പേര്മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്; വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഒക്കുലസ് എന്നിവയും പുതിയ കമ്പനിക്ക് കീഴില്‍ വരും
ഫേസ്ബുക്ക് തങ്ങളുടെ കമ്പനിക്ക് പുതിയ ഒരു പേരിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറിനുള്ളില്‍ തന്നെ ഫേസ്ബുക്ക് റീബ്രാന്‍ഡിംഗ് നടന്നേക്കാം . ഫെയ്സ്ബുക്കിനുള്ള മറ്റൊരു ഐഡന്റിറ്റി, ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല, കാരണം ഫേസ്ബുക്ക് ഇപ്പോഴും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി തുടരാന്‍ സാധ്യതയുണ്ട്.
ഇന്‍സ്റ്റാഗ്രാമും വാട്സാപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമയായ ഫേസ്ബുക്ക് ഇനി ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി അറിയപ്പെടാന്‍ ആഗ്രഹിക്കാത്തതിനാലായിരിക്കാം പുതിയ ഐഡന്റിറ്റി മാറ്റം. ഫേസ്ബുക്കിന്റെ ആപ്പ് ഒരു മാതൃ കമ്പനിക്ക് കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചായിരിക്കാം പേരുമാറ്റം. ഫേസ്ബുക്കിന്റെ സേവനങ്ങളായ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഒക്കുലസ് എന്നിവയും പുതിയ കമ്പനിക്ക് കീഴില്‍ വരും.
റേ-ബാനുമായി പങ്കാളിത്തത്തോടെ പോര്‍ട്ടല്‍ സ്മാര്‍ട്ട് ഡിസ്പ്ലേ അല്ലെങ്കില്‍ അടുത്തിടെ അവതരിപ്പിച്ച എആര്‍ ഗ്ലാസ് പോലുള്ള ഉപഭോക്തൃ ഹാര്ഡ്വെയര് നിര്‍മ്മിക്കുന്നതിലേക്ക് ഫേസ്ബുക്ക് നീങ്ങുന്നുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ പോലെ AR ഗ്ലാസുകളും സാധാരണമാകുമെന്ന ഒരു കാലത്തേക്കുറിച്ചാണ് സുക്കര്‍ബര്‍ഗ് സ്വപ്നം കാണുന്നത്. ബ്രാന്‍ഡ് മാറ്റം അത്തരമൊരു കാലത്തേക്കുള്ള ശരിയായ മുന്നൊരുക്കം തന്നെ ആയിരിക്കാം.