കഠിന പ്രയത്നം കൊണ്ട് യുവസംരംഭകന് പടുത്തുയര്‍ത്തിയ ‘ദ്യുതി എനര്‍ജി സൊല്യൂഷന്‍സ് ‘
വലിയ വലിയ വിജയങ്ങള്‍ക്ക് പിന്നില്‍ എപ്പോഴും കഠിന പ്രയത്നവും വ്യത്യസ്തമായ ആശയവും ഉണ്ടാകും. ആ ആശയവും അതിനോടുള്ള അതിയായ ആഗ്രഹവുമാണ് ഓരോ സംരംഭകരുടെയും ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ കഠിന പ്രയത്നം കൊണ്ട് തന്റേതായ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുന്ന ഒരു സംരംഭകനുണ്ട്. തിരുവനന്തപുരം പാലോട് സ്വദേശിയായ വിഷ്ണു പ്രസാദ് ചുരുങ്ങിയ വര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയത് കേരളമൊട്ടാകെ അറിയപ്പെടുന്ന ‘ദ്യുതി എനര്‍ജി സൊല്യൂഷന്‍സ്’ എന്ന സംരംഭമാണ്.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം ജോലി ചെയ്യുമ്പോഴും ഈ യുവാവിന്റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നത് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നമാണ്. എന്നാല്‍ സാമ്പത്തികമായി പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഈ ചെറുപ്പക്കാരന് ഒരിക്കലും അതോര്‍ത്ത് വിഷമിച്ചിരിക്കാതെ കഴിയുന്ന വിധം സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം തന്നെയാണ് ദ്യുതി എനര്‍ജി സൊല്യൂഷന്‍സ് എന്ന മികച്ച സംരംഭത്തെ കേരളത്തിന് സമ്മാനിച്ചതും.
2021ന്റെ തുടക്കത്തില്‍ കയ്യില്‍ ഉണ്ടായിരുന്ന തുച്ഛമായ പണം കൊണ്ട് ഒരു കടമുറി വാടയ്ക്കെടുത്താണ് വിഷ്ണു എന്ന യുവ സംരംഭകന് ദ്യുതി എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ആദ്യമൊക്കെ പ്രയാസങ്ങള്‍ നേരിട്ടുവെങ്കിലും വിജയിക്കണമെന്ന ആഗ്രഹവും ഈ മേഖലയോടുള്ള അതിയായ താത്പര്യവും മുന്നോട്ട് പോകാനുള്ള കരുത്തായിരുന്നു വിഷ്ണുവിന് നല്‍കിയത്.
സമീപ പ്രദേശത്ത് ആ കാലയളവില്‍ ഒരു ‘ടര്‍ഫ്’ ചെയ്യാന്‍ വിഷ്ണുവിന് സാധിക്കുകയും അത് തന്റെ ബിസിനസ് മേഖലയില്‍ ഒരു വലിയ വഴിതിരിവായി മാറുകയും ചെയ്തു. തുടര്‍ന്ന് നെടുമങ്ങാട് വലിയ രീതിയില്‍ തന്നെ ദ്യുതി എനര്‍ജി സൊല്യൂഷന്‍സ് വിഷ്ണു ആരംഭിച്ചു. അവിടെ നിന്നും പിന്നീട് കേരളമൊട്ടാകെ റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ തുടങ്ങി നിരവധി വര്‍ക്കുകളാണ് ഈ സ്ഥാപനം പൂര്‍ത്തിയാക്കിയത്. ഹോസ്പിറ്റലുകള്‍, ഗവണ്മെന്റ് സ്ഥാപനങ്ങള്‍, പമ്പുകള്‍ തുടങ്ങി നിരവധി വലിയ പ്രോജക്റ്റുകളാണ് ദ്യുതി എനര്‍ജി സൊല്യൂഷന്‍സിനെ തേടി പിന്നീട് എത്തിയത്.
