EntreprenuershipSuccess Story

വമ്പിച്ച വിലക്കുറവെന്ന മോഹനവാഗ്ദാനമില്ല; ഗുണമേന്മയുടെ ഉറപ്പെന്ന ബിസിനസ്സ് നീതിയുമായി C K DREAMS FURNITURE

ഒരു നിശ്ചിത വില നല്‍കി നാമൊരു ഉത്പന്നം വാങ്ങിയാല്‍ അതിന് വില്‍ക്കുന്നയാളിനുള്ള ലാഭവിഹിതം കിഴിച്ചുള്ള ഒരു മൂല്യമായിരിക്കും ഉണ്ടാവുകയെന്ന വസ്തുത നില്‍ക്കുമ്പോള്‍ ‘വമ്പിച്ച ആദായ വില്പന’കളിലൂടെ ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുണ്ടാകുമോ? ഫര്‍ണിച്ചര്‍ ബിസിനസിലെ വര്‍ദ്ധിച്ചുവരുന്ന ‘റിഡക്ഷന്‍ സെയില്‍’ പ്രവണതകളെ കുറിച്ച് സംസാരിക്കുമ്പോള്‍ സി കെ ഷാനവാസ് എന്ന സംരംഭകന്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്.ഇരുപത്തിയഞ്ചു വര്‍ഷമായി ഫര്‍ണിച്ചര്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഷാനവാസിന് ഫര്‍ണിച്ചര്‍ ഉത്പന്നങ്ങളുടെ വിലക്കുറവിനു പിന്നിലുള്ള യുക്തിയെക്കുറിച്ച് കൃത്യമായി വിശദീകരിക്കാന്‍ കഴിയും.

‘അന്‍പതുശതമാനം വിലക്കുറവില്‍’ എന്നൊക്കെയുള്ള പരസ്യത്തില്‍ ഒരു ഫര്‍ണിച്ചര്‍ ഉത്പന്നം വില്‍ക്കുമ്പോള്‍ അതിന്റെ ഗുണമേന്മയും താരതമ്യേനെ കുറവായിരിക്കുമെന്ന തിരിച്ചറിവുള്ളതിനാല്‍ തന്നെ അത്തരം ‘ക്ലീഷേ’ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ നിന്നുംമാറി, ആവശ്യക്കാര്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള ഫര്‍ണിച്ചറുകള്‍ നല്‍കുക എന്നതില്‍ മാത്രം ഊന്നല്‍ നല്‍കുകയാണ് സി കെ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് പ്രവര്‍ത്തിക്കുന്ന ‘സി കെ ഡ്രീംസ് ഫര്‍ണിച്ചര്‍’ എന്ന സ്ഥാപനം.

പാരമ്പര്യമായുള്ള കുടുംബ ബിസിനസായതിനാല്‍ ഷാനവാസിന് ഫര്‍ണിച്ചര്‍ നിര്‍മാണവിതരണ മേഖല പുതുമയുള്ള ഒന്നല്ല. എന്നാല്‍ ഒരു കുടുംബ ബിസിനസിന്റെ ഭൗതികമായ അനുകൂലനങ്ങള്‍ ഒന്നുമില്ലാതെ കേവലം മുപ്പതിനായിരം രൂപ മുടക്കുമുതലില്‍ സ്വന്തം പ്രയത്‌നം കൊണ്ടാണ് സി കെ ഡ്രീംസ് ഫര്‍ണിച്ചര്‍ എന്ന സംരംഭം ആരംഭിച്ചത്. മെറ്റീരിയലുകളൊക്കെ ഇരുചക്ര വാഹനത്തില്‍ പോലും വഹിച്ചുകൊണ്ടു വരേണ്ടിവന്നതടക്കമുള്ള പ്രാരംഭഘട്ടത്തിലെ വെല്ലുവിളികളെയൊക്കെ അതിജീവിച്ചുകൊണ്ടു തന്നെയാണ് അത്യധികം മത്സരം നിലനില്‍ക്കുന്ന ഈ മേഖലയില്‍ നിന്നും അദ്ദേഹം തന്റെ സ്ഥാപനത്തെ വളര്‍ത്തിയത്.

