കുതിച്ചുയരാം രാജ്യത്തിന് അഭിമാനമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബാഡ്മിന്റണ്‍ അക്കാദമിക്കൊപ്പം
രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറാന്‍ കഴിവുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.ഇത്തരത്തില്‍ കൊച്ചി കലൂരിലാണ് ലോകോത്തര നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ അക്കാദമി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. ബാഡ്മിന്റണ്‍ അക്കാദമിയുടെ ഉദ്ഘാടനം എംപി ഹൈബി ഈഡന്‍ നിര്‍വഹിച്ചു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമിയുടെ മെമ്പര്‍ ആയ ഇന്ത്യയുടെ രാജ്യാന്തര ബാഡ്മിന്റണ്‍ താരം ആല്‍ബി ഫ്രാന്‍സിസ് സന്നിഹിതനായി.
ഏഴായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന അക്കാദമിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അഞ്ചു കോര്‍ട്ടുകലാണ് നിലവില്‍ ഉള്ളത്. തുടക്കക്കാര്‍, ഇടത്തരം കളിക്കാന്‍, പ്രൊഫഷണലുകള്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് അക്കാദമിയിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുക. മികച്ച പരിശീലകരുടെ മേല്‍നോട്ടത്തില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ബാഡ്മിന്റണ്‍ പണിക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് തോമസ് മുത്തൂറ്റ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കഴിവുള്ള കുട്ടികള്‍ക്ക് അക്കാദമിയില്‍ സൗജന്യ പരിശീലനം ലഭ്യമാക്കുമെന്നും തോമസ് മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു. ഒരു കോപ്പറേറ്റ് ഗ്രൂപ്പ് സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യ ബാഡ്മിന്റണ്‍ അക്കാദമിയുടെ എക്യുപ്‌മെന്റ് പാര്‍ട്ണര്‍ ആണ് പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ യോനെക്‌സ്.
സംസ്ഥാനത്ത് ക്രിക്കറ്റ്, ഫുട്‌ബോള്‍,വോളിബോള്‍ അക്കാദമികള്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 100 കളിക്കാര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യം അക്കാദമിയില്‍ ഉണ്ട്. അക്കാദമിയില്‍ 3 സെഷനുകള്‍ ആയാണ് പരിശീലനം നല്‍കുന്നത് എന്ന് മെന്റര്‍ കൂടിയായ ആല്‍വിന്‍ ഫ്രാന്‍സിസ് അറിയിച്ചു. അക്കാദമിയില്‍ പരിശീലനത്തിന് എത്തുന്ന കൊച്ചിക്ക് പുറത്തുനിന്നുള്ള കളിക്കാര്‍ക്ക് താമസ സൗകര്യങ്ങളെല്ലാം അക്കാദമി ഒരുക്കുമെന്നും ആല്‍ബി ഫ്രാന്‍സിസ് വ്യക്തമാക്കി.
പ്രവേശനത്തിന് ബന്ധപ്പെടുക : 8921309153