വിശ്വസ്ഥതയുടെ 17 വര്‍ഷങ്ങള്‍
നല്ലൊരു ജോലി സ്വപ്നം കാണാത്തവര്‍ ചുരുക്കം തന്നെയാണ്. അതിനുവേണ്ടി പ്രയത്നിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നവര്‍ വളരെ ചുരുക്കമാണ്. നിരവധി തൊഴിലവസരങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെങ്കിലും തൊഴില്‍രഹിതരുടെ എണ്ണം നമ്മുടെ നാട്ടില്‍ വളരെ കൂടുതലാണ്. പല ഒഴിവുകള്‍ക്കും അര്‍ഹരായ ഉദ്യോഗാര്‍ഥികളെ കിട്ടാറില്ല, അതുപോലെ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഉദ്ദേശിക്കുന്ന ജോലിയും കിട്ടാറില്ല. ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങളെയും ഉദ്യോഗാര്‍ത്ഥികളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് ജോബ് കണ്‍സള്‍ട്ടന്‍സികള്‍.
ഇത്തരം സേവനങ്ങള്‍ ചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നതുപോലെ ഈ അവസരത്തെ നല്ല രീതിയില്‍ ഉപയോഗിക്കുന്നവരും ചൂഷണം ചെയ്യുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്. അതില്‍ സേവനത്തിന്റെ മഹത്വത്തെ മുറുകെപിടിച്ചു, വര്‍ഷങ്ങളുടെ വിശ്വസ്ഥതയും സേവന പാരമ്പര്യവും കാഴ്ചവെച്ചു കൊണ്ട് കണ്‍സള്‍ട്ടന്‍സി മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ക്യാപിറ്റല്‍ എച്ച്.ആര് കണ്‍സള്‍ട്ടന്‍സി.
17 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം സ്വദേശിയായ വേണുഗോപാലാണ് ക്യാപിറ്റല്‍ എച്ച്.ആര് കണ്‍സള്‍ട്ടന്‍സി ആരംഭിച്ചത്. മികച്ച വിദ്യാഭ്യാസവും ഉദ്യോഗവും പ്രാപ്തമാക്കിയ അദ്ദേഹം വരുംതലമുറയ്ക്കൊരു കൈത്താങ്ങ് എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു ക്യാപിറ്റല്‍ രൂപീകരിച്ചത്. ഉദ്യോഗം ആഗ്രഹിച്ചു, നടന്ന് തളര്‍ന്ന് ചതിക്കുഴികളില്‍ വീണ നിരവധി പേരാണ് ക്യാപിറ്റലിനെ സമീപിക്കുന്നത്.
ഇവിടെ വരുന്ന ഓരോ ഉദ്യോഗാര്‍ത്ഥികളെയും അവര്‍ അര്‍ഹിക്കുന്ന സ്ഥാനത്തേക്ക് ‘പ്ലേസ് ചെയ്യുക’ എന്നതാണ് വേണുഗോപാലിന്റെ ലക്ഷ്യം. കഴിഞ്ഞ 17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗാര്‍ഥികളുടെയും വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളോടും ഉദ്യോഗാര്‍ത്ഥികളോടും പൂര്‍ണമായ രീതിയില്‍ നീതിപുലര്‍ത്തുന്ന സമീപനമാണ് ക്യാപിറ്റലിനുള്ളത്.
ബയോഡാറ്റയുമായി ക്യാപിറ്റലിനെ തേടിയെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയ്ക്കും കഴിവിനും അനുസൃതമായ ജോലികള്‍ കണ്ടെത്തി കൊടുക്കുന്നു, കൂടാതെ റീപ്ലേസ്മെന്റ്, സാലറി എന്നിവയ്ക്കുമെല്ലാം 100% ഗ്യാരണ്ടിയാണ് ക്യാപിറ്റല്‍ നല്‍കുന്നത്. ഇതിനോടൊപ്പം ആവശ്യമായ ട്രെയിനിങും ആത്മവിശ്വാസവും നല്‍കിയാണ് ഓരോ ഉദ്യോഗാര്‍ത്ഥികളെയും ഇന്റര്‍വ്യൂവിന് സാജ്ജരാക്കുന്നത്.
ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ക്ക് വരെ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നുണ്ട് ക്യാപിറ്റല്‍. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ കരിയര്‍ ഗൈഡന്‍സും ഇവിടെ നിന്ന് ലഭിക്കുന്നു. കൂടുതലും നിര്‍ധനരായ പെണ്‍കുട്ടികളാണെന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
നിര്‍ധനരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു സഹായഹസ്തമാണ് ക്യാപിറ്റലിന്റെ സേവനങ്ങള്‍. വരുന്ന തലമുറയോടുള്ള പ്രതിബദ്ധതയാണ് ഇത്തരമൊരു ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സി മുന്നോട്ടു കൊണ്ടുപോകുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഉദ്യോഗാര്‍ത്ഥിളാണ് അദ്ദേഹത്തിന്റെ ലോകം. അവരുടെ കരിയറിനും നന്മയ്ക്കും വേണ്ടി സാമ്പത്തിക ലാഭം മറന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. തിരിച്ച് അദ്ദേഹത്തെയും ക്യാപിറ്റല്‍ എന്ന സ്ഥാപന്നത്തേയും ഉയര്‍ത്തുന്നത് നന്ദി പൂര്‍വമുള്ള ആ ഉദ്യോഗാര്‍ത്ഥികളുടെ സമീപനം തന്നെയാണ്.
തന്റെ എല്ലാ നന്മയ്ക്കും പിന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രാര്‍ത്ഥന തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്ടം. അച്ഛനെ സഹായിക്കാനായി മകന് അവിനേഷും അദ്ദേഹത്തിനൊപ്പമുണ്ട്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്കും അനേക സ്ഥാപനങ്ങള്‍ക്കും പ്രതീക്ഷയുടെ തൂവല്‍ സ്പര്‍ശവുമായി ക്യാപിറ്റല്‍ ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സി ജൈത്രയാത്ര തുടരുകയാണ്.
കുടുംബം: അച്ഛന്: കെ.എന്‍.ജി കുറുപ്പ്.
ഭാര്യ: അനിത ബി, മകന്: അവിനേഷ് വി ഗോപാല്‍