നേരത്തെ സൂചിപ്പിച്ചതുപോലെ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പു നല്‍കുന്ന ഫര്‍ണിച്ചര്‍ ഉത്പന്നങ്ങള്‍ നല്‍കുന്നതിനാല്‍ ‘വമ്പിച്ച ആദായ വില്പന’യുടെ അമിത പരസ്യങ്ങള്‍ ഇല്ലാതെ, പ്രോഡക്ടുകള്‍ ഉപയോഗിച്ച ആളുകള്‍ മറ്റുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്തും ആവശ്യക്കാര്‍ നേരിട്ട് അന്വേഷിച്ച് എത്തിയുമൊക്കെയാണ് ‘ഡ്രീംസ് ഫര്‍ണിച്ചറി’ന്റെ ബിസിനസ്സ് അനുദിനം മുന്നേറുന്നത്.

റിഡക്ഷനില്‍ ലഭിക്കുന്ന ഫര്‍ണിച്ചറുകള്‍ തേടി ആവശ്യക്കാര്‍ നിരന്തരമെത്തുമ്പോള്‍ എല്ലാ ബിസിനസുകാര്‍ക്കും ഉപഭോക്താക്കള്‍ ഡിമാന്‍ഡ് ചെയ്യുന്ന വിലനിലവാരത്തില്‍ സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്തു വയ്ക്കാന്‍ ബാധ്യത വരുന്നു. അതിനുവേണ്ടി നിലവാരം കുറഞ്ഞ മെറ്റീരിയലുകള്‍ ആണെങ്കില്‍ പോലും അവ നിര്‍മിച്ചു നല്‍കുന്നിടത്തുനിന്നും കൂടുതല്‍ അളവില്‍ വാങ്ങി സൂക്ഷിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, അമിത പ്രൊഡക്ഷന്‍ ഇല്ലാതെ ആവശ്യക്കാര്‍ക്ക് മാത്രം ഓര്‍ഡര്‍ അനുസരിച്ച് നല്ല ഈടുറപ്പുള്ള തടിയിനങ്ങളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തു നല്‍കുന്ന ഫര്‍ണിച്ചര്‍ പ്രോഡക്ടുകളാണ് സി കെ ഡ്രീംസ് ഫര്‍ണിച്ചറില്‍ വില്‍ക്കുന്നത്.

വന്‍വിലക്കുറവില്‍ സാധനം വാങ്ങിക്കാന്‍ എത്തുന്നവര്‍ക്ക് ആകര്‍ഷകമാകാന്‍ വേണ്ടി ‘ക്വാളിറ്റി’ കുറവാണെങ്കിലും ധാരാളം സാധനങ്ങള്‍ വില്പനയ്ക്ക് നിരത്തുന്നതിനു പകരം തങ്ങള്‍ നല്‍കുന്ന ഗുണമേന്മ ആവശ്യപ്പെട്ട്, അതില്‍ വിശ്വാസമര്‍പ്പിച്ച് എത്തുന്നവരില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാധാരണ ഫര്‍ണിച്ചര്‍ നിര്‍മാണ കമ്പനികള്‍ പുറത്തുള്ളവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ഏല്‍പ്പിച്ചുകൊണ്ട് പ്രൊഡക്ഷന്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ അത്യധികം വൈദഗ്ധ്യമുള്ള കാര്‍പെന്റേഴ്‌സ് അടക്കം നാല്പതോളം വരുന്ന സ്വന്തം ജീവനക്കാര്‍ ഇവരുടെ തന്നെ ഫാക്ടറിയില്‍ വച്ച് നിര്‍മിക്കുന്ന ഫര്‍ണിച്ചര്‍ സാധാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുന്നത്.

