ആരോഗ്യ സൗഹാര്‍ദം ഉറപ്പാക്കി ഭക്ഷ്യമേഖലയില്‍ പുതുമ സൃഷ്ടിക്കുന്ന Maizon Foodsഉം Maizon Health Plusഉം
മരുന്നുപോലെ കഴിച്ചില്ലെങ്കില്‍ തന്റെ സ്ഥാനം മരുന്നുകള്‍ കൈയേറുന്ന ഇരുതലവാളാണ് നമ്മുടെയെല്ലാം ഭക്ഷ്യക്രമം. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ജീവിതത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പലവിധ ജീവിതശൈലി രോഗങ്ങള്‍ നമ്മെ ഇന്ന് ശ്രദ്ധാലുക്കളാക്കുകയാണ്. ആ സാഹചര്യത്തിലാണ് നിലനില്‍ക്കുന്ന ഭക്ഷണശൈലികളെ തച്ചുടയ്ക്കുന്ന Maizon Foods- ഉം Maizon Health Plus-ഉം പ്രസക്തി കൈവരിക്കുന്നത്.
ഇവന്റ് മാനേജ്‌മെന്റ് മേഖലയിലും ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലും, സൗണ്ട് റെക്കോര്‍ഡിങ് സ്റ്റുഡിയോ മേഖലയിലുമൊക്കെ സജീവമായിരുന്ന മുഹമ്മദ് ഷഫീക്ക് 2019-ലാണ് Maizon എന്ന തന്റെ സ്വപ്‌ന സംരംഭം യാഥാര്‍ത്ഥ്യമാക്കിയത്. സലാഹുദ്ദീന്‍, അഫ്സല്‍, അബ്ദുള്‍ ജലീല്‍, നിസാം, കബീര്‍ എന്നിവര്‍ പാര്‍ട്ട്ണര്‍മാരായി ഒപ്പം കൂടീയതോടെ ഷഫീക്കിന് Maizonനെ ഒരു വിജയമാക്കാന്‍ സാധിച്ചു.
ഭക്ഷ്യവിപണന മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതും പരീക്ഷണ അടിസ്ഥാനത്തില്‍ നിലവില്‍ വരുന്നതുമായ ഒട്ടേറെ ബ്രാന്‍ഡുകളുടെ കിടമത്സരം നടക്കുമ്പോള്‍ത്തന്നെ, വ്യത്യസ്തതയുടെയും നവീനമായ ആശയത്തിന്റെയും പിന്‍ബലത്തില്‍ മാര്‍ക്കറ്റില്‍ സജീവ സാന്നിധ്യമാകാന്‍ സാധിച്ച പുതുതലമുറയുടെ ഭക്ഷ്യബ്രാന്‍ഡാണ് Maizon Foods. പൊതുവേ കണ്ടുവരുന്ന തികച്ചും യാന്ത്രികമായ വ്യാപാര രീതിയില്‍നിന്നും വ്യത്യസ്തമായി, കസ്റ്റമര്‍ റിലേഷനിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന Maizon Foods കേരളത്തിനു പുറമെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും തങ്ങളുടെ വേരുറപ്പിച്ചിരിക്കുകയാണ്.
Maizon Foods, Maizon Health Plus എന്നീ രണ്ട് വിഭാഗങ്ങളിലായാണ് Maizon ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. Maizon Foods ശുദ്ധവും കലര്‍പ്പില്ലാത്തതുമായ നിത്യോപയോഗ ഭക്ഷ്യപദാര്‍ത്ഥങ്ങളാണ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. സ്വന്തം ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന Maizonന്റെ എല്ലാ ഉത്പന്നങ്ങളുടെയും ഗുണനിലവാരം ഉപഭോക്താക്കള്‍ക്ക് നേരിട്ടുതന്നെ വിലയിരുത്താവുന്നതാണ്.
ജീവിതശൈലി രോഗങ്ങളും മറ്റ് അസുഖങ്ങളും സമൂഹത്തിലെ ഒരു വലിയ ശതമാനം ആള്‍ക്കാരെയും ബാധിക്കുന്ന ഈ കാലത്ത്, ആരോഗ്യകരമായ ഭക്ഷ്യരീതി പ്രോത്സാഹിപ്പിക്കാനായി, വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് Maizon തയ്യാറാക്കിയിരിക്കുന്ന, സമയക്രമവും പരിശീലനവുമൊക്കെ അടങ്ങുന്ന പ്രത്യേക ഭക്ഷ്യചാര്‍ട്ടിന് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങളാണ് Maizon Health Plus പുറത്തിറക്കുന്നത്.