നല്കുന്ന സേവനം മികച്ചതായിരിക്കണം എന്ന് നിര്‍ബന്ധമുള്ള വിഷ്ണു 5 വര്‍ഷത്തെ വാറന്റിയാണ് ഇവിടെ നിന്നും നല്‍കുന്നത്. കൂടാതെ മറ്റ് സോളാര്‍ എനര്‍ജി സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന ഇടത്തെ പൂര്‍ണ സുരക്ഷിത ഉത്തരവാദിത്വവും ഈ സ്ഥാപനം ഏറ്റെടുക്കുന്നു. അതായത് ഇവര്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകള്‍ക്ക് മറ്റും ചെറിയ തകരാറുകള്‍ സംഭവിച്ചാല്‍ പോലും അതിന്റെ അലാറം ഇവര്‍ക്ക് ലഭിക്കുന്ന സംവിധാനവും ഇവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. അതിനാല്‍ തന്നെ വളരെ വേഗം ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നുള്ളത് ഇവരുടെ പ്രധാന പ്രത്യേകതയാണ്.
കൂടാതെ എവിടെ ഇരുന്നും വീട്ടിലെ സ്വിച്ചുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഹോം ഓട്ടോമേഷന്‍ സംവിധാനവും മൃഗങ്ങളില്‍ നിന്നും കൃഷിയിടങ്ങളെ സംരക്ഷിക്കാന്‍ ഒരുക്കുന്ന സോളാര്‍ ഹെന്‍സിംഗ് റിമോട്ട് കണ്ട്രോള് സംവിധാനവും
ഇവരുടെ പ്രത്യേകതകളില്‍ ഒന്നാണ്. ഇത് തന്നെയാണ് മറ്റ് സോളാര്‍ എനര്‍ജി സൊല്യൂഷന്‍സില്‍ നിന്നും ഈ സ്ഥാപനത്തെ മികച്ചതാക്കി മാറ്റുന്നത്.
കസ്റ്റമര്‍ക്ക് ഏറ്റവും ബ്രാന്‍ഡ് ക്വാളിറ്റി സേവനം നല്കുന്നതിനാല് തന്നെ നിരവധി പേരാണ് ഇവരുടെ സേവനം തേടിയെത്തുന്നത്. സൂര്യ കിരണ്‍ എന്ന ദ്വിവാസിന്റെ പാര്‍ടണറുടെ പിന്തുണ കൂടി കൊണ്ടാണ് ഈ സ്ഥാപനത്തെ ഇത്രത്തോളം ഉന്നതിയിലേക്ക് എത്തിക്കാന്‍ വിഷ്ണു പ്രസാദ് എന്ന യുവ സംരംഭകന് സാധിച്ചത്. ഇനി ദ്വിവാസ് എന്ന പേരില്‍ ഒരു ഈകൊമേഴ്ഷ്യല് സ്റ്റോര്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഈ സംരംഭകന്. വസ്ത്രങ്ങള്‍, കോസ്മെറ്റിക്സ്, പെര്‍ഫ്യൂം തുടങ്ങി ഒട്ടുമിക്ക പ്രൊഡക്റ്റുകളും ഒരു കുടക്കീഴില് എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ യുവ സംരംഭകന്.
കഠിന പ്രയത്നം ഉണ്ടെങ്കില്‍ വിജയം ഉറപ്പാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ സംരംഭകന്. Flyon Batteries, Ztiron Batteries എന്നിവയുടെ ഡിസ്ട്രിബ്യുട്ടര്‍ കൂടിയാണ് ഇദ്ദേഹം. പനവൂരിലും ദ്യുതി എനര്‍ജി സൊല്യൂഷന്‍സിന് ബ്രാഞ്ചുണ്ട്. ഇനിയും വലിയ ലക്ഷ്യങ്ങളിലേക്ക് ചുവട് വെയ്ക്കുകയാണ് ഈ സംരംഭകന്.
Contact No: 9645947080, +91 75111 33328
https://www.instagram.com/dhyuthi_energy_solutions/?igsh=MWE1N2xrZmM2OTl2Zg%3D%3D#