Special StorySuccess Story

ഗ്ലാമര്‍ വസ്ത്രങ്ങള്‍ ഇനി Glamy Fashionsനൊപ്പം

പരമ്പരാഗത വസ്ത്ര നിര്‍മാണത്തിന്റെ നിര്‍മാണ ശൈലിയില്‍ നിന്നും മനുഷ്യന്‍ മാറി ചിന്തിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ അവിടേയ്ക്ക് കടന്നു കൂടിയതാണ് ഫാഷന്‍ വസ്ത്രങ്ങള്‍. വസ്ത്രധാരണത്തിനും വസ്ത്ര നിര്‍മിതിക്കുമായി നമ്മുടെ കേരളത്തിലും ഇന്ത്യയിലും നടത്തപ്പെട്ടിട്ടുള്ള സമര ചരിത്രങ്ങള്‍ തന്നെ നാം ഓര്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അത്ഭുതം തോന്നാറില്ലേ. അങ്ങനെ പൊരുതി നേടിയ വസ്ത്രധാരണവും അതിന്റെ മേഖലയും ഇന്നെത്തി നില്‍ക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പ്രൗഡിയിലാണ്.

താത്പര്യങ്ങളും ഇഷ്ടങ്ങളും തന്നെയാണ് മാറിക്കൊണ്ടിരിക്കുന്ന ഈ വസ്ത്രനിര്‍മാണ വ്യവസായത്തിന്റെ കരുത്തും. അത് മാത്രവുമല്ല, വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം തന്നെ ഈ മേഖലയില്‍ വളര്‍ന്നു വന്ന ചെറുകിട സംരംഭങ്ങളും അതിന്റെ വളര്‍ച്ചയുടെ മുഖ്യകാരണങ്ങളാണ്. അങ്ങനെ വസ്ത്ര ഫാഷന്‍ ഡിസൈന്‍ രംഗത്ത് സ്വന്തം കഴിവുകളാല്‍ പ്രതിസന്ധികളെ അതിജീവിച്ച്, മുന്നേറുന്ന സംരംഭകയാണ് കോഴിക്കോട് നാദാപുരം സ്വദേശിയായ സഫീദ നവാസ്.

Glamy Fashion Boutique എന്ന പേരില്‍ പ്രവര്‍ത്തനം നടത്തുന്ന ഈ സംരംഭം ഇന്ന് കോഴിക്കോടും നാദാപുരത്തും അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനിങ് സംരംഭമായി വളര്‍ന്നു കഴിഞ്ഞതിനു പിന്നില്‍ സഫീദ നവാസിന്റെ കഴിവ് തന്നെയാണ്. തന്റെ 18-ാം വയസിലെ വിവാഹം കഴിഞ്ഞ് കുടുബിനിയായി ജീവിതം തുടര്‍ന്നെങ്കിലും സ്വന്തമായൊരു വരുമാന മാര്‍ഗം കണ്ടെത്തണമെന്ന സഫീദ നവാസിന്റെ ആഗ്രഹവും ഫാഷന്‍ ഡിസൈനിങ്ങിനോടുണ്ടായിരുന്ന അമിത താത്പര്യവും ഒരു സംരംഭം എന്ന തലത്തിലേക്ക് ചിന്തിപ്പിച്ചു.

ജീവിതത്തില്‍ മുന്നേറണമെന്ന ഉറച്ച തീരുമാനവും ജീവിത പ്രതീക്ഷകള്‍ അറ്റുപോകുന്നവര്‍ക്ക് പൊരുതി ജയിക്കാന്‍ പ്രേരണ നല്‍കണമെന്ന ലക്ഷ്യവുമാണ് സഫീദ നവാസ് തന്റെ സംരംഭത്തിലൂടെ കാട്ടിത്തരുന്നതും. കുടുംബ പ്രാരാബ്ധങ്ങളില്‍ ഒതുങ്ങിക്കൂടാതെ, തന്റെ ആഗ്രഹങ്ങള്‍ സഫലമാക്കത്തക്കവണ്ണം മുന്നേറ്റങ്ങള്‍ നടത്താന്‍ ഇന്നിവര്‍ക്കു കഴിയുന്നു എന്നതും വളരെ പ്രചോദനകരം തന്നെ. ഫാഷന്‍ ഡിസൈനിങ് കോഴ്‌സിനെക്കുറിച്ചും അതിന്റെ അനന്തസാധ്യതകളെക്കുറിച്ചും മനസിലാക്കിയശേഷമാണ് സഫീദ നവാസ് ഈ ഫീല്‍ഡിലേക്ക് തിരിഞ്ഞതും.

