ആരോഗ്യദായകമായ ജൈവ ഉത്പന്നങ്ങളിലൂടെ ഒരു പുതിയ ഭക്ഷണ സംസ്‌കാരം സൃഷ്ടിച്ച് മിന്നൂസ് ഫ്രഷ് ഫുഡ് പ്രോഡക്റ്റ്‌സ്
Minnows Fresh Food Products creates a new food culture through healthy organic products
ഭക്ഷണം എന്നാല്‍ മനസ്സിന് സംതൃപ്തിയും ശരീരത്തിന് ആരോഗ്യവും നല്‍കുന്ന ഒന്നായിരിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, രുചിയുടെ പിന്നാലെ ഓടുന്ന നമ്മള്‍ എത്തിച്ചേരുന്നതാകട്ടെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്കും. എന്നാല്‍ 75-ഓളം ജൈവ ഉത്പന്നങ്ങള്‍ രോഗികള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കാവുന്ന വിധത്തില്‍ പുറത്തിറക്കുന്നതിലൂടെ ഒരു ഭക്ഷണ സംസ്‌കാരം സൃഷ്ടിക്കുകയാണ് മിന്നൂസ് ഫ്രഷ് ഫുഡ് പ്രോഡക്റ്റ്‌സ് എന്ന സ്ഥാപനം.
2018 ലാണ് തൃശ്ശൂരിലെ ഇരിഞ്ഞാലക്കുട ആസ്ഥാനമാക്കി മിന്നൂസ് ഫ്രഷ് ഫുഡ് പ്രോഡക്റ്റ്‌സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. സ്ഥാപനത്തിന്റെ തുടക്കത്തില്‍ തന്നെ തങ്ങളുടെ ഉത്പന്നങ്ങള്‍ പൂര്‍ണമായി ജൈവികമായിരിക്കണമെന്ന് ഫ്രാന്‍സി ജോഷിമോന്‍ എന്ന സംരംഭകയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതില്‍ നിന്നാണ് പ്രാദേശികമായി ലഭ്യമാകുന്ന കാര്‍ഷിക അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാം എന്ന് തീരുമാനിക്കുന്നത്.
നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചക്ക ഉപയോഗിച്ചുകൊണ്ട് രണ്ടു തരത്തിലുള്ള പുട്ടുപൊടികളാണ് മിന്നൂസ് ഫുഡ് പ്രോഡക്റ്റ്‌സ് നിര്‍മിക്കുന്നത്. ജാക്ക് ഫ്രൂട്ട് റാഗി പുട്ട് പൗഡര്‍, ജാക്ക് ഫ്രൂട്ട് മിക്‌സ് പുട്ടുപൊടി എന്നിവയാണ് അവ. ഭക്ഷണത്തില്‍ വ്യത്യസ്ഥത ആഗ്രഹിക്കുന്ന ആരെയും പ്രീതിപ്പെടുത്തുന്ന ഈ ഉത്പന്നം പൂര്‍ണമായി ജൈവികമാണ്. അതോടൊപ്പം, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതവുമാണ്. ക്യാന്‍സര്‍ രോഗികള്‍ക്ക് പോലും വളരെ രുചികരവും ആരോഗ്യകരവുമായി ഉപയോഗിക്കാവുന്നത് കൂടിയാണ് ഇത്.
മരിച്ചീനി, നെല്ല് തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്ഥമായ ഉത്പന്നങ്ങള്‍ നിര്‍മിച്ചെടുക്കുന്ന സ്ഥാപനം നിരവധി കറി പൗഡറുകളും ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ട്. കൂടാതെ ബേബി ഫുഡ് പ്രോഡക്റ്റുകളുടെ നിര്‍മാണ രംഗത്തും സ്ഥാപനം ഇതിനോടകം കൈയൊപ്പ് പതിപ്പിച്ചുകഴിഞ്ഞു. നൂറു ശതമാനം ശുദ്ധമായ കണ്ണന്‍കായ പൗഡര്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും ഗുണമേന്മയുള്ള ഉല്പന്നങ്ങളിലൊന്നാണ്. ഏകദേശം 75 ഉത്പന്നങ്ങളാണ് മിന്നൂസിന്റേതായി മാര്‍ക്കറ്റിലുള്ളത്.
ഫ്രാന്‍സി ജോഷിമോന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളും സ്ത്രീകളാണ്. സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായി സൊസൈറ്റി രൂപീകരിച്ചുകൊണ്ട് തൊഴിലാളികളുടെ ഉന്നമനത്തിനും സ്ഥാപനം മുന്‍തൂക്കം നല്‍കിവരുന്നു.
കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടുതന്നെ സപ്ലൈകോ, അഗ്രോ ബസാര്‍, കുടുംബശ്രീ സ്ഥാപനങ്ങള്‍, കല്യാണ്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മിന്നൂസ് ഫ്രഷ് പ്രോഡക്റ്റുകള്‍ എത്തുന്നുണ്ട്. ഉത്പന്നങ്ങളുടെ ഗുണമേന്മയും അവയുടെ ഓര്‍ഗാനിക് സ്വഭാവവും കൊണ്ടുതന്നെ ഇന്ന് ഇവ വളരെ പ്രശസ്തമാണ്.
നിലവില്‍ ദുബായിലേക്ക് മിന്നൂസ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പുതുതായി മറ്റ് ചില രാജ്യങ്ങളുമായും കയറ്റുമതിയ്ക്കായി കോണ്‍ട്രാക്ടില്‍ ഒപ്പ് വച്ചു കഴിഞ്ഞു. പ്രകൃതിദത്തമായ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പുതിയ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലൂടെ RAFTAAR AGRICLUTURE UNIVERSITY യുടെ ഇന്നോവേഷന്‍ ലിസ്റ്റിലും മിന്നൂസ് ഫ്രഷ് ഫുഡ് പ്രോഡക്റ്റ്‌സ് സ്ഥാനം പിടിച്ചു കഴിഞ്ഞു.
Minnus Fresh Food Product
Irijalakuda, Trissur
www.minnusfresh.com
Customer care :9188857319, Land lane: 04802888073