ഇടനിലക്കാരെ തീര്‍ത്തും ഒഴിവാക്കിക്കൊണ്ട് Maizon തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വാതില്‍പ്പടികളിലേക്ക് ഡയറക്ട് സെല്ലിങ് രീതിയിലാണ് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ, മറ്റ് ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളില്‍ നിന്ന് വിപരീതമായി, Maizon പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ വിലയില്‍ ഇടനിലക്കാര്‍ക്ക് കമ്പനി നല്‍കേണ്ട കമ്മീഷന്റെയും മാര്‍ജിനുകളുടെയും പരസ്യത്തിനും ബ്രാന്‍ഡിങിനും ചിലവാകുന്ന തുകയുടെയും ശതമാനം കമ്പനി ചേര്‍ക്കുന്നില്ല. അതിനാല്‍ Maizon ന് തങ്ങളുടെ ഉത്പന്നങ്ങളെ പൊതുവേ മാര്‍ക്കറ്റില്‍ കാണപ്പെടുന്ന വിലയെക്കാള്‍ എന്തുകൊണ്ടും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയുന്നുണ്ട്.
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്ക് വിപണന മേഖലയില്‍ പ്രാധാന്യമേറുന്ന ഈ കാലത്ത്, ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങളെ കൂടുതല്‍ സുതാര്യമായി എത്തിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് Maizon Maizon App എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. Android ലും IOS ലും ലഭ്യമായ ഈ ആപ്പിലൂടെ ഇന്ത്യയില്‍ താമസിക്കുന്ന ആര്‍ക്കും Maizonന്റെ ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. എല്ലാ നഗരങ്ങളിലെയും കടകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഡെലിവറി സൗകര്യവും അധികം വൈകാതെ Maizon Appല്‍ ലഭ്യമാകും.
ഗ്രാമങ്ങളില്‍ പൊതുജന പങ്കാളിത്തതോടുകൂടി നിത്യോപയോഗ സാധനങ്ങളും, പാല്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നീ ആവശ്യ സാധനങ്ങളും ഓണ്‍ലൈനായും ഓഫ്‌ലൈനായും ഡെലിവറി സൗകര്യത്തോടുകൂടി ലഭ്യമാക്കാനായി മൈസോണ്‍ മിനി സൂപ്പര്‍ സ്റ്റോറും Maizon പ്രവര്‍ത്തനസജ്ജമാക്കാന്‍ ഒരുങ്ങുകയാണ്.
സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കണ്ടുവരുന്ന പ്രിവിലേജ് കാര്‍ഡ് സിസ്റ്റത്തില്‍ നിന്നും വിഭിന്നമായി, ഓരോ പര്‍ച്ചേസിലും ഉപഭോക്താവിന് സാമ്പത്തിക നേട്ടവും കമ്പനിയുടെ വളര്‍ച്ചയില്‍ ഭാഗമാകാനുള്ള അവസരവും ഒരുക്കുന്ന Maizonന്റെ സംവിധാനമാണ് മൈസോണ്‍ ഗോല്‍ഡന്‍ കാര്‍ഡ്. ഈ മാര്‍ഗത്തിലൂടെ ഉപഭോക്താവിനെ തങ്ങളുടെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കാനും, തങ്ങളുടെ സ്ഥിരം ഉപഭോക്താവാക്കാനും ങമശ്വീിന് സാധിക്കും.
ഭാര്യ നഫ്‌ലയുടെയും മൂന്നു വയസ്സുകാരനായ മകന്‍ ഷാസിനിന്റെയും ഭാര്യാ പിതാവ് അബ്ദുള്ളയുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് തന്റെ ബലമെന്ന് മുഹമ്മദ് ഷഫീക്ക് പറയുന്നു. കേരളത്തിനകത്തും പുറത്തുമായി Maizonന്റെ അഞ്ഞൂറോളം യൂണിറ്റുകള്‍ ആരംഭിക്കുക എന്നതാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ഇന്ത്യയുടെ തീന്‍മേശകളില്‍ ഒരു പുത്തന്‍ ഉണര്‍വ്വും പോഷകസമൃദ്ധിയും ഉറപ്പാക്കാന്‍ Maizonന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.