വസ്ത്രങ്ങള്‍ എന്നും പുതുമ സൃഷ്ടിക്കേണ്ടവയാണ്. മാറി വരുന്ന കാലഘട്ടങ്ങള്‍ വസ്ത്രധാരണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അതില്‍ പുതുമകള്‍ നിറയ്ക്കാന്‍ ഇന്ന് സഫീദ നവാസിനു കഴിയുന്നുണ്ടെങ്കില്‍ അത് അവരുടെ വീക്ഷണപാഠവം ഒന്നു കൊണ്ടു മാത്രമാണ്. കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണം തന്നെയാണ് വസ്ത്രങ്ങളില്‍ ഫാഷന്‍ വിസ്മയം തീര്‍ക്കുന്നത്.

സ്റ്റിച്ചിങും ഡിസൈനിങ്ങുമെല്ലാം കസ്റ്റമേഴ്‌സിന് കണ്ടു മനസിലാക്കാവുന്ന തരത്തിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നതും. ഇത് ഇവിടെയെത്തുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഒരുക്കുന്നുണ്ട്. അതിലൂടെ ഓരോ കസ്റ്റമേഴ്‌സിന്റെയും സംതൃപ്തിക്കനുസരിച്ച് വസ്ത്രം ഡിസൈന്‍ ചെയ്തു കൊടുക്കുന്നു എന്നതും ഇവിടുത്തെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഫാഷന്‍ ടോപ്പുകള്‍, കുര്‍ത്തികള്‍, വിവാഹ വസ്ത്രങ്ങള്‍, ഫങ്ഷണല്‍ വസ്ത്രങ്ങള്‍, ചുരുദാറുകള്‍ ഇവയെല്ലാം വളരെ ബജറ്റ് ഫ്രണ്ട്‌ലി ആയിത്തന്നെ ഇവിടെ ലഭ്യമാക്കുന്നുണ്ട്.

‘മെറ്റീരിയല്‍ ക്വാളിറ്റി’യില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ ഒരുക്കമല്ല. ചെയ്യുന്ന വര്‍ക്കുകള്‍ അത് എത്ര തന്നെ കുറവാണെങ്കിലും ക്വാളിറ്റി മെറ്റീരിയലിലുള്ളതു തന്നെ ലഭ്യമാക്കുന്നു എന്നത് ഇവിടത്തെ കസ്റ്റമേഴ്‌സിന്റെ ആകര്‍ഷകത വര്‍ദ്ധിപ്പിക്കുന്നു. കുടുംബത്തില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും ലഭിക്കുന്ന അകമാര്‍ന്ന പിന്തു തനിക്ക് നല്‍കുന്ന ഊര്‍ജം തന്നെയാണ് തന്റെ സംരംഭത്തിന്റെ പ്രവര്‍ത്തനത്തിനു പിന്നിലെന്നും ഇവര്‍ പറയുന്നു. തന്നിലൂടെ കുറച്ചു പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ സാധിച്ചതിന്റെ സന്തോഷവും ഇവര്‍ പങ്കുവെയ്ക്കുന്നു.

പണം എന്ന ഒറ്റ ചിന്തയില്‍ മാത്രം നമുക്കൊന്നും ആത്മാര്‍ത്ഥമായി നേടാനോ അതില്‍ ആനന്ദം കണ്ടെത്തുവാനോ കഴിയില്ല. നമ്മുടെ കഴിവുകള്‍ എന്താണോ അതു തന്നെയാണ് നമുക്ക് സന്തോഷം പകരുന്നതും.Money is not a Matter. Money is a Circle…. ഇതു തന്നെയാണ് ഈ സംരംഭകയെ മുന്നോട്ട് നടത്തുന്നതും.

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button