിന്റെ 22 വിജയവര്‍ഷങ്ങള്‍

ഒരു സ്വപ്‌നം കാണുക, അതിനായി കഠിനാധ്വാനം ചെയ്യുക, ഒടുവില്‍ അതിനെ ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കുകയെന്നതിന് പിന്നില്‍ കഠിനാധ്വാനം ഏറെയാവശ്യമുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പ്രശാന്തിന്റെ ജീവിതകഥയും ഇതേ കഠിനാധ്വാനത്തിലും നിശ്ചയദാര്‍ഢ്യത്തിലുമൂന്നിയതാണ്. സ്ഥിരതയും ഗുണമേന്മയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത്, വെല്ലുവിളികള്‍ക്ക് നേരെ പുഞ്ചിരിച്ചുകൊണ്ട് പ്രശാന്ത് കെട്ടിപ്പടുത്ത സംരംഭമുണ്ട്; Turret Engineers and Builders Pvt. Ltd.. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാത്ത ആ പ്രതിബദ്ധതയുടെയും, ഉപഭോക്താക്കളുടെ വിശ്വാസം മാത്രം മാര്‍ക്കറ്റിംഗ് തന്ത്രമാക്കി ട്യൂറെറ്റ് പൂര്‍ത്തിയാക്കിയത് 22 വിജയവര്‍ഷങ്ങളെയാണ്.

2003ലാണ് പ്രശാന്തും സുഹൃത്തുക്കളായ ഷിബു, ഗിരീഷ് എന്നിവരും ചേര്‍ന്ന് Turret Engineers and Builders Pvt. Ltd. എന്ന സംരംഭത്തിന് തുടക്കമിടുന്നത്. വാസ്തുവിദ്യയിലും ഡിസൈനിംഗിലും ശ്രദ്ധയൂന്നിയായിരുന്നു സംരംഭത്തിന്റെ തുടക്കം. പരിചയക്കാരില്‍ നിന്നും മറ്റും ലഭിച്ച വര്‍ക്കുകളെ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും പൂര്‍ത്തിയാക്കി നല്‍കുകയും ഉപഭോക്താക്കളില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്തതോടെയാണ് ഡിസൈനിംഗിനപ്പുറം കരാര്‍ ജോലികളിലേക്കും ചുവടുവയ്ക്കാന്‍ പ്രശാന്ത് തീരുമാനിക്കുന്നത്. പിതാവ് ഒരു കോണ്‍ട്രാക്ടര്‍ ആയിരുന്നതും അദ്ദേഹത്തിന്റെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും അന്ന് സംരംഭത്തിന് മുതല്‍ക്കൂട്ടായി മാറിയിരുന്നു.

തുടക്കകാലത്ത് പ്രതിസന്ധികളേറെയുണ്ടായിരുന്നുവെങ്കിലും സംരംഭത്തില്‍ നിന്നും പിന്നോട്ടു മാറാനായിരുന്നില്ല, മറിച്ച് കൂടുതല്‍ ആര്‍ജവത്തോടെ തനിക്ക് മുന്നിലെത്തുന്ന വര്‍ക്കുകളെ പൂര്‍ത്തിയാക്കാനായിരുന്നു പ്രശാന്തിന്റെ തീരുമാനം. ഇതുതന്നെയാണ് 22 വര്‍ഷത്തിനിടെ അഞ്ഞൂറിലധികം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയെന്ന വിജയപ്പട്ടവുമായി Turret മുന്നിട്ടു നില്‍ക്കുന്നതിന് കാരണവും.

തങ്ങള്‍ക്ക് മുന്നിലെത്തുന്ന കസ്റ്റമറുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് പ്രവര്‍ത്തനങ്ങളോരോന്നും. കൃത്യതയോടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് പ്രശാന്ത് തനിക്ക് മുന്നിലെത്തുന്ന ഓരോ പ്രോജക്ടുകളും പൂര്‍ത്തിയാക്കുന്നത്. ഗുണമേന്മയാണ് ഏറ്റവും പ്രധാനമെന്ന ആശയത്തിലൂന്നിയുള്ള പ്രവര്‍ത്തനം തന്നെയാണ് ട്യൂറെറ്റിനെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നതും. ഒരു തവണ തങ്ങളെ സമീപിച്ചവരുടെ വാമൊഴി പ്രചാരണങ്ങളാണ് ട്യൂറെറ്റിലേക്ക് ഭൂരിഭാഗം ഉപഭോക്താക്കളേയുമെത്തിക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കളാണ് തങ്ങളുടെ ഏറ്റവും വലിയ പരസ്യം എന്ന് പ്രശാന്ത് കൂട്ടിച്ചേര്‍ക്കുന്നതിന് പിന്നില്‍ സംരംഭമുറപ്പാക്കുന്ന വര്‍ക്കുകളിലെ വിശ്വാസ്യതയും കൃത്യതയും കൂടിയാണ് പ്രതിഫലിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് മാര്‍ത്താണ്ഡത്ത് ഒരു പുതിയ ഓഫീസ് തുറന്നത്, ദക്ഷിണ കേരളത്തിലെ നിര്‍മാണ രംഗത്ത് ട്യൂറെറ്റിനുള്ള സ്വീകാര്യതയുടെ തെളിവാണ്. ഇന്ന് ഡിസൈനിംഗ്, കണ്‍സള്‍ട്ടേഷന്‍, നിര്‍മാണ കരാര്‍ ജോലികള്‍ എന്നിവ ട്യൂറെറ്റ് നല്‍കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ഇന്ന് സംരംഭത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തനവും. വരും നാളുകളില്‍ കേരളത്തില്‍ പൂര്‍ണമായി പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കണമെന്ന ലക്ഷ്യവുമുണ്ട് പ്രശാന്തിന്. ഒപ്പം തന്റെ സംരംഭത്തെ കേരളത്തിലെ നമ്പര്‍ വണ്‍ കോണ്‍ട്രാക്ടിങ് സംരംഭമാക്കി വളര്‍ത്തുകയെന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പുകളുമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ പ്രശാന്തിനെ മുന്നോട്ടുനയിച്ചത് മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയായിരുന്നു. ഗുണനിലവാരം, സമയനിഷ്ഠ, സുതാര്യത എന്ന ആശയങ്ങളിലൂന്നി തന്റെ സ്വപ്‌നങ്ങള്‍ കീഴടക്കാനുള്ള യാത്രയിലാണ് പ്രശാന്ത്.

നിര്‍മാണ രംഗത്തിലുള്‍പ്പെടെ പ്രതിദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, മാറ്റങ്ങള്‍ക്കനുസരിച്ച് സ്വയം പരിഷ്‌കരിക്കാനും, ഓരോ പ്രോജക്റ്റില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനാകുന്നതും ട്യൂറൈറ്റിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നുണ്ട്. ഒപ്പം നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥയും കൊണ്ട് മാറ്റങ്ങള്‍ക്കൊപ്പം തങ്ങളുടെ കയ്യൊപ്പ് തീര്‍ക്കാനും സംരംഭത്തിന് സാധിച്ചിട്ടുണ്ടെന്നതു തന്നെയാണ് പ്രശാന്ത് എന്ന സംരംഭകന്റെ വിജയവും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button