
പ്രമുഖ സംരംഭക നജ്മുനിസയ്ക്ക് സക്സസ് കേരള വുമൺ എൻട്രിപ്രണർ ഓഫ് ദി ഇയർ അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷിപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.

ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കോഴിക്കോടിന്റെ മണ്ണിൽ നിന്നും രുചിയുടെ വൈവിധ്യവുമായി ശ്രദ്ധേയ ആവുകയാണ് സംരംഭകയായ നജ്മുനിസ. തന്റെ കൈയ്യിലെ രുചി കൂട്ടിലൂടെ രുചികരമായ ബിരിയാണി സോഫീസ് ടേസ്റ്റ് എന്ന ബ്രാൻഡിലൂടെ സംരംഭക ലോകത്തെത്തിച്ച് ആളുകളുടെ മനസ്സും വയറും ഒരുപോലെ സംതൃപ്തമാക്കുന്ന വനിതാ സംരംഭകയാണ് നജ്മുനിസ.