ഏതു മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഫര്‍ണിച്ചറുകളുടെ വില നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വില കുറയുമ്പോള്‍ അത് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവിന്റെ നിലവാരവും വ്യത്യാസപ്പെട്ടിരിക്കും. മെറ്റീരിയല്‍ ക്വാളിറ്റി കൂടുമ്പോള്‍ ഉത്പാദകന്റെ ലാഭവിഹിതവും പരിഗണിച്ചു കൊണ്ടുള്ള ഒരു വില നിശ്ചയിക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യമുള്ളതിനാല്‍ ‘മികച്ച ഓഫര്‍ വിലയ്ക്ക്’ എന്നതിനേക്കാള്‍ മാന്യമായ ഒരു വിലയ്ക്ക് സാധനം നല്‍കാമെന്ന് മാത്രമേ സത്യസന്ധമായി അവകാശപ്പെടാന്‍ സാധിക്കൂ. ഇവിടെ സ്വന്തം മില്ലില്‍ അറുപ്പിച്ച്, ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിസൈന്‍ ചെയ്തു കൊണ്ട് വിവിധ മെറ്റീരിയലില്‍ നിര്‍മിച്ച ഫര്‍ണിച്ചര്‍ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ സ്വന്തം ലാഭത്തിനും ഉപഭോക്താക്കളുടെ ലാഭത്തിനും ഇടയില്‍ പരമാവധി സാധ്യമായ, നീതിപൂര്‍വമായ ഒരു വിലയാണ് ഡ്രീംസ് ഫര്‍ണിച്ചര്‍ ഈടാക്കുന്നത്.

നല്ല കാതലുള്ള തടിയില്‍ നിര്‍മിച്ചതെന്നു ധരിപ്പിക്കാന്‍ ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് കൃത്രിമത്വം കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ചുരുക്കം ചിലരെങ്കിലുമുള്ള ഈ കാലത്ത് ഒന്നാന്തരം നിലമ്പൂര്‍ തേക്ക് ഉപയോഗിച്ചാണ് ഷാനവാസ് ഇവിടെ കൂടുതല്‍ ഉത്പന്നങ്ങളും നിര്‍മിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യമെന്തെന്നാല്‍ സാധാരണ ഉപയോഗിക്കുന്നതുപോലെ ഇരുമ്പിലുള്ള ആണികള്‍ക്കുപകരം തടിയിലുള്ള ആണികള്‍ തന്നെയാണ് ഓരോ ഫര്‍ണിച്ചറും നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കുന്നത് എന്നതാണ്.അതുകൊണ്ടുതന്നെ ഈടുറപ്പിനെ ഉറപ്പിച്ചുകൊണ്ട് സി കെ ഡ്രീംസ് ഫര്‍ണിച്ചറിന് ഓര്‍ഡര്‍ നല്‍കാം.അതുപോലെതന്നെ ഫര്‍ണിച്ചറുകള്‍ ഓരോരുത്തരുടെയും ചോയ്‌സ് അനുസരിച്ച് വ്യത്യസ്ത നിലവാരത്തിലുള്ള പോളിഷ് വര്‍ക്കുകള്‍ ചെയ്തു നല്കുന്നു. ഇവിടെയെല്ലാം വിലക്കുറവ് വിളംബരം ചെയ്യുന്നതിനേക്കാള്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ക്വാളിറ്റി നല്‍കിക്കൊണ്ട് സാധ്യമായ നിരക്കില്‍ ബിസിനസ് ചെയ്യുന്നു.

കൃത്യമായ ‘റിപ്ലെയ്‌സ്’ ഗ്യാരണ്ടിയോടുകൂടി കസേര, കട്ടില്‍, മേശ, സോഫ തുടങ്ങിയ നിരവധി ഫര്‍ണിച്ചര്‍ ഇനങ്ങള്‍ കേരളത്തിലുടനീളം ഇവര്‍ വിതരണം ചെയ്തുവരുന്നു. ഹോള്‍സെയിലിനു പുറമേ മലപ്പുറത്തും കൊല്ലത്തും റീട്ടെയില്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഫാക്ടറി വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കാന്‍ കേരളത്തിലുടനീളം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് സി കെ ഡ്രീംസ് ഫര്‍ണിച്ചറിന്റെ അമരക്കാരനായ സി കെ ഷാനവാസ് പറയുന്നു. ഒരു സംരംഭകനെന്നതിലുമപ്പുറം സാമൂഹ്യപ്രവര്‍ത്തനത്തിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനനങ്ങളിലും ഷാനവാസ് സജീവമായി ഇടപ്പെടുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button