സക്സസ് കേരള ഇൻസ്പയറിങ് വുമൺ ഇൻ ബിസിനസ് അവാർഡ് അൽഫി നൗഷാദിന്
Success Kerala Inspiring Women in Business Award to Alfi Naushad
പ്രമുഖ സംരംഭക അൽഫി നൗഷാദിന് സക്സസ് കേരള ഇൻസ്പയറിങ് വുമൺ ഇൻ ബിസിനസ് അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷിപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.
ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
എട്ടുവർഷത്തോളം അധ്യാപികയായി പ്രവർത്തിച്ചിരുന്ന ആൽഫി നൗഷാദ് പാഷനുവേണ്ടി ജോലി ഉപേക്ഷിച്ചാണ് സംരംഭക ലോകത്തേക്ക് എത്തുന്നത്. ഇന്ന് പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്യാഞ്ജലി കളക്ഷൻസിന്റെ ഉടമയാണ് ആൽഫി നൗഷാദ്. ഏതുതരത്തിലുള്ള സ്റ്റേജ് പരിപാടികൾക്കും അനുയോജ്യമായ വസ്ത്രങ്ങളാണ് നാട്യാഞ്ജലി കളക്ഷൻസിനെയും ഈ സംരംഭകയെയും സംരംഭക ലോകത്ത് വ്യത്യസ്തമാക്കുന്നത്.
.