വിശ്വസ്തതയിലും മികവിലും നാല്പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട് V-TECH INDUSTRIES!
സമൂഹത്തിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നവരാണ് ഓരോ സംരംഭകരും. അവര്‍ സമൂഹത്തിനെ മികവിലേക്കും നിലവാരത്തിലേക്കും നയിക്കും. അത്തരത്തില്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കി അതിന് പരിഹാരം കണ്ടെത്തുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് V- TECH INDUSTRIES എന്ന സ്ഥാപനം.
നാല്പത് വര്‍ഷത്തിലേറെ പാരമ്പര്യം നിലനിര്‍ത്തി വാണിജ്യമുദ്ര പതിപ്പിച്ച ഒരു സ്ഥാപനമാണ് V- TECH INDUSTRIES…! 1984 മെയ് 25നാണ് ഇന്‍ഫ്ര എലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം വിനോദ് ടി ബി യുടെ ഭാര്യ പിതാവ് ആരംഭിക്കുന്നത്. 2017ല്‍ വിനോദ് ഈ സംരംഭം ഏറ്റെടുക്കുകയും 2022ല്‍ എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ പഞ്ചായത്തില്‍ മുളന്തുരത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ V- TECH INDUSTRIES എന്ന ബ്രാന്‍ഡിലേക്ക് സ്ഥാപനത്തെ എത്തിക്കുകയും ചെയ്തു.
കൃത്യമായ ലക്ഷ്യബോധവും സമൂഹത്തിനോടുള്ള പ്രതിബദ്ധതയുമാണ് ഓരോ സംരംഭത്തിന്റെയും വിജയമെന്നതിന് കൃത്യമായ ഉദാഹരണമാണ് ഈ സ്ഥാപനം. 1984 മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക്, റബ്ബര്‍ കെമിക്കല്‍ വ്യവസായങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ വ്യവസായങ്ങളുടെ ആവശ്യത്തിനായുള്ള ഹീറ്ററുകള്‍ പുറത്ത് നിന്നായിരുന്നു കൊണ്ടു വന്നിരുന്നത്. ഈ പ്രശ്നത്തിനുള്ള പരിഹാരമായാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. അത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഇന്‍ഡസ്ട്രിയല്‍ ഹീറ്റേഴ്സ് നിര്‍മിച്ച് കൊണ്ടായിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം.
വന്‍കിട ചെറുകിട കമ്പനികള്‍ക്ക് ഗുണമേന്മയുളള ഏറ്റവും ഹീറ്ററുകള്‍ നിര്‍മിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം നിലവില്‍ വരുന്നത്. 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഗുണമേന്മയില് യാതൊരു കുറവും വരുത്താതെ തന്നെ ഈ മേഖലയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. APOLLO TYRES, OEN INDIA LTD., FCI OEN,-INDUSTAN LATEX, STAR PIPES, OCEAN PIPE, KELACHANDRA PIPE, ASSOCIATED PLASTIC, WELLWORTH PVC PIPES, TERUMO PENPOL തുടങ്ങി 150ല്‍ അധികം സ്ഥാപനങ്ങള്‍ക്ക് ഇന്ന് സ്ഥിരമായി ഇവര്‍ ഹീറ്ററുകള്‍ നിര്‍മിച്ച് നല്കുന്നു. ഇതിന് പുറമേ സാമൂഹ്യപ്രതിബദ്ധതയുള്ള ഒട്ടനവധി കാര്യങ്ങളും ഇവര്‍ ചെയ്തു നല്കുന്നു.
കേരളത്തിലെ നാളികേര സംരംഭങ്ങള്‍ക്ക് കൊപ്ര മികച്ച രീതിയില്‍ ഉത്പാദിപ്പിക്കുന്നതിനായി ആധുനിക രീതിയിലെ COPRA DRIER ഉം 2022ല്‍ ഇവര്‍ ആരംഭിച്ചു. ഇന്ന് ഇരുന്നൂറിലധികം സംരംഭകര്‍ ഇത് ഉപയോഗിക്കുന്നത്. വീട്ടമ്മമാര്‍ക്കും കുടുംബശ്രീ എന്നിവയ്ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമായി DE HYDRATION DRIER ഉം ഇവര്‍ നിര്‍മിക്കുകയുണ്ടായി. ഇവരുടെ ഈ സേവനങ്ങളുടെ മികവിന്റെ ഫലമായി തന്നെ കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ദ്ധിത ഉത്പന്നം നിര്‍മിക്കുന്നതിനായുള്ള കൃഷി വകുപ്പിന്റെ അംഗീകാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗുണമേന്മയുള്ള ഉത്പന്നവും വില്പനാന്തര സേവനവുമാണ് ഇവരുടെ പ്രത്യേകത.